പൂന്തോട്ടത്തിൽ പാമ്പു ശല്യമുണ്ടോ?; എന്നാൽ അവയെ വേലി കടത്താം

  1. Home
  2. Lifestyle

പൂന്തോട്ടത്തിൽ പാമ്പു ശല്യമുണ്ടോ?; എന്നാൽ അവയെ വേലി കടത്താം

snake


പൂന്തോട്ടം എല്ലാവർക്കും ഇഷ്ടമുള്ള കാര്യമായിരിക്കും. എന്നാൽ ഇവിടെ പാമ്പിനെ കണ്ടാലോ. പാമ്പുകളെ പച്ചപ്പിനുള്ളിൽ നിന്ന് പെട്ടെന്ന് തിരിച്ചറിയാൻ പറ്റില്ലെന്നതു തന്നെ അപകടം. പൂന്തോട്ടം കാടും പടലും കളഞ്ഞ് വൃത്തിയാക്കി വയ്ക്കുക തന്നെ പ്രധാനം. നട്ടു വളർത്തിയിരിക്കുന്നതൊഴികെയുള്ള പുല്ലുകൾ പറിച്ചു മാറ്റണം. ഉണങ്ങി വീഴുന്ന ഇലകൾ നീക്കം ചെയ്യണം. ഇവയ്ക്കിടയിൽ പാമ്പുകൾ ഒളിച്ചിരിക്കാനുള്ള സാധ്യത കൂടുതലാണ്.

തണുപ്പാണ് പാമ്പുകൾക്കിഷ്ടം. അതുകൊണ്ട് മരസാധനങ്ങൾ, ഇഷ്ടിക, ചാക്ക് തുടങ്ങിയവ തോട്ടത്തിൽ വയ്ക്കരുത്.

ഉയരമുള്ള മുള്ളുവേലികൾ വയ്ക്കുന്നത് പാമ്പുകൾ വരാതിരിക്കാൻ നല്ലതാണ്. പ്രത്യേകിച്ച് റോസ്, മുല്ല തുടങ്ങിയ ചെടികളുള്ളപ്പോൾ. ഇവയുടെ മണം പാമ്പിനെ ആകർഷിക്കും. ഇത്തരം ചെടികൾ കാടുപിടിച്ചു വളരാതെ വെട്ടിനിർത്തണം. പ്രത്യേകിച്ചും പടർന്നു പന്തലിക്കുന്ന മുല്ല.

വെളുത്തുള്ളി ചതച്ച് വെള്ളത്തിൽ കലക്കി പൂന്തോട്ടത്തിൽ തളിക്കാം. ഇതിന്റെ മണം പാമ്പുകളെ അകറ്റും. കർപ്പൂര തുളസി, പുതിന തുടങ്ങിയവ പൂന്തോട്ടത്തിൽ വച്ചുപിടിപ്പിക്കുന്നതും നല്ലതാണ്. ഇവയുടെ മണവും പാമ്പുകളെ അകറ്റും.

ബേബി ഷാംപൂവും എണ്ണയും കൂട്ടിക്കലർത്തി വെള്ളത്തിലൊഴിച്ച് ചെടികൾക്കു മേൽ തളിക്കുന്നതും നല്ലതാണ്. ഇത് ചെടികളിലെ പ്രാണികളെ അകറ്റും. ഇവയെ തിന്നാനായും പാമ്പുകൾ വരാറുണ്ട്. പ്രാണികളും കീടങ്ങളും തോട്ടത്തിൽ ഇല്ലാതിരിക്കാൻ ശ്രദ്ധിക്കുക.