മഴക്കാലത്ത് അഴുക്കുപുരണ്ട ചവിട്ടി പുതിയതുപോലെയാക്കാം; രണ്ട് സാധനങ്ങൾ മാത്രംമതി

  1. Home
  2. Lifestyle

മഴക്കാലത്ത് അഴുക്കുപുരണ്ട ചവിട്ടി പുതിയതുപോലെയാക്കാം; രണ്ട് സാധനങ്ങൾ മാത്രംമതി

floor-mats


മഴക്കാലത്ത് വീടുകളിൽ കാണുന്ന ഒന്നാണ് അഴുക്കുപുരണ്ട ചവിട്ടുമെത്തകൾ അഥവാ ചവിട്ടികൾ. പുറത്തുനിന്ന് വരുമ്പോൾ കാലിലും ചെരിപ്പിലുമൊക്കെ പുരണ്ട ചെളിയും മറ്റും മിക്കവരും തുടച്ചുകളയുന്നത് ഈ ചവിട്ടികളിലായിരിക്കും. ഇത്തരത്തിൽ പറ്റിപ്പിടിക്കുന്ന അഴുക്ക് കളയാൻ നന്നേ ബുദ്ധിമുട്ടേണ്ടി വരും. ചിലപ്പോൾ കറ പൂർണമായും പോവുകയുമില്ല.ഇങ്ങനെ വരുമ്പോൾ പലരും അഴുക്ക് പുരണ്ട ചവിട്ടി കളഞ്ഞിട്ട് പുതിയത് വാങ്ങുകയായിരിക്കും ചെയ്യുന്നത്. 

എന്നാൽ ചവിട്ടുമെത്തകളിലെ കറയും അഴുക്കും ഈസിയായി കളയാൻ ഒരു സൂത്രവിദ്യയുണ്ടെങ്കിലോ? എത്ര അഴുക്കുപുരണ്ട ചവിട്ടിയും പുതിയതുപോലെയാകാൻ ഇങ്ങനെ ചെയ്യാം. അഴുക്കുപുരണ്ട ചവിട്ടി ഒരു ബക്കറ്റിനുള്ളിൽ ഇടുക. ഇതിലേയ്ക്ക് രണ്ട് നാരങ്ങയുടെ നീര് ഒഴിച്ചുകൊടുക്കണം. ശേഷം അരടീസ്പൂൺ ബേക്കിംഗ് സോഡ ഇട്ടുകൊടുക്കാം. ഇനി ഇതിലേയ്ക്ക് നല്ല തിളച്ച വെള്ളം ഒഴിച്ചുകൊടുക്കണം. ചവിട്ടി മുങ്ങിക്കിടക്കുന്ന നിലയിൽ വെള്ളമുണ്ടായിരിക്കണം. മാസംതോറും ചവിട്ടി വൃത്തിയാക്കുന്നവരാണെങ്കിൽ പത്തുമിനിട്ട് നേരം ഇത് വച്ചിരുന്നാൽ മതിയാവും.മാസങ്ങൾക്കുശേഷമാണ് ചവിട്ടി വൃത്തിയാക്കുന്നതെങ്കിൽ അരമണിക്കൂറെങ്കിലും ചവിട്ടി വെള്ളത്തിൽ ഇട്ടിരിക്കണം. ഇതിലേയ്ക്ക് ലിക്വിഡ് വാഷോ ഡെറ്റോളോ ഒഴിച്ചുകൊടുക്കുന്നതും നല്ലതാണ്. 

ശേഷം രണ്ടോ മൂന്നോ പ്രാവശ്യം വെള്ളം ഒഴിച്ചുകൊടുത്ത് ചവിട്ടി കഴുകിയെടുക്കാം. എല്ലാ അഴുക്കുംപോയി പുതിയ രൂപത്തിലായിരിക്കും ചവിട്ടി കിട്ടുന്നത്. ഇനിയിത് ഉണക്കിയെടുത്ത് ഉപയോഗിക്കാം. ഇങ്ങനെ ചെയ്ത് ഇടയ്ക്കിടെ ചവിട്ടി വാങ്ങി കാശുകളയാതെ പണം ലാഭിക്കാം.