വീട്ടിൽ പല്ലിശല്യം കൂടുതലാണോ?; ഈ 3 വസ്തുക്കളെടുത്ത് പ്രയോഗിച്ച് നോക്കൂ, ഫലം ഉറപ്പ്

  1. Home
  2. Lifestyle

വീട്ടിൽ പല്ലിശല്യം കൂടുതലാണോ?; ഈ 3 വസ്തുക്കളെടുത്ത് പ്രയോഗിച്ച് നോക്കൂ, ഫലം ഉറപ്പ്

lizard


അധികമായി പ്രാണികളുള്ള വീട്ടിലോ നിരന്തരമായി ഭക്ഷണാവശിഷ്ടം കിട്ടുന്നിടത്തോ ആണ് പല്ലികൾ പെറ്റുപെരുകുക. ഇവയെ ഒഴിവാക്കാൻ ഏത് വീട്ടിലും വളരെ സിമ്പിളായി സാധിക്കും. ഈ മൂന്നേ മൂന്ന് കാര്യങ്ങൾ ചെയ്ത് നോക്കിയാൽ മതി.

ആദ്യത്തേത് ഏതൊരുവീട്ടിലും ചെയ്യാവുന്ന കാര്യമാണ്. തണുത്തവെള്ളമാണ് ഇതിനാവശ്യം. പല്ലികൾ വരുമ്പോൾ ഒരു ഗ്‌ളാസിൽ ഇത്തിരി നല്ല തണുത്തവെള്ളമെടുത്ത് അവയുടെ പുറത്തൊഴിക്കുക. അധികം തണുപ്പോ ചൂടോ താങ്ങാവുന്ന പ്രകൃതക്കാരല്ല പല്ലികൾ. നിരന്തരം പ്രശ്നമാകുമ്പോൾ ആവ താനേ ഒഴിഞ്ഞുപോകും.

രണ്ടാമത് വഴി പാറ്റകളെ ഒഴിവാക്കാൻ ഉപയോഗിക്കുന്നതാണ്. അതെ പാറ്റാ ഗുളിക പാറ്റകളെയും പ്രാണികളെയും മാത്രമല്ല പല്ലികളെയും ഓടിക്കും. ഇതിന്റെ മണമുണ്ടായാൽ തന്നെ പല്ലികൾ സ്ഥലംവിടും. എന്നാൽ വീട്ടിലെ അരുമ മൃഗങ്ങളോ കുട്ടികളോ പാറ്റാ ഗുളികയെടുക്കാതെ ശ്രദ്ധിക്കണേ.

ഏത് വീട്ടിലുമുള്ള കുരുമുളക് ഉപയോഗിച്ച് പെപ്പർ സ്പ്രേ ഉണ്ടാക്കാം. സ്ഥിരമായി പല്ലി ശല്യമുള്ളയിടങ്ങളിൽ കുരുമുളക് സ്പ്രേ തൂകുക. പല്ലി തനിയെ ഒഴിഞ്ഞുപോകുമെന്ന് ഉറപ്പാണ്. പ്രാണിശല്യമോ ആഹാരവശിഷ്ടമോ തേടിയാണ് പല്ലി എത്തുക എന്ന് മുകളിൽ പറഞ്ഞല്ലോ. ഇത്തരം സാഹചര്യം പരമാവധി കുറച്ച് വൃത്തിയും വെടിപ്പുമായി സൂക്ഷിച്ചാൽ നല്ലൊരു പങ്ക് പല്ലി ശല്യം ഒഴിവാക്കാം.