കൈയ്യിൽ കറ പറ്റാതെ കൂർക്ക വൃത്തിയാക്കാം; പത്ത് മിനിറ്റ് മതി

  1. Home
  2. Lifestyle

കൈയ്യിൽ കറ പറ്റാതെ കൂർക്ക വൃത്തിയാക്കാം; പത്ത് മിനിറ്റ് മതി

koorkha


കൂർക്ക പലർക്കും ഇഷ്ടമുള്ള ഒന്നാണ്, എന്നാൽ ഇത് വൃത്തിയാക്കാൻ ഉള്ള കഷ്ടപ്പാട് ആലോചിക്കുമ്പോൾ പലരും ഈ ഉദ്യമത്തിൽ നിന്നും പിൻമാറും. എന്നാൽ ചില അവസരങ്ങളിൽ എങ്കിലും നിങ്ങൾ ശ്രദ്ധിച്ചാൽ അൽപം മിനക്കെട്ടാൽ കൈയ്യിൽ കറ പറ്റാതെ തന്നെ നമുക്ക് കൂർക്ക വൃത്തിയാക്കി എടുക്കാം. കൈയ്യിൽ കറയാവുകയും ഇല്ല ആരോഗ്യത്തിന്റെ കാര്യത്തിൽ പിന്നോട്ടും പോവേണ്ടതില്ല. അതിന് വേണ്ടി എന്തൊക്കെ മാർഗ്ഗങ്ങളിൽ നമുക്ക് കൂർക്ക വൃത്തിയാക്കാം എന്ന് നോക്കാം.

കുക്കറിൽ വേവിക്കാം
കുക്കറിൽ വേവിച്ച് കൊണ്ട് നമുക്ക് കൂർക്ക വൃത്തിയാക്കി എടുക്കാം. അതിന് വേണ്ടി കല്ലും മണ്ണും ചെളിയും കളഞ്ഞ് വൃത്തിയാക്കി വെച്ചിരിക്കുന്ന കൂർക്ക് നല്ലതുപോലെ കഴുകി പ്രഷർകുക്കറിലേക്ക് മാറ്റി ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക. ഒന്നോ രണ്ടോ വിസിൽ വന്നതിന് ശേഷം കുക്കറിൽ നിന്ന് മാറ്റി ഇതിന്റെ തോൽ കളയാവുന്നതാണ്. ഇത് വളരെ പെട്ടെന്ന് തന്നെ നമുക്ക് ചെയ്യാവുന്ന ഒരു കാര്യമാണ്. ഓരോ കൂർക്ക എടുത്ത് കൈയ്യിൽ കറയാക്കി തോൽ കളയുന്നതിനേക്കാൾ വളരെ എളുപ്പത്തിൽ നമുക്ക് കുക്കറിൽ വേവിച്ച് കൂർക്കയുടെ തോൽ കളയാവുന്നതാണ്.

ചാക്കിൽ തല്ലി വൃത്തിയാക്കാം
അതിലും മികച്ച മറ്റൊരു മാർഗ്ഗമുണ്ട്. ഇത് വളരെ എളുപ്പത്തിൽ കൈയ്യിൽ കറ പറ്റാതെ തോൽ കളയാൻ സഹായിക്കുന്നു. അതിന് വേണ്ടി ഒരു ചാക്കിൽ അകത്ത് കൂർക്ക ഇട്ട് ചാക്ക് തല്ലുക. ചാക്ക് തല്ലിക്കളഞ്ഞ് കൂർക്ക എല്ലാം ഒരു പാത്രത്തിലെ വെള്ളത്തിലേക്ക് മാറ്റുക. കൂർക്കയുടെ തോൽ നല്ലൊരു ഭാഗവും പോയിട്ടുണ്ടാവും. അത് മാത്രമല്ല ഇത് ഒന്ന് കുക്കറിലിട്ട് വേവിച്ച് മുകളിൽ പറഞ്ഞതു പോലെ തൊലി കളഞ്ഞാൽ വളരെ എളുപ്പത്തിൽ വൃത്തിയാക്കി നല്ല കിടിലൻ മെഴുക്ക് പുരട്ടി തയ്യാറാക്കാം.

കല്ലിൽ ഉരക്കുന്നത്
പലരും കത്തി കൊണ്ട് ചുരണ്ടിയാണ് കൂർക്ക വൃത്തിയാക്കുന്നത്. ഇതാണ് കൈകളിൽ കറ വരുന്നതിന് കാരണം. എന്നാൽ പലരും കല്ലിൽ ഉരക്കുന്നതിലൂടെ നിങ്ങളുടെ കൈയ്യിൽ കറ പറ്റാതെ കൂർക്ക വൃത്തിയാക്കാം. തിന് വേണ്ടി കൂർക്ക ഒരു തുണിയിൽ ഇട്ടതിന് ശേഷം അത് കൊണ്ട് കല്ലിൽ പതുക്കെ ഉരസുക. ഇത് നേരെ വെള്ളത്തിലേക്ക് മാറ്റി. അതിലെ കല്ലും മണ്ണും അഴുക്കും കളയുന്നതിന് ശ്രദ്ധിക്കുക. അതിന് ശേഷം ചെറുതായി കത്തി കൊണ്ട് അതിന്റെ നാരുകൾ മാത്രം മുറിച്ച് മാറ്റുക. ഇത് നിങ്ങളുടെ കൈയ്യിൽ കറ പറ്റാതെ ഇരിക്കുന്നതിനും കൂർക്ക നല്ല വൃത്തിയായി വരുന്നതിനും സഹായിക്കുന്നു.

ഇത്രയൊക്കെ കഷ്ടപ്പെട്ട് എന്തിനാണ് കൂർക്ക വൃത്തിയാക്കുന്നത് എന്ന് അതിന്റെ ഗുണങ്ങൾ അറിയുമ്പോൾ നിങ്ങൾക്ക് മനസ്സിലാവും. ഇത് നിങ്ങളുടെ വയറിന്റെ അസ്വസ്ഥതയെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതുമാത്രമല്ല ഇത് ഉരുളക്കിഴങ്ങ് പോലെ ഒരിക്കലും ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല എന്നതാണ് സത്യം. കൂടാതെ മലബന്ധം പോലുള്ള പ്രശ്നങ്ങളേയും പൂർണമായും ഇല്ലാതാക്കുന്നതിന് കൂർക്ക സഹായിക്കുന്നു. കൂർക്ക കിഴങ്ങ് മാത്രമല്ല ഇതിന്റെ വെള്ളവും ആരോഗ്യത്തിന് ഉത്തമമാണ്. കൂർക്ക തിളപ്പിച്ച വെള്ളം നിങ്ങൾക്ക് തൊണ്ട വേദനയെ പ്രതിരോധിക്കുന്നതിന് വേണ്ടി ഉപയോഗിക്കാവുന്നതാണ്. ഇത് തൊണ്ടവേദനയുണ്ടാക്കുന്ന അസ്വസ്ഥതയിൽ നിന്നും നിങ്ങളെ സഹായിക്കുന്നു.