നിറയെ ഭീമൻ മധുര പലഹാരങ്ങൾ നിറഞ്ഞ അടുക്കള; അതിൽ മുങ്ങിയും പൊങ്ങിയും ചെറുമനുഷ്യർ ; എ.ഐ വീഡിയോ വൈറലാകുന്നു

നിറയെ മധുര പലഹാരങ്ങളാല്‍ നിറഞ്ഞ അത്ഭുതദ്വീപ് പോലൊരു അടുക്കള. അവിടെയതാ കുറേയധികം ചെറിയ മനുഷ്യര്‍. പാചകക്കാരുടെ വേഷമണിഞ്ഞ് വിവിധ തരത്തിലുള്ള മധുര പലഹാരങ്ങള്‍ തയ്യാറാക്കുകയാണ്. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പരമ്പരാഗത ഇന്ത്യന്‍ മധുര പലഹാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ക്രിയേറ്റീവ് എ.ഐ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരുന്നു. @the,aiengineer എന്നപേജില്‍ പങ്കുവച്ച വീഡിയോ ആളുകള്‍ക്കിടയില്‍ മികച്ച പ്രതികരണങ്ങള്‍ നേടി.
റീലില്‍ പാചകക്കാര്‍ അവരെക്കാള്‍ വലിപ്പമുള്ള വിവിധതരം മധുര പലഹാരങ്ങള്‍ ഉണ്ടാക്കുന്നത് കാണാം. ഇതിലെ കഥാപാത്രങ്ങള്‍ നിര്‍മ്മാണ തൊഴിലാളികളെപ്പോലെ വസ്ത്രം ധരിച്ച് മധുര പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ കഠിനാധ്വാനം ചെയ്യുന്നുണ്ട്. ധാരാളം പേർ ഈ വീഡിയോ ഷെയർ ചെയ്യുന്നുണ്ട്. തിളങ്ങുന്ന ജിലേബികള്‍, മൃദുവായ രസഗുളകള്‍, പഞ്ചസാര ചേര്‍ത്ത ഗുലാബ് ജാം ,സ്വാദിഷ്ഠമായ ലഡ്ഡു, ഉത്സവകാല കാജു കട്‌ലികള്‍, നട്ടി ബര്‍ഫികള്‍ എന്നിവയെല്ലാം അടുക്കളയില്‍ കാണാം. ധാരാളം പേർ വീഡിയോക്ക് ലൈക്കും കമന്റുമായി എത്തുന്നുണ്ട്.