പാവയ്ക്കയുടെ കയ്പ്പ് കുറയ്ക്കാം; വഴികളുണ്ട്, അറിയാം

  1. Home
  2. Lifestyle

പാവയ്ക്കയുടെ കയ്പ്പ് കുറയ്ക്കാം; വഴികളുണ്ട്, അറിയാം

bitter-gourd


ലളിതവും എളുപ്പമുള്ളതുമായ ചില മാർഗങ്ങൾ ഉപയോഗിച്ച് പാവയ്ക്കയുടെ കയ്പ്പ് കുറയ്ക്കാൻ കഴിയും. പാവയ്ക്കയുടേത് പരുക്കൻ പ്രതലമാണല്ലോ. ഇത് കത്തിയോ പീലറോ ഉപയോഗിച്ച് ചുരണ്ടുക എന്നതാണ് ആദ്യപടി. ശേഷം നന്നായി കഴുകി ചെറിയ സമചതുരത്തിലോ വട്ടത്തിലോ മുറിക്കുക. കയ്പ്പ് കുറയ്ക്കാനുള്ള മറ്റൊരു എളുപ്പവഴി പുറം തൊലി ചുരണ്ടിയ ശേഷം വിത്തുകൾ നീക്കം ചെയ്യുക എന്നതാണ്.

ഇത് കയ്പ്പ് കൂടുതൽ കുറയ്ക്കാൻ സഹായിക്കും എന്നാണ് പറയപ്പെടുന്നത്. പാവയ്ക്കയിൽ ഉപ്പ് പുരട്ടി അൽപനേരം വെച്ചാൽ കയ്പ്പ് കുറയുമെന്നും ചിലർ പറയുന്നു. അതേസമയം തിളക്കുന്ന ഉപ്പുവെള്ളത്തിൽ പാവയ്ക്ക കുതിർക്കുന്നത് വലിയ അളവിൽ കയ്പ്പ് കുറയ്ക്കാൻ സഹായിക്കുമെന്നും പറയപ്പെടുന്നു. പാചകം ചെയ്യുന്നതിന് മുമ്പ് കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും പ്ലെയിൻ തൈര് ഉപയോഗിച്ച് നിങ്ങൾക്ക് പാവയ്ക്കയുടെ കയ്പ്പ് കുറയ്ക്കാം. ഇതൊക്കെയാണെങ്കിലും കയ്‌പേറിയ പാവയ്ക്ക് കഴിക്കുന്നതാണ് കൂടുതൽ ഗുണം നൽകുക.