ചൂടിനെ തുരത്താൻ സ്ട്രോബെറി മിൽക്ക് ഷേക്ക്; എളുപ്പത്തിലുണ്ടാക്കാം

  1. Home
  2. Lifestyle

ചൂടിനെ തുരത്താൻ സ്ട്രോബെറി മിൽക്ക് ഷേക്ക്; എളുപ്പത്തിലുണ്ടാക്കാം

milk shake


ചൂട് സമയത്ത് ശരീരവും മനസും തണുപ്പിയ്ക്കാൻ സ്ട്രോബെറി മിൽക്ക് ഷേക്ക്‌ തയ്യാറാക്കിയാലോ? കുട്ടികൾ‌ക്കും മുതിർന്നവർക്കും ഒരുപോലെ ആരോഗ്യകരമാണ് സ്ട്രോബെറി മിൽക്ക് ഷേക്ക്‌. വളരെ എളുപ്പത്തിൽ ഏറ്റവും രുചികരമായി എങ്ങനെ സ്ട്രോബെറി മിൽക്ക് ഷേക്ക്‌ തയ്യാറാക്കാം എന്ന് നോക്കാം.

പ്രധാന ചേരുവ

  • 1 കപ്പ് ഗാർഡൻ സ്ട്രോബെറി
  • 1 കപ്പ് തണുത്ത പാല്
  • 5 ടീസ്പൂൺ പഞ്ചസാര

 

5 ടീസ്പൂൺ പഞ്ചസാരയോടൊപ്പം മിക്സി ജാറിലേയ്ക്ക് സ്ട്രോബെറി ചേർക്കുക. ഇത് അരച്ചെടുക്കുക, അല്പം സ്ട്രോബറി കഷ്ണങ്ങൾ ചെറിയ കഷ്ണങ്ങളായി തന്നെ കിടക്കുന്ന രീതിയിൽ അരച്ചെടുത്താൽ നല്ലത്.ശേഷം ഒരു ഗ്ലാസിൽ അരച്ചുവെച്ച സ്ട്രോബെറി ചേർക്കുക. ഇതിലേയ്ക്ക് നന്നായി തണുപ്പിച്ച പാൽ ചേർക്കുക. ഇത്

ഈ മിൽക്ക് ഷെയ്ക്ക് പ്ലെയിനായി കുടിക്കാം, അല്ലെങ്കിൽ വാനില ഐസ്ക്രീം അല്ലെങ്കിൽ സ്ട്രോബെറി ഐസ്ക്രീം എന്നിവ ചേർത്ത് ഇളക്കി കഴിയ്ക്കാം.