പ്രാതലിനൊപ്പം മീനെണ്ണ ഗുളിക കഴിയ്ക്കാം; ആരോഗ്യ ഗുണങ്ങൾ ചെറുതല്ല

  1. Home
  2. Lifestyle

പ്രാതലിനൊപ്പം മീനെണ്ണ ഗുളിക കഴിയ്ക്കാം; ആരോഗ്യ ഗുണങ്ങൾ ചെറുതല്ല

OIL FISH


ഒരു ദിവസത്തെ ഭക്ഷണത്തിന്റെ കാര്യത്തിൽ പ്രാതലിന് പ്രധാന സ്ഥാനമുണ്ട്. കാരണം നീണ്ട നേരത്തെ ഇടവേളയ്ക്ക് ശേഷം കഴിയ്ക്കുന്ന ഭക്ഷണമെന്നതിനാൽ. പോഷകങ്ങൾ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണം കഴിയ്ക്കണമെന്നതും പ്രധാനമാണ്. അതായത് വൈറ്റമിനുകൾ ശരീരത്തിന് ലഭ്യമാക്കുന്ന ഭക്ഷണം. പ്രാതലിനൊപ്പം നാം കഴിയ്ക്കേണ്ട ഒന്നുണ്ട്, കോഡ് ലിവർ ഓയിൽ അഥവാ മീനെണ്ണ ഗുളിക.

മീനെണ്ണ ഗുളിക അഥവാ കോഡ് ലിവർ ഓയിൽ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. വൈറ്റമിൻ എ ,വൈറ്റമിൻ ഡി, ഒമേഗ 3ഫാറ്റി ആസിഡുകൾ എന്നിവയുമുണ്ട്. ഇതിലെ പ്രധാന ഗുണം ഒമേഗ ത്രീ ഫാറ്റി ആസിഡുകളാണ്. ഇത് ഏത് സമയം കഴിയ്ക്കണം എന്ന ചോദ്യത്തിന് രാവിലെ പ്രാതലിൽ ഇത് ഉൾപ്പെടുത്തുകയെന്നത് ഏറെ ഗുണകരമാണെന്ന് തന്നെ പറയണം. ഇത് നൽകുന്ന ഗുണങ്ങൾ പലതാണ്.

ബ്രെയിൻ
രാവിലെ നേരത്ത് ഇത് കഴിയ്ക്കുന്നത് ബ്രെയിൻ ആരോഗ്യത്തിന് മികച്ചതാണ്. ഓർമ ശക്തിയും ബുദ്ധശക്തിയും വർദ്ധിയ്ക്കാൻ, തലച്ചോറിന്റെ ഉണർവിന് ഇതിലെ ഒമേഗ 3 ഫാറ്റി ആസിഡുകൾ സഹായിക്കുന്നു. അൽഷീമേഴ്സ് പോലുള്ള രോഗങ്ങൾക്ക് ഇത് ഏറെ നല്ലതാണ്. കോശങ്ങൾക്കുണ്ടാകുന്ന ഡീ ജനറേഷൻ തടയാൻ ഇതേറെ നല്ലതാണ്. കോശങ്ങളുടെ ആരോഗ്യം സംരക്ഷിയ്ക്കുന്നതാണ് ഇതിന് സഹായിക്കുന്നത്.

രക്തക്കുഴലുകളുടെ ആരോഗ്യത്തിന്
ഇതിലെ പ്രധാന ഗുണം ഒമേഗ ത്രീ ഫാറ്റി ആസിഡുകളാണ്. ഇത് രക്തക്കുഴലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. കൊളസ്ട്രോൾ പോലുള്ള അവസ്ഥകൾക്ക് ഇതേറെ നല്ലതാണ്. രക്തക്കുഴലുകളുടെ ആരോഗ്യത്തെ കാത്തു സൂക്ഷിയ്ക്കുന്നതിനാൽ തന്നെ ബിപി നിയന്ത്രിച്ച് സ്ട്രോക്ക് പോലുള്ള അവസ്ഥകൾ തടയാൻ ഇതേറെ നല്ലതാണ്.

ഇതു പോലെ തന്നെ കൊളസ്ട്രോൾ നിയന്ത്രണത്തിനും ഈ ഗുളിക സഹായിക്കുന്നു.

എല്ലിന്റെ ആരോഗ്യത്തിന് 
ഇത് വൈറ്റമിൻ ഡി സമ്പുഷ്ടവുമാണ്. ഇന്നത്തെ കാലത്ത് പലർക്കുമുള്ള പ്രശ്നമാണ് വൈറ്റമിൻ ഡി കുറവ്. ഇതിനൊരു പരിഹാരമായി വർത്തിയ്ക്കാൻ മീനെണ്ണ ഗുളിക നല്ലതാണ്. ഇതിലൂടെ കാൽസ്യം ആഗിരണവും മെച്ചപ്പെടുന്നു. ഇത് എല്ലിന്റെ ആരോഗ്യത്തിന് കൂടുതൽ സഹായിക്കുന്നു.

വൈറ്റമിൻ ഡി രോഗപ്രതിരോധശേഷിയ്ക്ക്, മുടി, ചർമാരോഗ്യത്തിന് തുടങ്ങിയ പല കാര്യങ്ങൾക്കും സഹായകമാകുന്നുണ്ട്. സന്ധികളെ ബാധിയ്ക്കുന്ന വാതം, എല്ലുതേയ്മാനം എന്നിവ കാരണമുണ്ടാകുന്ന സന്ധിവേദനയും മറ്റും ഇത് കഴിയ്ക്കുന്നത് കൊണ്ട് അൽപം ശമിയ്ക്കും.

കൊഴുപ്പിൽ അലിയുന്നു
ഇതിലെ വൈറ്റമിനുകളും മിനറലുകളുമെല്ലാം തന്നെ ഫാറ്റ് സോലുബിളാണ്. അതായത് ഇത് കൊഴുപ്പിൽ അലിയുന്നു. ഭക്ഷണ ശേഷം കഴിയ്ക്കുമ്പോൾ ഈ ഗുണം കൂടുതൽ ലഭിയ്ക്കുന്നു. ഭക്ഷണത്തിലെ കൊഴുപ്പിലൂടെ ശരീരത്തിന് ഇത് പെട്ടെന്ന് വലിച്ചെടുക്കുവാൻ സാധിയ്ക്കുന്നു. ബ്ലഡ് തിന്നിംഗ് മെഡിസിൻ, അതായത് രക്തം കട്ട പിടിയ്ക്കാതിരിയ്ക്കാൻ മരുന്ന് കഴിയ്ക്കുന്നവർ ഇത് ഡോക്ടറുടെ നിർദേശ പ്രകാരം കഴിയ്ക്കുന്നതാണ് നല്ലത്.

അല്ലാത്തവർക്ക് കുട്ടികൾക്കും,മുതിർന്നവർക്കും പ്രായമായർക്കുമെല്ലാം ഇത് കഴിയ്ക്കാവുന്നതാണ്. രാവിലെ പ്രാതലിനൊപ്പം തന്നെ കഴിയ്ക്കാം. രാവിലെയുള്ള ഭക്ഷണത്തിലൂടെയാണ് ശരീരം ദിവസത്തേയ്ക്ക് മുഴുവൻ വേണ്ട എനർജിയും സംഭരിയ്ക്കുന്നത്.