ഒരു സൂപ്പർ ഹെൽത്തിയും ടേസ്റ്റിയുമായ 'മഫിൻസ്'; ഉണ്ടാക്കിനോക്കിയാലോ?

  1. Home
  2. Lifestyle

ഒരു സൂപ്പർ ഹെൽത്തിയും ടേസ്റ്റിയുമായ 'മഫിൻസ്'; ഉണ്ടാക്കിനോക്കിയാലോ?

muffins


ഒട്ടുമിക്ക ആളുകൾക്കും ഇഷ്ട്ടപെടുന്ന ഒന്നാണ് മഫിൻസ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന ഒന്ന്. ഇത് തയ്യറാക്കാനും എളുപ്പമാണ്. റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • മുട്ട – മൂന്നോ നാലോ
  • കോളിഫ്ലവർ അല്പം പൊടിയായരിഞ്ഞത് – അരകപ്പ്
  • ഉരുളകിഴങ്ങ് പൊടിയായരിഞ്ഞത് – അരകപ്പ്
  • ക്യാബേജ് പൊടിയായരിഞ്ഞത് – അരകപ്പ്
  • തക്കാളി പൊടിയായരിഞ്ഞത് – അരകപ്പ്
  • സവാള പൊടിയായരിഞ്ഞത് – അരകപ്പ്
  • പച്ചമുളക് പൊടിയായരിഞ്ഞത് – എരിവിനുള്ളത്
  • മല്ലിയില
  • പെപ്പെർ പൗഡർ – ഒരുസ്പൂൺ
  • ഗരംമസാല – അരസ്പൂൺ
  • ഉപ്പ്
  • ബട്ടറോ ഓയിലോ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മൂന്നോ നാലോ മുട്ട ഒരു ബൗളിലേക്ക് പൊട്ടിച്ചൊഴിക്കണം. ഇതിലേക്ക് പൊടിയായരിഞ്ഞ സവാളയും തക്കാളിയും പച്ചമുളകരിഞ്ഞതും ഉപ്പും രണ്ട്സ്പൂൺ പാലും മല്ലിയിലയും ചേർത്ത് നന്നായിമിക്സ് ചെയ്യണം.
കോളിഫ്ലവർ, ക്യാബേജ്, ഉരുളകിഴങ്ങ് എന്നിവ ഒരു പാനിൽ ബട്ടറോ അല്പം ഓയിലോ ഒഴിച്ച് ഉപ്പും കുരുമുളകുപൊടിയും ഗരംമസാലയും ചേർത്ത് ചെറുതായൊന്ന് വഴറ്റണം.ക്യാരറ്റ്, ക്യാപ്‌സികം, ബീൻസ് എന്നിവയും താല്പര്യമുണ്ടെങ്കിൽ ചേർക്കാം. ഇനി ഇതിന്റെ മുകളിലായി തയ്യാറാക്കി വെച്ച മുട്ടക്കൂട്ട് ഒഴിച്ചുകൊടുക്കണം.ഇതിനെ ഒന്ന് ലെവൽ ചെയ്ത് അടച്ചുവെച്ച് ലോ ഫ്‌ളൈമിൽ കുക്ക്‌ ചെയ്തെടുക്കാം. പാകമായാൽ ഇതിനെ ഒരു പ്ലേറ്റിലേക്ക് മാറ്റി വീണ്ടും പാനിലേക്ക് മറിച്ചിട്ട് ഒരുമിനിറ് കൂടി കുക്ക്‌ ചെയ്തെടുത്താൽ അടിപൊളി മഫിൻ തയ്യാറായി. ചെറിയ ചെറിയ മോൾഡുകളിലാക്കി ഓവനിൽ വെച്ചും ഇതുണ്ടാക്കാം.