ചോറ്റും പാത്രം എത്ര കഴുകിയിട്ടും വൃത്തിയാകുന്നില്ലേ?; ഇതാ ചില ടിപ്സ് അറിഞ്ഞിരിക്കാം
ചോറ്റും പാത്രം കഴുകിയാലും അതിൽ നിന്നും ആഹാര സാധനങ്ങളുടെ ദുർഗന്ധം ഇല്ലാതാകണമെന്നില്ല. ചില സമയത്ത്, എണ്ണമയം പോകാതെ, പാത്രത്തിന്റെ നിറം മങ്ങിയിരിക്കുന്നതും കാണാം. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കി, പാത്രങ്ങൾ പുതുപുത്തനായി നിലനിൽക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില വഴികൾ ഏതെല്ലാമെന്ന് നോക്കാം.
ആഹാരം കഴിച്ചു കഴിഞ്ഞാൽ
ആഹാരം കഴിച്ചു കഴിഞ്ഞാൽ പരമാവധി പാത്രം ഉടനെ തന്നെ കഴുകി എടുക്കാൻ ശ്രദ്ധിക്കുന്നത് വളരെ നല്ലതായിരിക്കും. ഇത് പാത്രങ്ങളിൽ ഭക്ഷണത്തിന്റെ മണം പറ്റിപിടിക്കുന്നത് തടയാൻ സഹായിക്കുന്നതാണ്. കൂടാതെ, എണ്ണമയം പറ്റിപിടിക്കാതിരിക്കാനും ഇത് സഹായിക്കും. പാത്രം കഴുകിയതിന് ശേഷം ഒരു ചെറിയ ടിഷ്യൂ പേപ്പർ അല്ലെങ്കിൽ ടവ്വൽ ഉപയോഗിച്ച് തുടച്ച് വെയ്ക്കാൻ ശ്രദ്ധിക്കുക. ഇത് പാത്രങ്ങളിൽ നിന്നും ഭക്ഷണത്തിന്റെ മണം ഇല്ലാതാക്കാൻ സഹായിക്കുന്നതാണ്.
ചൂടുവെള്ളം
വീട്ടിൽ എത്തിയാൽ, ചെറിയ ചൂടുവെള്ളത്തിൽ പാത്രം കഴുകി എടുക്കുക. ഇതിലേയ്ക്ക് കുറച്ച് പാത്രം കഴുകുന്ന ലിക്വിഡും ചേർത്ത് സോഫ്റ്റായിട്ടുള്ള സ്‌ക്രബർ ഉപയോഗിച്ച് കഴുകുക. ഇത്തരത്തിൽ കഴുകുന്നത് പാത്രത്തിൽ നിന്നും എണ്ണമയം നീക്കം ചെയ്യാൻ സഹായിക്കും. ഒപ്പം, പാത്രങ്ങളിൽ നിന്നും ഭക്ഷണ സാധനങ്ങളുടെ മണം നീക്കം ചെയ്യാൻ സഹായിക്കുന്നതാണ്.
വിനാഗിരി
കുറച്ച് വെള്ളത്തിൽ ഒരു ടീസ്പൂൺ വിനാഗിരിയും അതിൽ കുറച്ച് സോപ്പ് ലിക്വിഡും ചേർത്ത് മിക്സ് ചെയ്യുക. ഇതിലേയ്ക്ക് പാത്രം മുക്കി വെയ്ക്കണം. ഒരു 15 മിനിറ്റ് കഴിയുമ്പോൾ ചെറു ചൂടുവെള്ളത്തിൽ പാത്രം കഴുകുക. ഇത് പാത്രങ്ങളിൽ നിന്നും ഭക്ഷണത്തിന്റെ മണം നീക്കം ചെയ്യാനും അതുപോലെ, പാത്രങ്ങളിൽ നിന്നും എണ്ണമയം നീക്കം ചെയ്യാനും സഹായിക്കുന്നതാണ്.
ചെറുനാരങ്ങ
പാത്രം ചെറു ചൂടുവെള്ളത്തിൽ കഴുകിയതിന് ശേഷം ചെറുനാരങ്ങ ഒരെണ്ണം മുറിച്ച്, അതുകൊണ്ട് സോപ്പിൽ മുക്കി പാത്രത്തിൽ നല്ലപോലെ സ്‌ക്രബ് ചെയ്യുക. ഇത് പാത്രം വൃത്തിയാകാൻ വളരെയധികം സഹായിക്കുന്നതാണ്. പാത്രത്തിൽ നിന്നും ഭക്ഷണത്തിന്റെ മണം ഇല്ലാതാകാനും, അതുപോലെ, എണ്ണമയം ഇല്ലാതാക്കാനും ഇത് സഹായിക്കും.
വെയിലത്ത്
ചോറ്റും പാത്രം നല്ലപോലെ കഴുകിയതിന് ശേഷം അടച്ച് വെയ്ക്കരുത്. അതിന് പകരം, വെയിലത്ത് വെയ്ച്ച് ഉണക്കിയെടുക്കുന്നത് പാത്രങ്ങളിൽ നിന്നും ആഹാര സാധനങ്ങളുടെ മണം ഇല്ലാതാക്കാൻ സഹായിക്കുന്നതാണ്. അതുപോലെ, പാത്രം നല്ല വൃത്തിയിൽ സൂക്ഷിക്കാനും ഇത് സഹായിക്കുന്നതാണ്.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഇന്റർനെറ്റിൽ നിന്ന് ലഭിച്ച പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്.)