ഒരു ദിവസം എത്ര തവണ മുഖം കഴുകാറുണ്ട്?; എത്ര തവണ കഴുകണം?: അറിയാം

  1. Home
  2. Lifestyle

ഒരു ദിവസം എത്ര തവണ മുഖം കഴുകാറുണ്ട്?; എത്ര തവണ കഴുകണം?: അറിയാം

face-wash


മുഖം കഴുകൽ മുഖ സംരക്ഷണത്തിൽ വളരെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ്. മുഖം കഴുകേണ്ടത് മുഖത്തെ അഴുക്കുകളും പൊടികളും മാറ്റി ചർമത്തെ വൃത്തിയായി സൂക്ഷിക്കാൻ നിർബന്ധമാണ്. ഒരു ദിവസം മൂന്നും നാലും വട്ടം മുഖം കഴുകുന്നവരുണ്ട്. ഒരു ദിവസം ശരിക്കും എത്ര തവണ മുഖം കഴുകാം?

‘ചർമ്മത്തിന്റെ ഉപരിതലത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്ക്, എണ്ണ, വിയർപ്പ്, ചർമ്മത്തിലെ ജീവനില്ലാത്ത കോശങ്ങൾ എന്നിവ നിങ്ങൾ മുഖം കഴുകുമ്പോൾ നീക്കം ചെയ്യപ്പെടും…’ ക്ലിനിക്കൽ കോസ്മെറ്റോളജിസ്റ്റും ല്യൂർ സൗന്ദര്യശാസ്ത്രത്തിന്റെ സ്ഥാപകനുമായ ഡോ. ദേബേഷി ഭട്ടാചാരി വ്യക്തമാക്കുന്നു.

ഇത് സുഷിരങ്ങൾ അടയ്‌ക്കാനും മുഖക്കുരു പൊട്ടുന്നത് തടയാനും ചർമ്മത്തിലെ ജലാംശം നിലനിർത്താനും ചർമ്മത്തിന്റെ മുഴുവനായുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. മുഖം ദിവസത്തിൽ രണ്ട് തവണ കഴുകുന്നതാണ് ഏറ്റവും നല്ലതെന്ന് പാൽഘറിലെ അധികാരി ലൈഫ്‌ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡെർമറ്റോളജിസ്റ്റ് ഡോ. മീര അധികാരി പറഞ്ഞു തരുന്നു.

ക്ലെൻസർ ഉപയോഗിച്ച് മുഖം വൃത്തിയാക്കാൻ ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ എല്ലാ ക്ലെൻസറുകളും മുഖത്തെ ചർമത്തിന് യോജിച്ചതായിരിക്കില്ല. ചർമത്തിന്റെ സ്വഭാവം അനുസരിച്ചുള്ള ക്ലെൻസറുകൾ വേണം തിരഞ്ഞെടുക്കേണ്ടതും അവർ പറയുന്നു.