കൊതുക് കടിച്ച ചൊറിച്ചിൽ എത്ര കഴിഞ്ഞാലും മാറുന്നില്ലേ; എന്നാൽ രോഗപ്രതിരോധം പ്രശ്നത്തിലാണ്, അറിയാം

  1. Home
  2. Lifestyle

കൊതുക് കടിച്ച ചൊറിച്ചിൽ എത്ര കഴിഞ്ഞാലും മാറുന്നില്ലേ; എന്നാൽ രോഗപ്രതിരോധം പ്രശ്നത്തിലാണ്, അറിയാം

mosquito


ചിലർക്ക് കൊതുക് കടിച്ചാൽ ചൊറിച്ചിൽ എത്ര കഴിഞ്ഞാലും മാറില്ല. എന്ന് മാത്രമല്ല വളരെ അപകടകരമായ അവസ്ഥയിലേക്ക് കാര്യങ്ങൾ പോവുന്നു. പലപ്പോഴും അലർജി പോലുള്ള അവസ്ഥയിലേക്ക് എത്തുന്നു ഇത്. എന്നാൽ ഇതിന് പിന്നിൽ ചില കാരണങ്ങൾ ഉണ്ടെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. എലികളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ പഠനത്തിലേക്ക് എത്തിയത്. രോഗപ്രതിരോധ സംവിധാനത്തിന്റെ വ്യത്യാസങ്ങൾ കാരണമാണ് ഇത്തരത്തിൽ സംഭവിക്കുന്നത് എന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.

ചർമ്മത്തിൽ സെൻസറി ന്യൂറോണുകളാൽ ചുറ്റപ്പെട്ടിട്ടുണ്ട്. ഇവയാണ് പരിസ്ഥിതിയിലെ മാറ്റങ്ങൾ കണ്ടെത്തുകയും വേദന പോലുള്ള പ്രതികരണങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നത്. ഇതിന് സഹായിക്കുന്നതാകട്ടെ നാഢികോശങ്ങളും. ഒരു വ്യക്തിയുടെ ശരീരത്തിൽ കൊതുക് കടിച്ചാൽ ആ വ്യക്തിക്ക് കൊതുകിന്റെ ഉമിനീർ വഴി പ്രതികരണമായി ചൊറിച്ചിൽ അനുഭവപ്പെടുന്നു. ഇതാണ് രോഗപ്രതിരോധ സംവിധാനങ്ങളെ ശക്തമാക്കുന്നത്. ഇതിന്റെ ഫലമായി പലപ്പോഴും ചർമ്മത്തിൽ ചുവപ്പും വീക്കവും ഉണ്ടാവുന്നു.

കൊതുകിന്റെ ഉമിനീരുമായി അലർജി വരുന്ന വ്യക്തിയെങ്കിൽ ഇവർക്ക് പലപ്പോഴും വിട്ടുമാറാത്ത ചുവപ്പും വീക്കവും ഉണ്ടാവുന്നു. ഇത് രൂക്ഷമാകുന്നതിന് അനുസരിച്ച് ആ ഭാഗ്യത്തെ ടിഷ്യൂവിലും മാറ്റം കൊണ്ട് വരുന്നു. പലപ്പോഴും അലർജികളോട് പ്രതികരിക്കുന്ന രോഗപ്രതിരോധ കോശങ്ങൾക്ക് അവയുടെ നാഢിസംവേദന ക്ഷമത മാറ്റുന്നതിന് സാധിക്കുന്നു. ഇതിന്റെ ഫലമായാണ് ചൊറിച്ചിൽ കഠിനമാവുന്നത്.

പഠനത്തിന്റെ അടിസ്ഥാനം
എല്ലാ വ്യക്തികൾക്കും സെൻസറി ന്യൂറോണുകൾ ഉണ്ട്, അതുകൊണ്ട് തന്നെ കൊതുക് കടിച്ചാൽ നമുക്കെല്ലാവർക്കും ചൊറിച്ചിൽ അനുഭവപ്പെടാം, എന്നാൽ എല്ലാവരിലും ഒരുപോലെ അല്ല അലർജിയുടെ തോത് എന്നതും ശ്രദ്ധേയമാണ്. ഹാർവാർഡിലെ അലർജി ആൻഡ് ഇമ്മ്യൂണോളജി പ്രൊഫസറായ മുതിർന്ന പഠന രചയിതാവ് ഡോ. കരോളിൻ സോക്കോൾ ആണ് ഇത്തരം ഒരു നിഗമനത്തിൽ എത്തിയിരിക്കുന്നത്. മെഡിക്കൽ സ്‌കൂളും മസാച്യുസെറ്റ്സ് ജനറൽ ആശുപത്രിയും ചേർന്നാണ് ഇത്തരം ഒരു പഠന ഫലം മാധ്യമങ്ങളിൽ നൽകിയതും.

ഇത്തരത്തിലുള്ള അലർജികൾ കണ്ടെത്തുന്നതിന് വേണ്ടി സോക്കോളും സഹപ്രവർത്തകരും എലികളെ പപ്പെയ്ൻ എന്ന രാസവസ്തുവിന് വിധേയമാക്കി. ഇതിന്റെ ഫലമായി എലികളുടെ ചർമ്മത്തിൽ ചൊറിച്ചിലുണ്ടാക്കുന്ന അവസ്ഥ വികസിപ്പിക്കുകയും ചെയ്തു. എലികളുടെ രോഗപ്രതിരോധ കോശങ്ങൾ നഷ്ടപ്പെടുകയും അത് കൂടുതൽ അസ്വസ്ഥതകളും ചുവപ്പും വീക്കവും ഉണ്ടാക്കുകയും ചെയ്തു. നേച്ചർ ജേണലിൽ ബുധനാഴ്ച (സെപ്തംബർ 4) പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ, ഒരു പ്രത്യേക തരം ടി സെൽ ഇല്ലാത്ത എലികൾ പാപ്പെയ്ൻ സമ്പർക്കം പുലർത്തുമ്പോൾ മാത്രം യാതൊരു പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ലെന്നും കണ്ടെത്തി.

പരീക്ഷണം എലികളിൽ 
നിരവധി പരീക്ഷണങ്ങൾ ഇതിനെത്തുടർന്ന് നടത്തുകയുണ്ടായി. എലികളിൽ മാത്രമാണ് ഇത് വരേയും പരീക്ഷണം നടത്തിയിട്ടുള്ളത്. മനുഷ്യ കോശങ്ങൾ പോലെ തന്നെ എലികളിലും പ്രവർത്തിക്കും എന്നുള്ളതിനാലാണ് എലികളിൽ പരീക്ഷണം നടത്തിയത്. എന്നാൽ ഇനിയും കൂടുതൽ വിവരങ്ങൾ ആവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾക്ക് കൂടുതൽ പഠനം വളരെയധികം അത്യാവശ്യമാണ്. കാരണം അലർജിയുണ്ടാവുന്ന ആളുകൾക്ക് പലപ്പോഴും കൂടുതൽ കാര്യങ്ങളെ മനസ്സിലാക്കുകയും പഠനം ആവശ്യമായി വരുകയും ചെയ്യുന്നു.

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഇന്റർനെറ്റിൽ നിന്ന് ലഭിച്ച പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്.)