മത്തങ്ങാ കൊണ്ട് രുചിയിലൊരു കറി; പത്തു മിനിറ്റിൽ തയാറാക്കാം

  1. Home
  2. Lifestyle

മത്തങ്ങാ കൊണ്ട് രുചിയിലൊരു കറി; പത്തു മിനിറ്റിൽ തയാറാക്കാം

pumpkin-curry


മത്തങ്ങാ കൊണ്ട് പത്തു മിനിറ്റിൽ ഒരു കിടിലൻ ഐറ്റം ഉണ്ടാക്കാം.  

ചേരുവകൾ
മത്തങ്ങാ :1/2കിലോ
തക്കാളി :2
പച്ചമുളക് :3
മഞ്ഞൾ പൊടി :1/2ടീസ്പൂൺ
മുളക് പൊടി :1ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
അരയ്ക്കാൻ :തേങ്ങ :1/മുറി
ജീരകം :1/4ടീസ്പൂൺ

വറത്തിടാൻ
കടുക്
മുളക്
കറിവേപ്പില
കശ്മീരി മുളക് പൊടി :1/ടീസ്പൂൺ

തയാറാക്കുന്ന വിധം
മത്തങ്ങാ, തക്കാളി, പച്ചമുളക് കുക്കറിൽ വെള്ളം ഒഴിച്ച്, മഞ്ഞൾ പൊടി, മുളക് പൊടി, ആവശ്യത്തിന് ഉപ്പ് ചേർത്ത് വേവിക്കുക.

വെന്ത് കഴിഞ്ഞാൽ തേങ്ങ അരച്ചത് ചേർത്ത് തിളച്ചു വരുമ്പോൾ വർത്തിടുക. കറി തയാർ