ഈ ശീലങ്ങൾ വളർത്താം; കുട്ടികൾ മിടുക്കരായി വളരട്ടെ..

  1. Home
  2. Lifestyle

ഈ ശീലങ്ങൾ വളർത്താം; കുട്ടികൾ മിടുക്കരായി വളരട്ടെ..

child drink milk


ഓരോ കുട്ടികളും നാളെയുടെ വാ​ഗ്ദാനങ്ങളാണ്. കുട്ടികൾ മിടുക്കരായി വളരണോ. ഇക്കാര്യങ്ങളിൽ അൽപ്പം കരുതലെടുക്കു. തുടക്കത്തില്‍ കുറച്ച്‌ ഭാഗം മാത്രം പഠിക്കാനുള്ളപ്പോള്‍ പിന്നീട് ആകട്ടെ എന്ന് ചിന്തിച്ച്‌ മാറ്റിവയ്ക്കരുത്. പഠനം പിന്നീട് ബുദ്ധിമുട്ടുണ്ടാക്കും.  

പ്രധാനമായും ശ്രദ്ധിക്കേണ്ടത് എല്ലാ ദിവസവും ഒരേസമയത്ത് പഠിക്കുവാന്‍ ശ്രമിക്കുക എന്നതാണ്. ഇത് ശീലമാക്കുന്നതിലൂടെ വിദ്യാര്‍ത്ഥികളുടെ ശരീരവും മനസ്സും ആ പ്രത്യേക സമയത്ത് പഠനത്തിനായി തനിയെ തയ്യാറാക്കും. അത് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്സഹായിക്കുകയും ചെയ്യും. സ്ഥിരമായി പഠനത്തിനായി ഒരു നിശ്ചിത സമയം മാറ്റി വക്കുന്നത് ഭാവിയിൽ ​ഗുണം ചെയ്യും. 

ഇതുപോലെ ഉറക്കം, ആഹാരരീതി വ്യായാമം എന്നിവ ദിനചര്യയില്‍ കൃത്യമായ ഒരു സമയം പാലിച്ച്‌ ചെയ്യുകയാണെങ്കില്‍ ദിവസം മുഴുവന്‍ മാനസികവും ശാരീരികവുമായി ഉന്മേഷം ലഭിക്കും. ഉറക്കത്തിന് ഏറ്റവും അനുയോജ്യമായ സമയം  രാത്രി 10നും 11നും ഇടയ്ക്ക് കിടക്കുക എന്നതാണ്. കുട്ടികൾ നിർബന്ധമായും എട്ട് മണിക്കൂർ ഉറങ്ങണം. രാവിലെ കുറച്ച് സമയം പഠനത്തിനായി മാറ്റിവച്ചാൽ നന്ന്.

രാവിലെ അഞ്ച് മണിക്കും എട്ട് മണിക്കും ഇടയിലുള്ള സമയം തലച്ചോറിന് കൂടുതൽ ഉൻമേഷം ഉണ്ടാവും.  പ്രഭാത ഭക്ഷണം നിർബന്ധമായും കഴിച്ചതിന് ശേഷമേ സ്ക്കൂളിൽ പോകവു. ഇതാണ് തലച്ചോറിന്റെ ആഹാരം.  പ്രഭാത ഭക്ഷണം രാവിലെ 8.30ക്ക് മുമ്പും  ഉച്ചഭക്ഷണം 1മണിക്കും 2മണിക്കും ഇടയിലും രാത്രി ഭക്ഷണം 8 മണിക്ക് മുമ്പായും കഴിക്കുക.  ദിവസവും 30 - 40 മിനിറ്റ് വരെ ഒരേസമയം വ്യായാമം ചെയ്യുന്നത് ശീലമാക്കുക. ധാരാളം വെള്ളം കുടിക്കുക, ശരീര ഭാരത്തിന് അനുസൃതമായി വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ് (1litre/25kg).

ഇപ്പോള്‍ കണ്ടുവരുന്ന അനാരോഗ്യപരമായ ഒരു ശീലമാണ് രാത്രി വൈകി കിടക്കുകയും രാവിലെ വൈകി എഴുന്നേല്‍ക്കുകയും ചെയ്യുന്നത്. ഉറക്കത്തിന്റെ സമയം ക്രമീകരിക്കുന്നത് പോലെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് ഫോണ്‍ ഉപയോഗം കുറയ്ക്കുക എന്നത്. അനാവശ്യമായി കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കുക. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ട് എടുക്കേണ്ടതില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് അവ നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്.

കുട്ടികളെ വീട്ടിലെ കാര്യങ്ങളില്‍ ഉള്‍പ്പെടുത്തി അവരുടെ ഒഴിവു സമയം രക്ഷിതാക്കളും കൂടിച്ചേര്‍ന്ന് വീട്ടിലെ ജോലികളും മറ്റും ചെയ്യുകയും, കളിക്കുകയും, മറ്റു കലാകായിക പരിപാടികളില്‍ ഏര്‍പ്പെടുത്തുകയും കുട്ടികളുമായി രക്ഷിതാക്കള്‍ ഒരു സൗഹൃദം കാത്തുസൂക്ഷിക്കുകയും ചെയ്യുക. ഇത് അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.