വിവാഹ പാർട്ടികളിലും ജ്യൂസ് കടകളിലും താരം; വീട്ടിൽ തയ്യാറാക്കാം സ്വാദിഷ്ടമായ തമ്പുരാൻ ജ്യൂസ്

  1. Home
  2. Lifestyle

വിവാഹ പാർട്ടികളിലും ജ്യൂസ് കടകളിലും താരം; വീട്ടിൽ തയ്യാറാക്കാം സ്വാദിഷ്ടമായ തമ്പുരാൻ ജ്യൂസ്

thampooran juice


വിവാഹ പാർട്ടികളിലെയും ജ്യൂസ് കടകളിലെയുമെല്ലാം താരമായി മാറി കൊണ്ടിരിക്കുകയാണ് തമ്പുരാൻ ജ്യൂസ്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കുന്ന ആരോഗ്യകരമായൊരു പാനീയമാണിത്.

ചേരുവകൾ:

  • ബീറ്റ്റൂട്ട്- 2
  • ഇഞ്ചി- 1 കഷ്ണം
  • പഞ്ചസാര- 2 ടേബിൾ സ്പൂൺ
  • വാനില എസെൻസ്- 1 ടീസ്പൂൺ
  • വിപ്പിംഗ് ക്രീം- 3 ടേബിൾ സ്പൂൺ
  • മിൽക്ക് മെയ്ഡ്- 2 ടേബിൾ സ്പൂൺ
  • തിളപ്പിക്കാത്ത പാൽ- അര കപ്പ്
  • ഐസ് ക്യൂബ്സ്-​ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

  • കഴുകി കഷ്ണങ്ങളാക്കിയ ബീറ്റ് റൂട്ട് കുക്കറിൽ ആവശ്യത്തിന് വെള്ളം ചേർത്ത് വേവിച്ചെടുക്കുക. രണ്ടു വിസിൽ വരുന്നതുവരെ വേവിച്ചാൽ മതിയാകും.
  • വേവിച്ച ബീറ്റ്റൂട്ട്, ഐസ് ക്യൂബ്, ഒരു കഷ്ണം ഇഞ്ചി, പഞ്ചസാര, വാനില എസെൻസ്, വിപ്പിംഗ് ക്രീം, മിൽക്ക് മെയ്ഡ്, തിളപ്പിക്കാത്ത പാൽ എന്നിവ മിക്സിയിൽ അടിച്ചെടുക്കുക. സ്വാദിഷ്ടമായ തമ്പുരാൻ ജ്യൂസ് റെഡി.
  • ജ്യൂസ് ഗ്ലാസിലേക്ക് പകരുന്ന സമയത്ത് ഗ്ലാസ്സിന്റെ മുകൾവശത്ത് ഉപ്പുതരികൾ വിതറി ഡെക്കറേറ്റ് ചെയ്തും സെർവ് ചെയ്യാം.