ഉച്ചഭക്ഷണത്തിന് ശേഷം മധുരിക്കാൻ മധുരക്കിഴങ്ങ് കൊണ്ട് പായസം; തയ്യാറാക്കാം എളുപ്പത്തിൽ

  1. Home
  2. Lifestyle

ഉച്ചഭക്ഷണത്തിന് ശേഷം മധുരിക്കാൻ മധുരക്കിഴങ്ങ് കൊണ്ട് പായസം; തയ്യാറാക്കാം എളുപ്പത്തിൽ

payasam


പ്രധാന ചേരുവ

  • 1 കപ്പ് തിളപ്പിച്ച മധുരക്കിഴങ്ങ്
  • 1 കപ്പ് ചിരവിയ തേങ്ങ
  • 1/2 കപ്പ് ശർക്കര
  • ആവശ്യത്തിന് വെള്ളം
  • 2 എണ്ണം ഏലയ്ക്ക
  • 2 ടീസ്പൂൺ നെയ്യ്
  • ആവശ്യത്തിന് കശുവണ്ടി
  • ആവശ്യത്തിന് ഉണക്കമുന്തിരി

നാവിൽ വെള്ളമൂറും മധുരക്കിഴങ്ങ് പായസം

ശർക്കര, തേങ്ങ എന്നിവ അരച്ചെടുക്കുക ഒരു മിക്സറിൽ ചിരവിയ തേങ്ങ, ശർക്കര, കുറച്ച് വെള്ളം എന്നിവ ചേർത്ത് എല്ലാ ചേരുവകളും നന്നായി അരച്ചെടുക്കുക

കശുവണ്ടി, ഉണക്കമുന്തിരി എന്നിവ നെയ്യിൽ വറുത്തെടുക്കുക ചട്ടിയിൽ നെയ്യ് ചേർത്ത് ചൂടാക്കുക. നെയ്യ് തയ്യാറായിക്കഴിഞ്ഞാൽ, കശുവണ്ടി ചേർത്ത് സ്വർണ്ണനിറമാകുന്നതുവരെ വറുത്തെടുക്കുക. അടുത്തതായി ഉണക്കമുന്തിരി ചേർത്ത് ഒരു മിനിറ്റ് പാകം ചെയ്യാം. ഇവ നീക്കം ചെയ്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക.

മധുരക്കിഴങ്ങ് ഉടച്ചെടുക്കുക അതേ പാനിൽ വേവിച്ചുവച്ച മധുരക്കിഴങ്ങ് ചേർത്ത് നന്നായി ഉടച്ചെടുക്കുക. മിക്സിയിൽ അരച്ചെടുത്ത കൂട്ട് ഇതിലേക്ക് ചേർത്ത് നന്നായി തിളപ്പിക്കുക. ആവശ്യത്തിന് വെള്ളവും ചേർക്കാം.

 

പായസം തയ്യാർ!ഏലയ്ക്കാ പൊടി, ഒരു നുള്ള് കുങ്കുമപൊടി എന്നിവ ചേർത്ത് 2-5 മിനിറ്റ് വരെ പാകം ചെയ്തു ചൂടോടെ വിളമ്പുക. വിളമ്പുമ്പോൾ കശുവണ്ടിയും ഉണക്കമുന്തിരിയും ചേർത്തു കൊടുക്കാൻ മറക്കരുത്.