സ്ട്രോബെറി ഐസ്ക്രീം; വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാൻ

  1. Home
  2. Lifestyle

സ്ട്രോബെറി ഐസ്ക്രീം; വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാൻ

ICE CREAM


കുട്ടികൾക്ക് നൽകാം സ്ട്രോബെറി ഐസ്ക്രീം തയ്യാറാക്കാം. ഐസ്ക്രീം ഉണ്ടാക്കുന്നത് എളുപ്പമാണ്


സ്ട്രോബെറി ഐസ്ക്രീം തയ്യാറാക്കിയാലോ

ചേരുവകൾ


പാല്‍ - 1 ലിറ്റര്‍

പഞ്ചസാര - 1 കപ്പ്

ഫ്രഷ്‌ ക്രീം - 1 കപ്പ്

സ്ട്രോബെറി എസ്സെന്‍സ് - 3 തുള്ളി

കോണ്‍ഫ്ലവര്‍ - 1 ടേബിള്‍സ്പൂണ്‍

കണ്ടന്‍സ് മില്‍ക്ക് - 1/2 കപ്പ്

തയ്യാറാക്കുന്ന വിധം

കോണ്‍ഫ്ലവര്‍ കട്ടപിടിക്കാതെ പാലില്‍ചേര്‍ത്തിളക്കി പഞ്ചസാര ചേര്‍ത്ത് തിളപ്പിക്കുക. കുറുകുമ്പോള്‍ ഫ്രഷ്‌ ക്രീമും കണ്ടന്‍സ് മില്‍ക്കും ചേര്‍ത്തിളക്കണം.ഈ കൂട്ട് നന്നായി കുറുകുമ്പോള്‍ വാങ്ങിവയ്ക്കുക. ചൂടാറുമ്പോള്‍ എസ്സെന്‍സ് ചേര്‍ത്തിളക്കി അലുമിനിയം ഫോയില്‍ പേപ്പര്‍ കൊണ്ട് മൂടി 20 മിനിട്ട് ഫ്രീസറില്‍ വച്ച് തണുപ്പിക്കണം. പിന്നീട് ഫ്രീസറില്‍നിന്നും എടുത്ത് എഗ്ഗ് ബീറ്റെര്‍ കൊണ്ട് നന്നായി അടിച്ച് സെറ്റ്ആക്കി ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് ഉപയോഗിക്കുക. മായം ഒന്നും കലരാത്ത നല്ല ഒന്നാംതരം സ്ട്രോബെറി ഐസ്ക്രീം തയ്യാര്‍