കടുത്ത ചൂടാണ്; സൂര്യാഘാതം തടയാൻ വഴികളിതാ

  1. Home
  2. Lifestyle

കടുത്ത ചൂടാണ്; സൂര്യാഘാതം തടയാൻ വഴികളിതാ

sunstroke


കടുത്ത വേനലിൽ നേരിടേണ്ടി വരുന്ന ഒരു പ്രശ്‌നമാണ് സൂര്യാഘാതം.  സൂര്യഘാതം തടയാൻ കഴിവതും ഉച്ചയ്ക്ക് 12 മണി മുതൽ 4 മണി വരെ പുറത്തിറങ്ങാതിരിയ്ക്കുക. അത്യാവശ്യഘട്ടങ്ങളിൽ പുറത്തിറങ്ങുമ്പോൾ കോട്ടൻ വസ്ത്രങ്ങളും വെള്ളവും സൂര്യാഘാതം ചെറുക്കുന്ന തരത്തിൽ ഉള്ള നമ്മുടെ ഭക്ഷണ രീതിയുമാണ് പ്രധാനം.

ചൂടിനെ നിയന്ത്രിക്കാൻ കഴിയുന്ന ഭക്ഷണ പാനീയങ്ങൾ ഇതൊക്കെയാണ്. സൂര്യാഘാതവും വേനൽത്തളർച്ചയും മാറ്റാൻ പറ്റിയ ഒരു പ്രധാന ഭക്ഷണമാണ് കുക്കുംബർ അഥവാ വെള്ളരി. വേനൽ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട ഒന്ന്. സൂര്യാഘാതം തടയുന്നതിനും ശരീരത്തിൽ ജലാംശം നില നിർത്തുന്നതിനും കരിക്കിൻ വെള്ളം ഏറെ ഉത്തമമാണ്. ആപ്പിൾ ഇത്തരത്തിലൊരു ഭക്ഷണമാണ്. ഇതിൽ 84% വെള്ളമടങ്ങിയിരിയ്ക്കുന്നു. വേനലിൽ ഇതു കഴിയ്ക്കുന്നതു ഗുണം നൽകും. സൂര്യാഘാതത്തിൽ നിന്നും രക്ഷപ്പെടുവാൻ തണ്ണിമത്തൻ നിങ്ങളെ ഏറെ സഹായിക്കും. വേനലിൽ സുലഭമായി ലഭിയ്ക്കുന്ന ഒരു ഫലവർഗം കൂടിയാണിത്.

വെള്ളം മാത്രമല്ല, വൈറ്റമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയടങ്ങിയ റാഡിഷ് വേനൽ സൂര്യനിൽ നിന്നും ശരീരത്തെ കാക്കും.ലെറ്റൂസിൽ 94 ശതമാനം വെള്ളമടങ്ങിയിട്ടുണ്ട്. ഇതിൽ വൈറ്റമിൻ എയും ധാരാളമടങ്ങിയിട്ടുണ്ട്. സൂര്യാഘാതം തടയാൻ ലെറ്റൂസ് ഗുണം ചെയ്യും. മസ്‌ക് മെലൻ ശരീരത്തിന്റെ ചൂടു മാറ്റാൻ ഏറെ നല്ലതാണ്. ഇതും വേനൽ ഡയറ്റിൽ ഉൾപ്പെടുത്താം. ചെറുനാരങ്ങ വേനൽത്തളർച്ചയകറ്റാനും സൂര്യാഘാതം തടയാനും ഏറെ നല്ലതാണ്. ചെറുനാരങ്ങാവെള്ളമോ സാലഡുകളിൽ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ചോ ഉപയോഗിയ്ക്കാം.

നാടൻ പാനീയമായ സംഭാരം ശരീരം തണുപ്പിച്ച് സൂര്യാഘാതത്തിൽ നിന്നും സംരക്ഷണം നൽകുന്നു. ഓറഞ്ച്, മൊസംബി തുടങ്ങി സിട്രസ് ഫലവർഗങ്ങൾ സൂര്യാഘാതം തടയുന്നതിനും ചർമത്തെ തണുപ്പിയ്ക്കുന്നതിനും ഏറെ നല്ലതാണ്. ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച വെള്ളം കുടിക്കുമ്പോൾ കുടിക്കുന്ന വെള്ളത്തിന്റെ അളവ് കുറയുകയും വേണ്ടത്ര ഫലം ലഭിക്കാതെ വരികയും ചെയ്യുന്നു. ശരീരത്തും മുഖത്തും 50 എസ് പി എഫ് ഉള്ള സൺ സ്‌ക്രീൻ ലോഷനുകൾ പുരട്ടുന്നത് സൺ ബേൺസുണ്ടാവാതെ സംരക്ഷിക്കും. കൈനീളം ഉള്ള കോട്ടൻ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക,