പുകവലി നിര്‍ത്തണോ?; ഇതാ നിങ്ങളെ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍

പുകവലി നിർത്താൻ കുറച്ച് പ്രയാസമാണ്. പുകവലി ശീലം ഉപേക്ഷിക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ അറിഞ്ഞിരിക്കാം.
ഉറച്ചതീരുമാനം
ഓരോ പ്രാവശ്യവും പുകവലിച്ചിട്ട് പുകവലി നിര്‍ത്തുമെന്ന് പ്രതിജ്ഞ എടുത്തതു കൊണ്ട് ഗുണമില്ല. പുകവലി നിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ അന്വേഷിച്ച് പോകുന്നതിന് മുമ്പ് ഈ ശീലം ഉപേക്ഷിക്കുമെന്ന് ഉറച്ച തീരുമാനം തന്നെ എടുക്കണം. നിങ്ങളുടെ തീരുമാനം എത്രത്തോളം ശക്തമാണ് എന്നതാണ് പുകവലി നിർത്താനായുള്ള ഏറ്റവും മികച്ച വഴി.
വ്യതിചലനം
പുകവലിക്കണമെന്ന് തോന്നുമ്പോള്‍ ശ്രദ്ധ മറ്റ് പലതിലേക്കും മാറ്റുന്നത് നല്ലൊരു ആശയമാണ്. പുകവലിക്കാനുള്ള തോന്നല്‍ ഉണ്ടാകുമ്പോള്‍ മറ്റുള്ളവരുമായി ഇടപഴകുകയോ നടക്കുകയോ മറ്റ് എന്തെങ്കിലും പ്രവർത്തിയിൽ ഏർപ്പെടുകയോ ചെയ്യാം.
കൗണ്‍സിലിങ്
പുകവലി ഉപേക്ഷിക്കാന്‍ നിങ്ങള്‍ക്കനുയോജ്യമായ മാര്‍ഗ്ഗമേതാണന്ന് അറിയാന്‍ വിദഗ്‌ധരുടെ ഉപദേശം തേടുന്നതില്‍ മടിക്കരുത്. ഇത് നിങ്ങളുടെ വൈകാരിക മാറ്റങ്ങളെ നിയന്ത്രിക്കാനും സഹായിക്കും.
കുടുംബത്തിന്റെ പിന്തുണ
പുകവലിയില്‍ നിന്നും നിങ്ങള്‍ മോചിതരാകുന്ന ദിവസം നോക്കിയിരിക്കുകയാണ് നിങ്ങളുടെ കുടുംബം. പുകവലി നിര്‍ത്താനുള്ള നിങ്ങളുടെ പ്രയത്‌നത്തില്‍ ഓരോ കുടംബാംഗങ്ങളും ഉള്‍പ്പെടും. കുടംബത്തിന്റെ പിന്തുണയും സംരക്ഷണവും പുകവലി നിര്‍ത്താനുള്ള നിങ്ങളുടെ പരിശ്രമത്തെ ഫലവത്താക്കും.