സ്ട്രോബറി ഐസ്ക്രീം വീട്ടിലുണ്ടാക്കാം; ഈസിയാണ്
നല്ല രുചികരമായ സ്ട്രോബറി ഐസ്ക്രീം വീട്ടിലുണ്ടാക്കാം.
ആവശ്യ സാധനങ്ങൾ
സ്ട്രോബറി - 2 കപ്പ്
പൊടിച്ച പഞ്ചസാര - 1/4 കപ്പ്
ഓറഞ്ച് നീര് - 1/2 കപ്പ്
ജലാറ്റിൻ പൗഡർ - ഒരു ടീസ്പൂൺ
ഫ്രഷ് ക്രീം - 400 ഗ്രാം
പാൽ, പൊടിക്കാത്ത പഞ്ചസാര - 4 ടേബിൾ സ്പൂൺ വീതം
തയാറാക്കുന്ന വിധം
ഓറഞ്ച് നീരും സ്ട്രോബറി ഉടച്ചതും ഒരു ബൗളിൽ എടുത്ത് ഒരുമിച്ച് യോജിപ്പിക്കുക. ഇതിൽ പൊടിച്ച പഞ്ചസാര ചേർത്തിളക്കി 4 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. ക്രീം ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കുക. 4 ടേബിൾ സ്പൂൺ പൊടിക്കാത്ത പഞ്ചസാര പാലിൽ ചേർത്തിളക്കുക. നന്നായി ഇളക്കി ക്രീമും ചേർത്ത് കട്ടിയാകും വരെ ഇളക്കുക. ഇത് സ്ട്രോബറി പൾപ്പിൽ ചേർക്കുക. ഇത് ചെറു ബൗളുകളിലേക്കോ, ഐസ്ട്രേയിലേക്കോ പകർന്ന് ഫ്രീസ് ചെയ്ത് വിളമ്പുക.