ഈ 2 സാധനങ്ങൾ മതി ഏത് നരച്ച മുടിയും കറുക്കും; ഒപ്പം താരനെ അകറ്റാം

  1. Home
  2. Lifestyle

ഈ 2 സാധനങ്ങൾ മതി ഏത് നരച്ച മുടിയും കറുക്കും; ഒപ്പം താരനെ അകറ്റാം

HAIR


നരമാറാൻ പല തരത്തിലുമുള്ള കൃത്രിമ ഡൈകൾ പരീക്ഷിക്കുന്നവർ പ്രകൃതി ദത്ത മാർഗങ്ങൾ ഉപയോഗിച്ചാൽ ആരോഗ്യത്തിനും മുടിക്കും ഗുണം ചെയ്യും. നെല്ലിക്കയും നാരങ്ങയും പലവിധ ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ്. മുടിയുടെ ആരോഗ്യത്തിനും സംരക്ഷണത്തിനും ഇവ സഹായിക്കുന്നു. 

ആന്റി ഓക്‌സിഡന്റുകൾ, വിറ്റാമിൻ സി, മറ്റ് ധാതുക്കൾ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് നാരങ്ങയും നെല്ലിക്കയും. നാരങ്ങനീരും നെല്ലിക്കയും ചേർത്ത മിശ്രിതം പുരട്ടുന്നത് തലയോട്ടിയിലെ അഴുക്കിനെ ഇല്ലാതാക്കുന്നു. നാരങ്ങയിലെ സിട്രിക് ജ്യൂസ് തലയോട്ടിയിലെ പി.എച്ച് ബാലൻസ് പുനഃസ്ഥാപിക്കുന്നതിന് സഹായിക്കുന്നു, നെല്ലിക്കാ നീര് ആകട്ടെ രോമകൂപങ്ങൾ അടയാതിരിക്കുന്നതിന് പ്രയോജനപ്പെടുന്നു. ഇത് രോമകൂപങ്ങളെ ശുദ്ധീകരിക്കുകയും അനാവശ്യ ബാക്ടീരിയകൾ ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. താരൻ അകറ്റുന്നതിനും നെല്ലിക്ക-നാരങ്ങ നീര് മിശ്രിതം ഉപയോഗിക്കാം.

തലയോട്ടിയിലെ വരണ്ട ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും അതുവഴി തലയോട്ടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. നാരങ്ങയുടെ ആന്റിഫംഗൽ ഇഫക്ടുകൾ തലയോട്ടിയുടെ ആരോഗ്യം നിലനിർത്താനും, തലയോട്ടിയിൽ ഉണ്ടാവുന്ന കുരു, താരൻ തുടങ്ങിയ പ്രശ്‌നങ്ങൾ പൂർണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. പൊടി, അഴുക്ക്, എന്നിവയിൽ നിന്ന് മുടി സംരക്ഷിക്കുന്നു. കൂടാതെ എണ്ണമയം നിയന്ത്രിക്കുകയും ചെയ്യുന്നു. നര പൂർണമായും ഇല്ലാതാക്കുകയും മുടിയുടെ സ്വാഭാവിക നിറം തിരിച്ച് പിടിക്കുന്നതിന് നാരങ്ങനെല്ലിക്ക മിശ്രിതം സഹായിക്കുന്നു.

നെല്ലിക്ക-നാരങ്ങ നീര് മിശ്രിതം എടുത്ത് ഇത് കൊണ്ട് നല്ലതുപോലെ മുടി മസ്സാജ് ചെയ്യുക. അഞ്ച് മിനിറ്റെങ്കിലും മുടി മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കണം. പിന്നീട് പത്ത് മിനിട്ട് കഴിഞ്ഞ് ഇത് കഴുകിക്കളയണം. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ഉപയോഗിക്കാവുന്നതാണ്