അടുപ്പിൽ വച്ചത് കരിഞ്ഞുപോയോ?; വിഭവങ്ങൾ ഇനി കളയേണ്ട, ഗന്ധവും അരുചിയും മാറ്റാൻ വഴിയുണ്ട്

  1. Home
  2. Lifestyle

അടുപ്പിൽ വച്ചത് കരിഞ്ഞുപോയോ?; വിഭവങ്ങൾ ഇനി കളയേണ്ട, ഗന്ധവും അരുചിയും മാറ്റാൻ വഴിയുണ്ട്

cooking


അടുപ്പിൽ വച്ച തോരൻ കരിഞ്ഞുപോയോ?. പലരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. കുറച്ചു നേരത്തെ അധ്വാനം വിഫലമായല്ലോ എന്ന നിരാശയിൽ കരിഞ്ഞ വിഭവം കളഞ്ഞു വീണ്ടും ഉണ്ടാക്കാമെന്ന് കരുതുന്നവരാകും ഭൂരിപക്ഷവും. എന്നാൽ ഇനി കരിഞ്ഞു പോയ വിഭവങ്ങൾ കളയേണ്ട. പകരം, ആ അരുചിയും ഗന്ധവും ഇല്ലാതെയാക്കാൻ എളുപ്പവഴിയുണ്ട്. ബീനമ്മാസ് കിച്ചൺ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് കരിഞ്ഞോ, പുകഞ്ഞോ പോയ വിഭവങ്ങൾ വീണ്ടും ഉപയോഗിക്കാമെന്നതിനെ സംബന്ധിക്കുന്ന വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 

തോരൻ തയാറാക്കുമ്പോൾ അടിയിൽ കരിഞ്ഞു പിടിച്ചിട്ടുണ്ടെങ്കിൽ, വളരെ പെട്ടെന്ന് തന്നെ അടിഭാഗത്തു നിന്നുള്ളവ ഒഴിവാക്കി മുകൾ ഭാഗത്തുള്ള തോരൻ ഒരു പാത്രത്തിലേക്ക് മാറ്റാം. ഇനി ഒരു ബ്രെഡ് എടുത്ത് ഈ തോരന് മുകളിലായി വെയ്ക്കാം. പാത്രം അടച്ചു വെയ്ക്കാതിരിക്കാൻ ശ്രദ്ധിക്കണം. പത്തു മുതൽ പതിനഞ്ചു മിനിട്ടു വരെ ഇങ്ങനെ വെച്ചതിനു ശേഷം ബ്രെഡ് എടുത്തു മാറ്റാവുന്നതാണ്. ഇനി തോരന്റെ ഗന്ധം പരിശോധിക്കാവുന്നതാണ്. ഒട്ടും തന്നെയും കരിഞ്ഞ മണം അവശേഷിക്കുകയില്ല. 

ഇത്തരമൊരു എളുപ്പവിദ്യ ഏറെ ഉപകാരപ്രദമായെന്നാണ് വിഡിയോ കണ്ടവരിലേറെ പേരും അഭിപ്രായമായി കുറിച്ചിരിക്കുന്നത്. കരിഞ്ഞു പിടിച്ച ഉടൻ തന്നെ പാത്രമെടുത്തു തണുത്ത വെള്ളത്തിൽ കുറച്ച് സമയം വെച്ചാലും കരിഞ്ഞ ഗന്ധം ഉണ്ടാകുകയില്ലെന്ന ടിപ്പും ചിലർ പങ്കുവച്ചിട്ടുണ്ട്.