മുഖകുരുവിനെ അകറ്റാം; ഇവൻ ബെസ്റ്റാണ്, അൽപ്പം ഓട്സ് എടുക്കു
ഓട്സ്- തൈര്
രണ്ട് ടേബിൾസ്പൂൺ ഓട്സ്, ഒരു ടേബിൾസ്പൂൺ തൈര്, ഒരു ടീസ്പൂണ്‍ തേന്‍ തുടങ്ങിയവ മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
2. ഓട്സ്- ഒലീവ് ഓയില്‍
രണ്ട് ടേബിൾസ്പൂൺ ഓട്സിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തേന്‍, ഒരു ടീസ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവ മിശ്രിതമാക്കി മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
3. ഓട്സ്- മഞ്ഞള്‍
രണ്ട് ടേബിൾസ്പൂൺ ഓട്സിലേയ്ക്ക് അര ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും കുറച്ച് വെള്ളവും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം.
4. ഓട്സ്- പപ്പായ
പഴുത്ത പപ്പായയുടെ പള്‍പ്പിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ ഓട്സ്, ഒരു ടീസ്പൂൺ ബദാം ഓയിൽ എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് കഴുകിക്കളയാം.
5. ഓട്സ്- കറ്റാർവാഴ ജെല്‍
ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്പൂൺ ഓട്സും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം.