യാത്രികരെ ഇതിലെ..ഇതിലെ; കൊച്ചിയിൽ നിന്ന് ആന്റമാനിലേക്ക് കുറഞ്ഞ ചെലവിൽ പോകാം; ഐ.ആര്‍.സി.ടി.സിയുടെ ബഡ്ജറ്റ് പാക്കേജ്

നിറങ്ങൾ നിറഞ്ഞ ആന്‍ഡമാന്‍ കാഴ്ച്ചകൾ. അതിമനോഹരമായ ഭൂപ്രകൃതിയും ലോകോത്തര ബീച്ചുകളും ചരിത്ര സ്മാരകങ്ങളുമെല്ലാമായി പെര്‍ഫക്‌ട് ഡസ്റ്റിനേഷന്‍. ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ.ആര്‍.സി.ടി.സി)യുടെ ബഡ്ജറ്റ് ആന്‍ഡമാന്‍ പാക്കേജ് ദാ എത്തി, ഈ യാത്ര സെപ്റ്റംബര്‍ 25ന് കൊച്ചിയില്‍ നിന്നാണ് പുറപ്പെടുന്നത്.
5 രാത്രിയും 6 പകലും നീണ്ടുനില്‍ക്കുന്ന ഈ യാത്രയില്‍ ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയര്‍, ഹാവ്‌ലോക് ദ്വീപ്, നീല്‍ ദ്വീപ് തുടങ്ങിയ പ്രധാന സ്ഥലങ്ങളെല്ലാം. സന്ദര്‍ശിക്കും. സെപ്തംബര്‍ 25 രാവിലെ 5.25 ന് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് ഉച്ചയോടെയാണ് പോര്‍ട്ട് ബ്ലെയറിലെത്തുക. കോര്‍ബിന്‍സ് കോവ് ബീച്ച്, സെല്ലുലാര്‍ ജയില്‍ (ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഉള്‍പ്പടെ) തുടങ്ങിയവയാണ് ആദ്യ ദിവസത്തെ കാഴ്ചകള്‍.
പിറ്റേ ദിവസം റോസ് ദ്വീപിനും നോര്‍ത്ത് ബേ ടൂറിനുമാണ് മാറ്റിവെക്കുന്നത്. നോര്‍ത്ത് ബേയിലെ മനോഹരമായ സമുദ്രക്കാഴ്ചകളും പവിഴപ്പുറ്റുകളും ഗ്ലാസ് ബോട്ടം ബോട്ടില്‍ സഞ്ചരിച്ച് കാണാനുള്ള അവസരവുമുണ്ട്. ക്രൂസ് ഷിപ്പില്‍ ഹാവ്‌ലോക് ദ്വീപിലേക്കും പോകാം. അപ്പോൾ സമയം കളയണ്ട. നിങ്ങളുടെ ടിക്കറ്റ് ഉറപ്പാക്കു.