പാചകത്തിന് ഈ എണ്ണകളും മികച്ചതാണ്; ആരോഗ്യം നൽകും, അറിയാം
ഇൻറർനെറ്റിൽ ധാരാളം വിവരങ്ങൾ പ്രചരിക്കുന്നതിനാൽ ആരോഗ്യകരമായ എണ്ണ ഏതെന്നു കണ്ടെത്തുന്നത് ആശയക്കുഴപ്പമുണ്ടാക്കാൻ സാധ്യതയുണ്ട്. പാചകത്തിനായി എണ്ണ തിരഞ്ഞെടുക്കുമ്പോൾ അവയുടെ ആരോഗ്യ വശങ്ങളും ഗുണങ്ങളും പരിഗണിക്കേണ്ടത് അത്യാവശ്യമാണ്.
ചിലർ സസ്യ എണ്ണകളെ ആശ്രയിക്കുമ്പോൾ ചിലർ പശുവിൻ നെയ്യ് മുഖ്യ പാചക എണ്ണ ആയി ഉപയോഗിച്ചു വരുന്നു. പാചകത്തിനായി അതിനാൽ തന്നെ വ്യത്യസ്ത ഓപ്ഷനുകൾ എണ്ണയുടെ കാര്യത്തിൽ നമുക്ക് ഉണ്ട്.
പാചകത്തിന് ഉപയോഗിക്കാവുന്ന ചില മികച്ച എണ്ണകൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. പാചക എണ്ണയുടെ ഗുണം സ്‌മോക്ക് പോയിന്റ് അല്ലെങ്കിൽ ആ എണ്ണയുടെ താപനിലയെ ആശ്രയിച്ചിരിക്കുന്നു. ഏറ്റവും ഉയർന്ന സ്‌മോക്ക് പോയിന്റ് ഏറ്റവും ആരോഗ്യകരമാണെന്ന് അർത്ഥമാക്കുന്നു.
സൂര്യകാന്തി എണ്ണ
ഒലിക് ആസിഡ് കൂടുതലുള്ള സൂര്യകാന്തി എണ്ണയിലാണ് ഏറ്റവും കൂടുതൽ സ്‌മോക്ക് പോയിന്റ് ഉള്ളത്. ഈ എണ്ണ ഡീപ്പ് റോസ്റ്റ് ഫ്രൈ ചെയ്യുവാൻ നല്ലതാണെന്ന് കണക്കാക്കപ്പെടുന്നു. എങ്കിലും ഏതെങ്കിലും തരത്തിലുള്ള സസ്യ എണ്ണ ആവർത്തിച്ച് ചൂടാക്കുന്നത് കൂടുതൽ ട്രാൻസ് ഫാറ്റ് ഉണ്ടാക്കുന്നതിലൂടെ അതിന്റെ ഗുണനിലവാരം നശിപ്പിക്കുന്നു. മൃദുവായ സ്വാദുള്ളതിനാൽ ഏത് തരത്തിലുള്ള വിഭവങ്ങളിലും സൂര്യകാന്തി എണ്ണ ഉപയോഗിക്കാം. ചില പഠനങ്ങൾ കാണിക്കുന്നത് പൂരിത കൊഴുപ്പ് കൂടുതലുള്ള എണ്ണയെക്കാൾ സൂര്യകാന്തി എണ്ണ തിരഞ്ഞെടുക്കുന്നത് എൽഡിഎൽ കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കുമെന്നാണ്.
അവോക്കാഡോ ഓയിൽ
അവോക്കാഡോ മരത്തിന്റെ ഫലത്തിൽ നിന്ന് വേർതിരിക്കുന്ന ഈ എണ്ണയ്ക്ക് ഏകദേശം 271 ഡിഗ്രി സെൽഷ്യസ് സ്‌മോക്ക് പോയിന്റ് ഉണ്ട്, ഇത് ഉയർന്ന ചൂടുള്ള പാചകത്തിന് അനുയോജ്യമാണ്. ഒമേഗ -9 ഫാറ്റി ആസിഡുകളും ആന്റിഓക്സിഡന്റുകൾ നിറഞ്ഞതും വറുക്കുന്നതിന് അനുയോജ്യമായ എണ്ണ ആണിത്. മാത്രമല്ല അവോക്കാഡോ ഓയിൽ നേരിട്ട് കഴിച്ചാൽ തന്നെ അതിന്റെ ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കും.
കടുകെണ്ണ
കടുകെണ്ണയ്ക്ക് ഇന്ത്യയിൽ ഒരു ആമുഖം ആവശ്യമില്ല. നിങ്ങൾക്ക് സ്വാദിഷ്ടമായ പലഹാരങ്ങൾ ഉണ്ടാക്കണമോ അല്ലെങ്കിൽ നിങ്ങളുടെ ശരീരം മസാജ് ചെയ്യണമോ, എല്ലാത്തിനും കടുകെണ്ണ ഉപയോഗപ്പെടുത്താം. കടുകെണ്ണയ്ക്ക് പാചകപരവും ചികിത്സാപരവുമായ ഉപയോഗങ്ങളുണ്ട്. ഇതിൽ ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, കൂടാതെ പൂരിത കൊഴുപ്പുകളുടെ അളവ് കുറവാണ്. കടുകെണ്ണ ഭക്ഷണത്തിന്റെ രുചിയും സ്വാദും വർദ്ധിപ്പിക്കുക മാത്രമല്ല ചർമ്മം, സന്ധികൾ, പേശികൾ, ഹൃദയം എന്നിവയുമായി ബന്ധപ്പെട്ട പല രോഗങ്ങൾക്കും പരിഹാരം കാണുകയും ചെയ്യുന്നു, മാത്രമല്ല പാചക ആവശ്യങ്ങൾക്കായി മികച്ച രീതിയിൽ ഉപയോഗിക്കുവാനും സാധിക്കുന്നതാണ്.
ഒലിവ് ഓയിൽ
പാചകം ചെയ്യാനും കഴിക്കാനും കഴിയുന്ന ഏറ്റവും ആരോഗ്യകരവുമായ എണ്ണകളിൽ ഒന്നാണ് ഒലിവ് ഓയിൽ. ബേക്കിംഗിനും സാലഡ് ഡ്രെസ്സിംഗിനും ഉപയോഗിക്കാൻ ഏറ്റവും മികച്ച എണ്ണയാണ് ഒലീവ് ഓയിൽ. എക്‌സ്ട്രാ വെർജിൻ ഒലിവ് ഓയിൽ, പ്രത്യേകിച്ച് ഫിനോളിക് സംയുക്തങ്ങൾ അടങ്ങിയതും ആന്റിഓക്സിഡന്റ് ഗുണങ്ങളാൽ സമ്പന്നവുമാണ്. ഒലിവ് എണ്ണയിൽ വലിയ അളവിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ചില പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും അടങ്ങിയിരിക്കുന്നു; പല പഠനങ്ങളും ഹൃദയാരോഗ്യത്തിന് മികച്ചതായി കണ്ടെത്തിയിട്ടുണ്ട്
കടുകെണ്ണ
പൂരിത കൊഴുപ്പ് കുറവായ കടുകെണ്ണയാണ് പാചകത്തിന് നിർദേശിക്കപ്പെടുന്ന ആരോഗ്യകരമായ മറ്റൊരു എണ്ണ. ഒമേഗ -3 ഫാറ്റി ആസിഡുകൾ പോലുള്ള മികച്ച ഗുണങ്ങൾ ഉള്ളതിനാൽ, ഇത് നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ, ഇത് വിറ്റാമിൻ ഇ, കെ എന്നിവയുടെ നല്ല ഉറവിടമാണ്. ഇത് ഭക്ഷണ പദാർത്ഥങ്ങൾ വഴറ്റാൻ അനുയോജ്യമാണ്.
ഫ്‌ളാക്‌സ് സീഡ് (ചണവിത്ത്) ഓയിൽ
ഫ്‌ളാക്‌സ് സീഡ് ഓയിൽ അടുക്കളയിൽ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ എണ്ണകളിൽ ഒന്നാണ്. അതിൽ പൊട്ടാസ്യം, ഒമേഗ -6, ഒമേഗ -3 ഫാറ്റി ആസിഡുകൾ തുടങ്ങിയ പോഷകങ്ങൾ നിറഞ്ഞിരിക്കുന്നു, ഇവ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും അമിത വണ്ണം കുറക്കുന്നതിനും സഹായിക്കുന്നു. ചില തരത്തിലുള്ള ക്യാൻസറിനുള്ള സാധ്യതയും കുറയ്ക്കുന്നതായി പഠനങ്ങൾ രേഖപ്പെടുത്തുന്നു. ഫ്‌ളാക്‌സ് സീഡ് ഓയിലിൽ കൊളസ്‌ട്രോൾ കുറയ്ക്കുകയും, ദഹനത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും, മുഖക്കുരു കുറയ്ക്കുകയും ചെയ്യുന്നു. എന്നാൽ ഫ്‌ളാക്‌സ് സീഡ് ഓയിൽ ഉയർന്ന ചൂടുള്ള പാചകത്തിനും വറുക്കുന്നതിനുമുള്ളതല്ലെന്ന് ഓർമ്മിക്കുക.
മോശം പാചക എണ്ണകൾ
ഹൈഡ്രജനേറ്റഡ് ഓയിലുകളാണ് ഏറ്റവും മോശം പാചക എണ്ണകൾ. മാത്രമല്ല പാം ഓയിൽ, ആവണക്കെണ്ണ എന്നിവയും പാചകത്തിനുള്ള നല്ല എണ്ണകൾ ആയി കണക്കാക്കില്ല, കാരണം അവയുടെ ഘടനയിൽ കൂടുതൽ പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്, അതിനാൽ അവ കഴിക്കുന്ന ആളുകൾക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണ്. അതുപോലെ, ആവണക്കെണ്ണ അമിതമായി കഴിക്കുന്നത് ഓക്കാനം, തലകറക്കം, ഗർഭധാരണവുമായി ബന്ധപ്പെട്ട സങ്കീർണതകൾ എന്നിവയ്ക്ക് കാരണമാകുമെന്നും പഠനങ്ങൾ പറയുന്നു.
