ചായപ്പൊടിയും വെള്ളവും ഉണ്ടോ?; അഞ്ച് മിനിട്ടിൽ നര പൂർണമായും മാറും
ഇപ്പോൾ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് നര. ഇത് പരിഹരിക്കാൻ പല തരത്തിലുള്ള നാച്വറൽ വഴികളും മാർക്കറ്റിൽ ലഭിക്കുന്ന ഡൈകളും ഉപയോഗിക്കുന്നരാകും നിങ്ങൾ. ഇതെല്ലാം പരീക്ഷിച്ചിട്ടും വളരെപ്പെട്ടെന്ന് നര വീണ്ടും വരുന്നു എന്ന പ്രശ്നം ഭൂരിഭാഗംപേരെയും അലട്ടുന്നുണ്ട്.
എന്നാൽ, ഇനി അങ്ങനെ സംഭവിക്കില്ല. വെറും ഒറ്റത്തവണത്തെ ഉപയോഗത്തിലൂടെ മാസങ്ങളോളം മുടി കട്ടക്കറുപ്പാക്കാൻ കഴിയുന്ന ഒരു ഹെയർ ഡൈ പരിചയപ്പെടാം. ഇതിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നും എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്നും നോക്കാം. ഇതേ രീതിയിൽ കൃത്യമായി ചെയ്താൽ ശരിയായ ഫലം ലഭിക്കുന്നതാണ്.
ആവശ്യമായ സാധനങ്ങൾ
നെല്ലിക്കപ്പൊടി - 4 ടീസ്പൂൺ
ചായപ്പൊടി - 2 ടീസ്പൂൺ
വെള്ളം - 1 ഗ്ലാസ്
തയ്യാറാക്കുന്ന വിധം
ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ നെല്ലിക്കപ്പൊടിയും ചായപ്പൊടിയും യോജിപ്പിച്ച് നന്നായി ചൂടാക്കി ബ്രൗൺ നിറത്തിലാക്കി എടുക്കുക. തണുക്കുമ്പോൾ ഇതിനെ പൊടിച്ചെടുക്കണം. ശേഷം ഈ പൊടി വീണ്ടും ഇരുമ്പ് ചീനച്ചട്ടിയിലാക്കി വെള്ളം ചേർത്ത് തിളപ്പിച്ച് ഡൈ രൂപത്തിലാകുമ്പോൾ സ്റ്റൗ ഓഫ് ചെയ്യുക. ഇതേ പാത്രത്തിൽ തന്നെ ഒരു ദിവസം മുഴുവൻ വച്ചശേഷം ഡൈ ഉപയോഗിച്ചാൽ ഫലം ഏറും.
ഉപയോഗിക്കേണ്ട വിധം
മുടി നന്നായി കഴുകി ഉണക്കിയ ശേഷം വേണം ഡൈ പുരട്ടാൻ. അൽപ്പം പോലും എണ്ണമയം ഉണ്ടാകാൻ പാടില്ല. ഡൈ പുരട്ടി ഒരു മണിക്കൂറെങ്കിലും വച്ചശേഷം കഴുകി കളയാവുന്നതാണ്. ഒറ്റ ഉപയോഗത്തിൽ തന്നെ ഫലം കാണാം.