ഈ ഭക്ഷണങ്ങൾ വീണ്ടും വീണ്ടും ചൂടാക്കി കഴിക്കാറുണ്ടോ?; പെട്ടെന്ന് നിർത്തിക്കോ, ഇല്ലെങ്കിൽ പണികിട്ടും

  1. Home
  2. Lifestyle

ഈ ഭക്ഷണങ്ങൾ വീണ്ടും വീണ്ടും ചൂടാക്കി കഴിക്കാറുണ്ടോ?; പെട്ടെന്ന് നിർത്തിക്കോ, ഇല്ലെങ്കിൽ പണികിട്ടും

food


ഭക്ഷണം ഉണ്ടാക്കുന്ന സമയത്ത് എളുപ്പവഴികൾ സ്വീകരിക്കുന്നവരാണ് നമ്മളിൽ പലരും. ഒരു ദിവസം ഉണ്ടാക്കുന്ന ഭക്ഷണം ബാക്കി വരുകയാണെങ്കിൽ അവയെ ഫ്രിഡ്ജിൽ വച്ച് ചൂടാക്കി കഴിക്കാത്തവരായി ആരും തന്നെയുണ്ടാകണമെന്നില്ല. ഇത് ഏളുപ്പമാർഗമായിട്ടാണ് പലരും കാണുതെങ്കിൽ അത് തെറ്റാണെന്ന് ആരോഗ്യ വിദഗ്ധർ മുൻപ് തന്നെ തെളിയിച്ചിട്ടുണ്ട്. ഒരിക്കലും ചൂടാക്കി കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

 

  • പഴയ ചിക്കൻ, ബീഫ് വിഭവങ്ങൾ വീണ്ടും ചൂടാക്കിയാൽ രുചി കൂടും. ഇതിലടങ്ങിയിരിക്കുന്ന പ്രോട്ടീനിന്റെ അളവ് ചൂടാക്കുന്നതിലൂടെ വർദ്ധിക്കുന്നു. ഈ ശൈലി നിരന്തരമായി ആവർത്തിക്കുകയാണെങ്കിൽ അസുഖങ്ങൾ നിങ്ങളെ തേടിയെത്തും.
  • തലേദിവസത്തെ ചീര, ബീറ്റ്‌റൂട്ട്തുടങ്ങിയവ ചേർത്ത വിഭവങ്ങൾ ചൂടാക്കി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമാണ്. ഇവയിൽ വലിയ അളവിൽ അയണും നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇതിനെ വീണ്ടും ചൂടാക്കുമ്പോൾ നൈട്രേറ്റ് എന്ന ഘടകം നൈട്രൈറ്റായി മാറും. ഇത് ദോഷകരമാണ്.
  • മുട്ടയടങ്ങിയ വിഭവങ്ങൾ ഒരു കാരണവശാലും വീണ്ടും ചൂടാക്കി കഴിക്കരുത്. മുട്ടയിലടങ്ങിയിരിക്കുന്ന ഉയർന്ന തോതിലുളള പ്രോട്ടീൻ വീണ്ടും ചൂടാക്കുമ്പോൾ വിഷകരമായി മാറും. ഇത് ശരീരത്തിന് ദോഷം ചെയ്യും.
  • തലേദിവസത്തെ ചോറ് ചൂടാക്കി കഴിക്കുന്നത് സർവ്വസാധാരണമാണ്. ഇതിലടങ്ങിയിരിക്കുന്ന പ്രോട്ടീനും ദോഷം ചെയ്യും.
  • ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാതിരിക്കുക. ഇത് നിരന്തരമായി ചെയ്യുന്നത് ക്യാൻസറിന് വരെ കാരണമായി തീരും.
  • കോഫി നിരന്തരമായി ചൂടാക്കി കുടിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്കും ഹൃദയസംബന്ധമായ അസുഖങ്ങൾക്കും സാദ്ധ്യത വർദ്ധിപ്പിക്കും.