അധികം ഗ്യാസ് ഉപയോഗിക്കാതെ വേഗത്തിൽ ചോറ് വേവിച്ചെടുക്കാം; ഇതാ ഒരു എളുപ്പവഴി

  1. Home
  2. Lifestyle

അധികം ഗ്യാസ് ഉപയോഗിക്കാതെ വേഗത്തിൽ ചോറ് വേവിച്ചെടുക്കാം; ഇതാ ഒരു എളുപ്പവഴി

gas reducing


പാചകവാതകത്തിന്റെ വില ഇടയ്ക്കിടെ വർധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ ഗ്യാസ് സൂക്ഷിച്ചുപയോഗിച്ചില്ലെങ്കിൽ വലിയ പണച്ചെലവാകും ഫലം. അരി വേവിച്ചെടുക്കുക പോലുള്ള കാര്യങ്ങൾക്കാണ് പലപ്പോഴും കൂടുതൽ ഗ്യാസ് ഉപയോഗം വേണ്ടി വരുന്നത്.

എന്നാൽ അൽപ്പം ബുദ്ധി ഉപയോഗിച്ചാൽ ചുരുങ്ങിയ ഗ്യാസിൽ തന്നെ അരി വേവിച്ചെടുക്കാൻ കഴിയും. സാധാരണ വെള്ളം തിളക്കുമ്പോൾ അതിലേക്ക് കഴുകിവച്ച അരിയിട്ട് ചോറുണ്ടാക്കുകയാണല്ലോ പതിവ്. എന്നാൽ അൽപ്പം മുന്നൊരുക്കങ്ങൾ ഉണ്ടെങ്കിൽ ചോറുണ്ടാക്കാൻ ആവശ്യമായ ഗ്യാസിന്റെ ഉപയോഗം പാതിയായി കുറയ്ക്കാം.

അരി നന്നായി കഴുകിയതിനു ശേഷം അരമണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുകയാണ് ഇതിനു പ്രതിവിധി. കഴുകിയ അരി ഒരു സ്റ്റീൽ പാത്രത്തിലോ അലുമിനിയം പാത്രത്തിലേക്കോ മാറ്റി അരി പൂർണമായും മുങ്ങിനിൽക്കുന്ന ലെവലിൽ വെള്ളം ഒഴിച്ചതിനു ശേഷം അടച്ചുവയ്ക്കുക. അരമണിക്കൂറിനു ശേഷം സാധാരണ പോലെ ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിച്ചെടുക്കാം.

ഇങ്ങനെ ചെയ്താൽ, സാധാരണ അരി വേവാൻ എടുക്കുന്ന സമയത്തിന്റെ പാതിസമയം കൊണ്ട് അരി വെന്ത് ചോറായി കിട്ടും. കലത്തിലാണ് അരി വേവിക്കുന്നതെങ്കിൽ അതിനു മുകളിൽ ഒരു പാത്രത്തിൽ വെള്ളം കൂടി കയറ്റിവച്ചാൽ അരി വെന്തു കിട്ടുമ്പോഴും കുടിക്കാൻ ആവശ്യമായ ചൂടുവെള്ളവും തയ്യാറായി കിട്ടും. ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങളിലൂടെ വലിയൊരളവു വരെ ഗ്യാസ് ഉപയോഗം കുറയ്ക്കാനാവും.