അമിത ചായകുടി അത്ര നല്ലതല്ല; ആരോഗ്യത്തെ നശിപ്പിക്കും, അനീമിയ പോലുള്ള രോഗാവസ്ഥകളും ഉണ്ടാകാം

അമിത ചായകുടി നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കും. ആഹാരത്തിനുശേഷം ചായകുടിക്കുന്നത് അനീമിയ ഉണ്ടാകാൻ കാരണമാകും. കൂടാതെ രാവിലെ വെറും വയറ്റിൽ ചായ കുടിക്കുന്നത് ആമാശയ പ്രശ്നങ്ങൾക്കും വഴിവയ്ക്കും. ആഹാരത്തിന് മുൻപോ ശേഷമോ ചായ കുടിക്കുന്നത് നല്ലതല്ല. അഞ്ചും ആറും തവണ ചായകുടിക്കുന്നത് കുടലുകളിലെ എൻസൈമുകളുടെ ഉൽപാദനം നിർത്തും.
ഇത് നിരവധി രോഗങ്ങളെ വിളിച്ചുവരുത്തും. ശരിയായി ആഹാരം കഴിച്ചിട്ടും മലബന്ധം ഉണ്ടാകുന്നുണ്ടെന്ന് പലരും പറയാറുണ്ട്. ഇതിന്റെ കാരണം ചായകുടിയാണ്. ചായ കുടി കോർട്ടിസോളിന്റെ ഉൽപാദനത്തെയും കൂട്ടുന്നു.