2025 ൽ വൈറലായ സ്റ്റാർ‌ബക്സിന്റെ പാനീയങ്ങൾ ഇവയൊക്കെയാണ്

  1. Home
  2. Lifestyle

2025 ൽ വൈറലായ സ്റ്റാർ‌ബക്സിന്റെ പാനീയങ്ങൾ ഇവയൊക്കെയാണ്

s


സ്റ്റാർബക്സിനെ പറ്റി പ്രത്യേകം ഒരു ആമുഖം വേണ്ട. ഈ പേര് കേൾക്കാത്തവർ ചുരുക്കമായിരിക്കും. പേരോളം അവരുടെ പാനീയങ്ങളും പ്രശസ്തമാണ്. പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ചർച്ചയുമാകാറുണ്ട് സ്റ്റാർബക്സ്. 2025 ൽ സമൂഹമാധ്യമങ്ങളിൽ വൈറലായ പാനീയങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് സ്റ്റാർബക്സ് . ഇതിൽ ഏറ്റവും ശ്രദ്ധേയമായ 'ദുബായ് ചോക്ലേറ്റ്' ഫ്ലേവറിലുള്ള പാനീയം 2026 ജനുവരി 6 മുതൽ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു.

  1. ദുബായ് ചോക്ലേറ്റ് ഇൻസ്പയേർഡ് മാച്ച ലാറ്റെ

മധുരപ്രേമികളുടെ പ്രിയപ്പെട്ട പാനീയം. ദുബായ് ചോക്ലേറ്റിനെ മാച്ച ലാറ്റെയുമായി കൂട്ടിയിണക്കിയാണ് ഇത് തയ്യാറാക്കുന്നത്. മിൽക്ക് ചോക്ലേറ്റ്, പിസ്ത ക്രീം, ഗ്രീൻ ടീ എന്നിവയുടെ രുചികൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഇതിന്റെ ഐസ്‌ഡ് (Iced) പതിപ്പുകളും ലഭ്യമാകും.

  1. സ്ട്രോബെറി മാച്ച

മാച്ചയും സ്ട്രോബെറിയും ചേർന്ന ഈ പാനീയം സാധാരണ വേനൽക്കാലത്താണ് ഉപയോഗിക്കാറുള്ളതെങ്കിലും, ഫ്രഷ് ക്രീമും വാനില പൗഡറും ചേരുന്നതിനാൽ വർഷം മുഴുവൻ ഇത് ആസ്വദിക്കാമെന്ന് കമ്പനി പറയുന്നു.

  1. പിങ്ക് ഡ്രിങ്ക് വിത്ത് പേൾസ്

റാസ്ബെറി മുത്തുകളും വാനില സ്വീറ്റ് ക്രീമും ചേരുന്നതാണ് ഈ പാനീയം. നല്ല രുചിയാണ് ഈ പാനീയത്തിന്.

  1. കോട്ടൺ കാൻഡി ഫ്രാപ്പുച്ചിനോ

കുട്ടിക്കാലത്തെ മിഠായികളുടെ ഓർമ്മ പുതുക്കുന്നതിനായി റാസ്ബെറി സിറപ്പും വാനിലയും ചേർത്ത് തയ്യാറാക്കിയ ക്ലാസിക് ഫ്രാപ്പുച്ചിനോ ആണിത്.

  1. ചോക്ലേറ്റ് ബ്രൗൺ ഷുഗർ ഷെയ്ക്കൺ എസ്‌പ്രെസ്സോ

പേര് പോലെ തന്നെ ഇവയെല്ലാമുണ്ട്. കാരമൽ, ചോക്ലേറ്റ്, വൈറ്റ് ചോക്ലേറ്റ് മോക്ക സോസ് എന്നിവയെല്ലാം ചേർന്നതാണിത്. കോഫി പ്രേമികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒന്നു കൂടാണിത്.

  1. ഡെൽറ്റാ ഇൻസ്പയേർഡ് കുക്കി ഡ്രിങ്ക്

ഡെൽറ്റ എയർലൈൻസിൽ നൽകുന്ന കുക്കികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയതാണിത്. കുക്കി കഷ്ണങ്ങളും കറുവാപ്പട്ടയുടെ പൊടിയും ചേർന്ന ഇത് തണുപ്പുകാലത്ത് കുടിക്കാൻ ഏറെ അനുയോജ്യമാണ്.

  1. പംപ്കിൻ സ്പൈസ് + മാച്ച

മത്തങ്ങയുടെയും വിവിധ സുഗന്ധവ്യഞ്ജനങ്ങളുടെയും രുചിയുള്ള പംപ്കിൻ സ്പൈസിനെ മാച്ചയുമായി ചേർത്തുള്ള ഈ പാനീയം വ്യത്യസ്തമായ ഒരു രുചി അനുഭവം നൽകുന്നു.

  1. ഗമ്മി ഷാർക്ക് ഡ്രിങ്ക്

നീല നിറത്തിലുള്ള ഈ പാനീയം കാണാൻ ഏറെ ആകർഷകമാണ്. ഇതിൽ ചവച്ച് കഴിക്കാവുന്ന ഗമ്മി മിഠായികളും റാസ്ബെറി മുത്തുകളും അടങ്ങിയിരിക്കുന്നു. ഒരു ഡെസേർട്ട് പോലെ ആസ്വദിക്കാവുന്ന ഒന്നാണിത്.

  1. ഷുഗർ കുക്കി ഐസ്‌ഡ് മാച്ച

ഹോളിഡേ സീസണുകളിലെ രുചികളും മാച്ചയും കുക്കീസിന്റെ മധുരവും ചേർന്നതാണ് ഈ പാനീയം. ചുവപ്പും വെള്ളയും നിറത്തിലുള്ള സ്പ്രിംഗിൾസും വരുന്നതോടെ കാണാനും ഏടിപൊളിയാണ്.