സവാളത്തൊലിയും പച്ചമുളകും ഉണ്ടോ?; വീട്ടിലെ പല്ലി, പാറ്റ ശല്യം അവസാനിപ്പിക്കാം

  1. Home
  2. Lifestyle

സവാളത്തൊലിയും പച്ചമുളകും ഉണ്ടോ?; വീട്ടിലെ പല്ലി, പാറ്റ ശല്യം അവസാനിപ്പിക്കാം

LIZARD


പച്ചമുളകിന്റെ ഞെട്ടും ഉള്ളിത്തോലും ഉപയോഗിച്ച് വീട്ടിലെ പല്ലിയെ തുരത്താനുള്ള മാർഗത്തെ കുറിച്ച് അറിയാം. വീട്ടിലെ ഉപയോഗത്തിന് ശേഷം ബാക്കി വരുന്ന വെളുത്തുള്ളി, സവാള എന്നിവയുടെ തൊലി ശേഖരിച്ച് വയ്ക്കുക. പച്ചമുളകിന്റെയോ കാന്താരി മുളകിന്റെയോ ഞെട്ടും ആവശ്യമാണ്. 10-20 പച്ചമുളക് ഇതിന് ആവശ്യമായി വരും. ഇനി പല്ലിയെ തുരത്താനുള്ള മിശ്രിതം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

മേൽപ്പറഞ്ഞതെല്ലാം ഒരു പാത്രത്തിലെടുത്ത് വെള്ളമൊഴിച്ച് ചൂടാക്കുക. തിളച്ചു തുടങ്ങുമ്പോൾ തന്നെ വെള്ളത്തിന് നിറം മാറ്റം സംഭവിക്കും. ചുവന്ന നിറത്തിലേക്ക് ലായനി രൂപാന്തരപ്പെടും. ഇനി ലായനി നന്നായി തണുക്കാനുള്ള സമയം അനുവദിക്കുക. തുടർന്ന് സവാളയുടെയും വെളുത്തുള്ളിയുടെയും കൊത്ത് അരിച്ചെടുത്ത് മാറ്റണം. മിശ്രിതം ഇനിയും പൂർത്തിയായിട്ടില്ല. അരിച്ചെടുത്ത മിശ്രിതത്തിലേക്ക് കുറച്ച് ഡെറ്റോൾ ചേർക്കണം. ഒരടപ്പ് ഡെറ്റോൾ മതിയാകും. ഒന്നു കൂടി ചേർക്കാനുണ്ട്. ഒരടപ്പ് വിനാഗിരിയാണ് അടുത്ത മിശ്രിതം. നന്നായി കലക്കിയ ശേഷം സ്‌പേ ബോട്ടിലിലേക്ക് മാറ്റം. പല്ലിയേയോ പാറ്റയേയോ കാണുന്നയിടത്ത് ഈ മിശ്രിതം സ്‌പ്രേ ചെയ്ത് കൊടുക്കുക.