രാവിലെ എഴുന്നേറ്റ ഉടന്‍ ടോയ്‌ലറ്റില്‍ പോകാന്‍ വരാറില്ലേ?: ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

രാവിലെ എഴുന്നേറ്റാല്‍ ആരായാലും ആദ്യം ചെയ്യേണ്ട കാര്യമാണ് ടോയ്‌ലറ്റില്‍ പോവുക എന്നത്. എന്നാല്‍ പലര്‍ക്കും രാവിലെ തന്നെ ടോയ്‌ലറ്റില്‍ പോകാന്‍ വരാറില്ല. ചിലര്‍ക്ക് വൈകീട്ടാവും വയറ്റില്‍ നിന്നും പോകുന്നത്. ചിലര്‍ക്കാണെങ്കില്‍ സ്ഥിരമായി വയറ്റില്‍ നിന്നും പോകാത്ത അവസ്ഥയും കാണാം. സ്ഥിരമായി രാവിലെ ടോയ്‌ലറ്റില്‍ പോകാതിരുന്നാല്‍ ശരീരത്തില്‍ എല്ലാ വേയ്‌സ്റ്റും കെട്ടി കിടക്കുന്നതിന് ഇത് ഒരു കാരണമാണ്. ഇത്തരത്തില്‍ വേയ്സ്റ്റ് കെട്ടികിടക്കുന്നത് വയര്‍ ചീര്‍ക്കുന്നതിനും അസിഡിറ്റി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിലേയ്ക്കും നയിക്കുന്നു. ഇത് മാത്രമല്ല, ചിലര്‍ക്ക് അമിതമായിട്ടുള്ള തലവേദന എന്നിവയും ഉണ്ടാകാറുണ്ട്.
ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനും വയറ്റില്‍ നിന്നും നല്ലപോലെ രാവിലെ തന്നെ പോകുന്നതിനും നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
രാവിലെ തന്നെ ടോയ്‌ലറ്റില്‍ പോയാല്‍ വയര്‍ ക്ലീന്‍ ആവുകയും ഇത് വിശപ്പ് ഉണ്ടാകുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. അതുപോലെ, നമ്മളുടെ ശരീരത്തിലെ പോഷകങ്ങള്‍ കൃത്യമായി വലിച്ചെടുക്കണമെങ്കില്‍ നമ്മളുടെ വയര്‍ എല്ലായ്‌പ്പോഴും ക്ലീന്‍ ആക്കി വെക്കണം.
ഇത് മാത്രമല്ല, നല്ല രോഗപ്രതിരോധശേഷി നിലനിര്‍ത്താനും ഇത് സഹായിക്കുന്നുണ്ട്. സ്ഥിരമായി വയറ്റില്‍ നിന്നും പോയില്ലെങ്കില്‍ അത് നിങ്ങള്‍ക്ക് മലബന്ധ പ്രശ്‌നം വരുത്തുകയും അതുപോലെ, മൂലക്കുരു പോലെയുള്ള അസുഖങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു. അതിനാല്‍, സ്ഥിരമായി വയറ്റില്‍ നിന്നും പോകാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇത്തരത്തില്‍ വയറ്റില്‍ പോകാന്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.
വെള്ളം
വയറ്റില്‍ നിന്നും കൃത്യമായി മലം പോകണമെങ്കില്‍ ബോവെല്‍ മൂവ്‌മെന്റ് കൃത്യമായിരിക്കണം. ഇത് കൃത്യമാകണമെങ്കില്‍ അവിടെ വെള്ളത്തിന്റെ അംശം ഉണ്ടായിരിക്കണം. വെള്ളത്തിന്റെ അംശം ഉണ്ടായാല്‍ മാത്രമാണ് വയറ്റില്‍ നിന്നും കൃത്യമായി പോവുകയുള്ളൂ. അതുപോലെ, തന്നെ മലം കട്ടി വെക്കാതെ നല്ല സ്മൂത്തായി പോകുന്നതിനും വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്.
നന്നായി വെള്ളം കുടിക്കുമ്പോള്‍ ദഹനവും കൃത്യമായി നടക്കുന്നു. അതിനാല്‍, എന്നും ചെറു ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്. അതുപോലെ തന്നെ രാവിലെ എഴുന്നേറ്റ ഉടനെ ഒരു ഗ്ലാസ്സ് ചെറുചൂടുവെള്ളം കുടിക്കുന്നതും നല്ലതാണ്.
നാരുകള്‍ അടങ്ങിയ ആഹാരം
നല്ലപോലെ നാരുകള്‍ അടങ്ങിയ ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച്, പഴം പച്ചക്കറികള്‍, അതുപോലെ തന്നെ നട്‌സ് എന്നിവയെല്ലാം കഴിക്കുന്നത് ശരീരത്തിലേയ്ക്ക് നാരുകള്‍ എത്തുന്നതിന് സഹായിക്കുന്നു.
നല്ലപോലെ നാരുകള്‍ അടങ്ങിയ ആഹാരം കഴിക്കുമ്പോള്‍ ഇത് ദഹനം കൃത്യമായി നടക്കുന്നതിനും മലം കട്ട പിടിക്കാതെ ലൂസായിരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നത്. ഇത് എന്നും വയറ്റില്‍ നിന്നും കൃത്യമായി മലം പോകുന്നതിനും സഹായിക്കുന്നുണ്ട്.
സ്ഥിരത
സ്ഥിരമായി ഓരേ രീതി ഭക്ഷണകാര്യത്തിലും അതുപോലെ എല്ലാ കാര്യത്തിലും പിന്തുടരുന്നത് നമ്മളുടെ ദഹന വ്യവസ്ഥ കൃത്യമാക്കുന്നതിന് സഹായിക്കുന്നുണ്ട്. ദഹനം കൃത്യമായി നടന്നാല്‍ തന്നെ ശരീരത്തിന്റെ സന്തുലിതാവസ്ഥ തുലനം ചെയ്യാന്‍ സാധിക്കുന്നതാണ്. എന്നും ഒരേ സമയത്ത് എഴുന്നേല്‍ക്കുന്നതും ഒരേ സമയത്ത് ആഹാരം കഴിക്കുന്നതുമെല്ലാം ദഹനത്തിന് നല്ലതാണ്.
നല്ലപോലെ ദഹനം നടക്കുമ്പോള്‍ വയറ്റില്‍ നിന്നും കൃത്യമായി പോകുന്നതിനും ഇത് സഹായിക്കുന്നു. അതിനാല്‍, ജീവിതരീതികളില്‍ ഒരു സ്ഥിരത കൈവരിക്കുന്നത് നല്ലതാണ്.
വ്യായാമം
ദിവസേന കൃത്യമായി വ്യായാമം ചെയ്യുന്നത് വയറ്റില്‍ നിന്നും കൃത്യമായി പോകുന്നതിന് സഹായിക്കുന്നുണ്ട്. കാരണം, ഇത് ദഹനം കൃത്യമായി നടക്കുന്നതിന് സഹായിക്കുന്നു. ദഹനം കൃത്യമായാല്‍ നമ്മളുടെ ശരീരത്തിലെ പല പ്രവര്‍ത്തനങ്ങളും കൃത്യമായി നടക്കാന്‍ ആരംഭിക്കും. മസില്‍സിന് ബലം ലഭിക്കുന്നതിനും വയറ്റില്‍ നിന്നുമെല്ലാം അനായാസം മലം പോകുന്നതിനും ഇത് സഹായിക്കുന്നുണ്ട്.ത്തവര്‍ ശ്രദ്ധിക്കേണ്ടത് ഈ കാര്യങ്ങള്‍
സ്‌ട്രെസ്സ്
പലര്‍ക്കും ഇന്ന് അമിതമായിട്ടുള്ള സ്‌ട്രെസ്സ് കാണാം. ഇത്തരത്തില്‍ അമിതമായി സ്‌ട്രെസ്സ് അനുഭവിക്കുന്നത് ദഹനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ദഹനം കൃത്യമായി നടന്നില്ലെങ്കില്‍ വയര്‍ ചീര്‍ത്ത് വരുന്നത് മുതല്‍ പല അസ്വസ്ഥതകള്‍ നിങ്ങളെ അലട്ടാന്‍ ആരംഭിക്കുന്നു.
ചിലര്‍ക്ക് നല്ലപോലെ തല വേദനിക്കാനും അതുപോല, ഛര്‍ദ്ദിക്കാന്‍ വരുന്നതും സ്വാഭാവികമാണ്. അതിനാല്‍, സ്‌ട്രെസ്സ് ലെവല്‍ കുറയ്‌ക്കേണ്ടത് അനിവാര്യമാണ്. സ്‌ട്രെസ്സ് ലെവല്‍ കുറച്ചാല്‍ ദഹനം നടക്കാനും വയറ്റില്‍ നിന്നും കൃത്യമായി പോകുന്നതിനും ഇത് സഹായിക്കും.