ഇടയ്ക്കിടയ്ക്ക് തൊണ്ടവേദന അനുഭവപ്പെടാറുണ്ടോ?; പപ്പായ ഇങ്ങനെ ഉപയോഗിച്ചാൽ മതി

  1. Home
  2. Lifestyle

ഇടയ്ക്കിടയ്ക്ക് തൊണ്ടവേദന അനുഭവപ്പെടാറുണ്ടോ?; പപ്പായ ഇങ്ങനെ ഉപയോഗിച്ചാൽ മതി

pappaya


സുലഭമായി വളരാറുള്ള ഫലമാണ് പപ്പായ. സൗന്ദര്യ കാര്യത്തിൽ മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തിലും പപ്പായ മുന്പന്തിയിലുണ്ട്. അത്രയേറെ ആരോഗ്യ ഗുണങ്ങളാണ് പപ്പായയ്‌ക്ക് ഉള്ളത്.

പപ്പായ ജ്യൂസിനും ഇതേ ഗുണങ്ങളൊക്കെത്തന്നെയാണ്. പലപ്പോഴും ഇതിന്റെ ആരോഗ്യഗുണങ്ങൾ ആലോചിച്ചു തന്നെയാണ് പപ്പായയെ എല്ലാവരും ഇഷ്ടപ്പെടുന്നത്. പപ്പായ ജ്യൂസിന്റെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കാം.

ക്യാൻസറിനെ പ്രതിരോധിക്കാൻ പപ്പായ ജ്യൂസ് ഗുണം ചെയ്യും. ദിവസവും രാവിലെയും വൈകുന്നേരവും പപ്പായ ജ്യൂസ് കുടിക്കുന്നത് ആന്റി ഓക്‌സിഡന്റുകൾ നിറഞ്ഞതാണ് എന്നതും പപ്പായയുടെ ആരോഗ്യഗുണങ്ങളെ കൂട്ടുന്നു.

രക്തസമ്മർദ്ദത്തെ കൃത്യമാക്കുന്ന കാര്യത്തിലും പപ്പായ ജ്യൂസിന് കാര്യമായപങ്കുണ്ട്. മറ്റു നരുന്നുകളെ ആശ്രയിച്ച് കാലം കഴിക്കുന്നതിന് പകരം എന്നും പപ്പായ ജ്യൂസ് സ്ഥിരമായി കുടിക്കു. ആരോഗ്യം നിങ്ങളെ തേടി വരും.

ശ്വസന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ പപ്പായ ജ്യൂസിന് സാധിക്കുന്നു. ശ്വാസതടസ്സം ഇല്ലാതാക്കാൻ ഇതിനേക്കാൾ പറ്റിയ മറ്റൊരു ജ്യൂസ് ഇല്ല എന്നു തന്നെ പറയാം. ധാരാളം ഫൈബർ ഉള്ള പപ്പായ ജ്യൂസ് മലബന്ധം ഇല്ലാതാക്കുന്നു. വയറു സംബന്ധമായ എല്ലാ അസുഖങ്ങൾക്കും പ്രതിവിധിയാണ് പപ്പായ.

പഴുത്ത പപ്പായയുടെ മാംസളഭാഗം കുരുകളഞ്ഞെടുത്ത് ദിവസേന മുഖത്തുതേച്ച് അധികം ഉണങ്ങുന്നതിന് മുമ്പേ കഴുകിക്കളഞ്ഞാല്‍ ചര്‍മ്മത്തിന് ഭംഗി വര്‍ധിക്കും. മലബന്ധം ശമിക്കുവാനും ഉത്തമമാണ് പപ്പായ. പപ്പായക്കുരു അരച്ച് ലേപനം ചെയ്താല്‍ പുഴുക്കടി ശമിക്കും. മാംസാഹാരം എളുപ്പത്തില്‍ ദഹിക്കാന്‍ പപ്പായ കഴിക്കുന്നത് വളരെ നല്ലതാണ്.

ആര്‍ത്തവം ക്രമമല്ലാത്ത സ്ത്രീകള്‍ പപ്പായ പച്ചയായി കഴിച്ചാല്‍ (ഒരാഴ്ചക്കാലമെങ്കിലും) ആര്‍ത്തവം ക്രമമാകും. ചെറിയ കുട്ടികള്‍ക്ക് പപ്പായപ്പഴം കൊടുത്ത് ശീലിപ്പിച്ചാല്‍ അവരുടെ ആരോഗ്യത്തിന് ഗുണമാകും.