കാച്ചിയ പാലിൽ 2 നെൽമണി ഇട്ട് നോക്കൂ; ഇതാ ചില പൊടിക്കൈകൾ

  1. Home
  2. Lifestyle

കാച്ചിയ പാലിൽ 2 നെൽമണി ഇട്ട് നോക്കൂ; ഇതാ ചില പൊടിക്കൈകൾ

milk


അടുക്കളയിൽ എത്രയൊക്കെ കിടന്നു കഷ്ടപ്പെട്ടാലും പലപ്പോഴും പല ജോലികളും പൂർണമാകില്ല. അടുക്കളയിൽ നമ്മളെ വലയ്ക്കുന്ന പല പ്രശ്നങ്ങളും പൊടിക്കൈകൾ കണ്ടെത്താം. ഇത്തരം പൊടിക്കൈകൾ നൽകുന്ന ആശ്വാസം ചില്ലറയല്ല. അവ എന്തൊക്കെ എന്ന് നോക്കാം.

മീൻ ദുർഗന്ധം
മീൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ പലപ്പോഴും മീൻ വൃത്തിയാക്കിയതിനു ശേഷം ഉണ്ടാകുന്ന ദുർഗന്ധം പലപ്പോഴും എല്ലാവരേയും വലയ്ക്കുന്ന ഒന്നാണ്. അതിനായി പേസ്റ്റിന്റെ സഹായം തേടാം. മീൻ വൃത്തിയാക്കിയതിനു ശേഷം അൽപം പേസ്റ്റ് എടുത്ത് കൈകഴുകിയാൽ മീനിന്റെ ദുർഗന്ധം മാറും.

പാൽ കേടാകാതിരിയ്ക്കാൻ
കാച്ചിയ പാൽ കേടാകാതിരിയ്ക്കാൻ പലപ്പോഴും പെടാപാടുപെടുന്നവരാണ് നമ്മുടെ വീട്ടമ്മമാർ. എന്നാൽ ഇനി ഇക്കാര്യത്തിൽ വിഷമിക്കണ്ട. കാരണം പാൽ കാച്ചിയ ശേഷം അതിൽ രണ്ട് മൂന്ന് നെൽമണികൾ ഇട്ട് വെച്ചാൽ മതി.

അച്ചാറിലെ എണ്ണ
പലപ്പോഴും അച്ചാർ പാക്ക് ചെയ്യുമ്പോൾ അതിലെ എണ്ണ പുറത്തേയ്ക്ക് വരുന്നത് പലരേയും അലോസരപ്പെടുത്തുന്ന ഒന്നാണ്. എന്നാൽ ഇനി അച്ചാർ പാക്ക് ചെയ്യുമ്പോൾ മെഴുകുതിരി കത്തിച്ച് അടപ്പിനു ചുറ്റും സീൽ ചെയ്യാം.

കത്തിയിലെ ഇരുമ്പ് കളയാൻ
കത്തിയിൽ ഇരുമ്പ് കറ പിടിച്ചാൽ പിന്നീട് ഇതിന്റെ മൂർച്ച ഇല്ലാതാവും എന്ന കാര്യത്തിൽ സംശയം വേണ്ട. അതിനായി സവാള ഉപയോഗിക്കാം. സവാള നെടുകേ മുറിച്ച് കത്തിയിൽ ഉരസിയാൽ മതി തുരുമ്പ് പോവും.

പ്രഷർകുക്കറിലെ കറ കളയാൻ
പ്രഷർ കുക്കറിലെ കറ പലരേയും പ്രശ്നത്തിലാക്കുന്ന ഒന്നാണ്. എന്നാൽ അതിനായി പുളികലക്കിയ വെള്ളം പ്രഷർകുക്കറിൽ വെച്ച് തിളപ്പിച്ചാൽ മതി. ഇത് കറയെ ഇളക്കിക്കളയുന്നു.

പഞ്ചസാര പാവ് അടിയിൽ പിടിക്കാതിരിയ്ക്കാൻ
പഞ്ചസാര പാവ് പലപ്പോഴും എത്ര ശ്രദ്ധിച്ചാലും അടിയിൽ പിടിയ്ക്കുന്ന ഒന്നാണ്. എന്നാൽ ഇത് അടിയിൽ പിടിയ്ക്കാതിരിക്കാൻ ഒരു നുള്ള് അപ്പക്കാരം കൂടി ചേർക്കാം.

കേക്ക് പൊടിയാതിരിയ്ക്കാൻ
പലപ്പോഴും കേക്ക് മുറിയ്ക്കുമ്പോൾ അത് പൊടിഞ്ഞ് പോകും. എന്നാൽ കത്തി നനച്ചതിനു ശേഷം കേക്ക് മുറിച്ച് നോക്കൂ കേക്ക് പൊടിയില്ല.

പച്ചക്കറികൾ വാടിയാൽ
കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയ പച്ചക്കറികൾ വാടിയാൽ ഉപ്പു വെള്ളത്തിൽ അൽപനേരം ഇട്ടു വെയ്ക്കാം. ഇത് ഫ്രഷ് ആക്കി മാറ്റുന്നു.

ഫ്രിഡ്ജിലെ ദുർഗന്ധം
ഫ്രിഡ്ജ് എത്ര ക്ലീൻ ചെയ്താലും ദുർഗന്ധം കാണപ്പെടുന്നു. എന്നാൽ ഇതിനെ ഇല്ലാതാക്കാൻ അൽപം ബേക്കിംഗ് സോഡ ഫ്രിഡ്ജിൽ തുറന്ന് വെച്ചാൽ മതി.

ഗ്രീൻ പീസ് വേവിയ്ക്കുമ്പോൾ
ഗ്രീൻ പീസ് വേവിയ്ക്കുമ്പോൾ സ്വാദ് കൂട്ടാനായി അൽപം പഞ്ചസാര ചേർക്കാം. അത് സ്വാദ് വർദ്ദിപ്പിക്കും.

ചപ്പാത്തിയ്ക്ക് മാവ് കുഴയ്ക്കുമ്പോൾ
ചപ്പാത്തിയിക്ക് മാവ് കുഴയ്ക്കുമ്പോൾ അൽപം തൈരോ പാലോ ചേർത്താൽ മാർദ്ദവവും സ്വാദും കൂടും.

ദോശമാവിന് മൃദുത്വം
ദോശമാവിന് മൃദുത്വം കിട്ടാൻ പാൽ കാച്ചാതെ ഉറയൊഴിച്ച് വെച്ചത് ദോശമാവിൽ ചേർക്കാം. ഇത് ദോശയ്ക്ക് സ്വാദും മൃദുത്വവും വർദ്ധിപ്പിക്കും.