പതിവായി എ സി റൂമിൽ ചെലവഴിക്കുന്നവരാണോ?; എന്നാൽ ഇവയൊന്ന് ശ്രദ്ധിക്കൂ; ചർമ്മത്തിന് പണികിട്ടും

  1. Home
  2. Lifestyle

പതിവായി എ സി റൂമിൽ ചെലവഴിക്കുന്നവരാണോ?; എന്നാൽ ഇവയൊന്ന് ശ്രദ്ധിക്കൂ; ചർമ്മത്തിന് പണികിട്ടും

ac


സ്ഥിരമായി എ സിയിൽ ഇരിക്കുമ്പോൾ ഉണ്ടാകുന്ന ചർമ്മ പ്രശ്‌നങ്ങളെക്കുറിച്ച് പലർക്കും അറിയില്ല. ദീർഘനേരം എ സിയിൽ ഇരിക്കുന്നതുമൂലം ചർമ്മത്തിന്റെ സ്വാഭാവിക ഈർപ്പം ഇല്ലാതാക്കുകയും ചർമ്മം വേഗം വരണ്ടുപോകുകയും ചെയ്യുന്നു. ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചർമ്മം നിലനിർത്താൻ പ്രധാനമായി ചെയ്യേണ്ട ചില കാര്യങ്ങൾ നോക്കാം.

  • എ സി വായുവിനെ തണുപ്പിക്കുക മാത്രമല്ല, അതിൽ നിന്ന് ഈർപ്പം നീക്കം ചെയ്യുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ചർമ്മത്തിന്റെ സ്വാഭാവിക ഈർപ്പം ഇല്ലാതാക്കുന്നു. ഇത് തടയാൻ ധാരാളം വെള്ളം കുടിക്കുക.
  • ചർമ്മം വരണ്ട് പോകുന്നത് തടയുന്നതിനും ഈർപ്പം നിലനിർത്തുന്നതിനും മോയ്‌സ്ചറൈസർ ക്രീം ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമായ ഉയർന്ന നിലവാരമുള്ള മോയ്സ്ചറൈസ് ക്രീം തിരഞ്ഞെടുക്കുക. കുളി കഴിഞ്ഞ ശേഷം മോയ്‌സ്ചറൈസർ ക്രീം ശരീരത്തിൽ പുരട്ടുക. ഇത് ചർമ്മം വേഗം വരണ്ടുപോകുന്നത് തടയുന്നു.
  • നീളൻ കൈയുള്ള വസ്ത്രങ്ങളും വീതിയേറിയ തൊപ്പിയും ധരിക്കുന്നത് എ സി റൂമിൽ ഇരിക്കുമ്പോൾ ചർമ്മത്തിലെ ജലാംശം നഷ്ടമാകാതെ സംരക്ഷിക്കുന്നു.
  • ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ പച്ചക്കറി, പഴങ്ങൾ, പരിപ്പ് എന്നിവ പോലുള്ള ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ ഭക്ഷണങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തണം. മത്സ്യം, ഫ്‌ളാക്‌സ് സീഡുകൾ, വാൽനട്ട് എന്നിവയിൽ കാണപ്പെടുന്ന ഒമേഗ -3 ഫാറ്റി ആസിഡുകൾ ചർമ്മത്തിന്റെ സ്വാഭാവിക ഈർപ്പം നിലനിർത്താൻ സഹായിക്കും. അതിനാൽ സ്ഥിരമായി എ സി യിൽ ചിലവഴിക്കുന്നവർ ആഹാരത്തിൽ ഇവ ഉൾപ്പെടുത്തുക.