കറ്റാർ വാഴകൊണ്ട് നിരവധി ഉപയോ​ഗങ്ങൾ ഉണ്ട്; തഴച്ച് വളരാൻ ഇങ്ങനെ ചെയ്യു

  1. Home
  2. Lifestyle

കറ്റാർ വാഴകൊണ്ട് നിരവധി ഉപയോ​ഗങ്ങൾ ഉണ്ട്; തഴച്ച് വളരാൻ ഇങ്ങനെ ചെയ്യു

vazha

പല വീടുകളിലും കറ്റാർവാഴ വളർത്തുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. നിരവധി ഉപയോഗങ്ങളും ഗുണങ്ങളും ഉള്ള ഒന്നാണ് കറ്റാർവാഴ. ചർമ്മത്തിനും, ദഹന ആരോഗ്യത്തിനും മാത്രമല്ല വേറെയും നിരവധി ഗുണങ്ങളാണ് ഇതിനുള്ളത്. കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ്സ് നിങ്ങളുടെ പ്രതിരോധ ശേഷിയേയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. വീടുകളിൽ വളർത്താറുണ്ടെങ്കിലും ഇവ തഴച്ചുവളരുന്നത് വളരെ കുറവാണ്. കൃത്യമായ രീതിയിൽ പരിപാലിച്ചാൽ കറ്റാർവാഴ തഴച്ചുവളരും. ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

ജലാംശം കൂടുതലുള്ള ചെടിയാണ് കറ്റാർവാഴ. അതുകൊണ്ട് തന്നെ നന്നായി വെള്ളം വലിച്ചെടുക്കുന്ന മണ്ണിലാണ് ഇവ നടേണ്ടത്. അമിതമായി വെള്ളം തങ്ങി നിന്നാൽ ചെടി നശിച്ചുപോകും. വളർന്ന് പടരുന്ന വേരുകളായതിനാൽ വലിപ്പമുള്ള ചെടിച്ചട്ടിയിൽ വളർത്താവുന്നതാണ്.

വളർത്തേണ്ട രീതി

കറ്റാർവാഴയിൽ ജലാംശം കൂടുതലായതുകൊണ്ട് തന്നെ ഇതിന് ഒരുപാട് വെള്ളത്തിന്റെ ആവശ്യം വരുന്നില്ല. വെള്ളം ഒഴിക്കുന്നത് കൂടിയാൽ വേരുകൾ ചീഞ്ഞു പോകാൻ കാരണമാകും. വേരുകൾ നന്നായി പടർന്നാൽ തന്നെ ചെടി തഴച്ചുവളരാറുണ്ട്. 

വളം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം 

വളത്തിന്റെ ആവശ്യമില്ലാതെ തന്നെ വളരുന്നവയാണ് കറ്റാർവാഴ. എങ്കിലും വളം ഉപയോഗിക്കുന്നവരുണ്ട്. അമിതമായി വളം ഉപയോഗിച്ചാൽ ഇവ നശിച്ചുപോകാൻ കാരണമാകും. കാണുന്നതെന്തും ഉപയോഗിക്കാതെ ചെടികൾക്കുള്ള പ്രത്യേക വളങ്ങൾ ഉപയോഗിക്കാവുന്നതാണ്.

സൂര്യപ്രകാശം 

കറ്റാർവാഴ വളരാൻ വെളിച്ചം ആവശ്യമാണെങ്കിലും നേരിട്ട് സൂര്യപ്രകാശമടിക്കുന്നത്‌ ഒഴിവാക്കാം. ഇത് ചെടിയിൽ പാടുകൾ വീഴാനും ഉണങ്ങി പോകാനും കാരണമാകുന്നു. നല്ല പ്രകാശം ലഭിക്കുന്ന നേരിട്ട് വെട്ടമടിക്കാത്ത സ്ഥലത്താണ് ഇത് നട്ടുവളർത്തേണ്ടത്. കുറഞ്ഞത് 5  മണിക്കൂർ എങ്കിലും വെളിച്ചം ലഭിക്കണം. 