മീൻവറുക്കുമ്പോൾ പച്ചക്കുരുമുളക് മറക്കല്ലേ; മീൻ വറുക്കുമ്പോൾ സ്വാദ് കൂട്ടുന്നതിന് ഇതാ ചില പൊടിക്കൈകൾ
നല്ല കിടിലൻസ്വാദിൽ മീൻ വറുത്തതെങ്കിൽ അത് തയാറാക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. മീൻ വറുക്കുമ്പോൾ അതിന് സ്വാദ് കൂട്ടുന്നതിന് വേണ്ടി ചില പൊടിക്കൈകൾ നമുക്ക് എടുക്കാവുന്നതാണ്. ഇത് ഭക്ഷണത്തിൻറെ സ്വാദ് വർദ്ധിപ്പിക്കുന്നുണ്ട് എന്ന കാര്യത്തിൽ സംശയം വേണ്ട.
പച്ചക്കുരുമുളക് ചേർക്കാം
പച്ചക്കുരുമുളക് മീൻ വറുക്കുമ്പോൾ അൽപം ചേർത്ത് നോക്കൂ. ഇത് നിങ്ങൾക്ക് നൽകുന്ന സ്വാദ് എന്ന് പറയുന്നത് ചില്ലറയല്ല. സ്വാദിനോടൊപ്പം തന്നെ ധാരാളം ഗുണങ്ങളും നിങ്ങൾക്ക് ലഭിക്കുന്നുണ്ട്. മീൻ വറുക്കാൻ മസാല തേച്ച് പിടിപ്പിച്ച ശേഷം അൽപം പച്ചക്കുരുമുളകും അരച്ച് ചേർത്ത് നോക്കൂ. ഇത് നിങ്ങൾക്ക് നൽകുന്ന സ്വാദ് അൽപം സ്‌പെഷ്യൽ തന്നെയാണ്.
മുളക് പൊടിക്ക് പകരം മുളക്
പച്ചക്കുരുമുളക് മീൻ വറുക്കുമ്പോൾ അൽപം ചേർത്ത് നോക്കൂ. ഇത് നിങ്ങൾക്ക് നൽകുന്ന സ്വാദ് എന്ന് പറയുന്നത് ചില്ലറയല്ല. സ്വാദിനോടൊപ്പം തന്നെ ധാരാളം ഗുണങ്ങളും നിങ്ങൾക്ക് ലഭിക്കുന്നുണ്ട്. മീൻ വറുക്കാൻ മസാല തേച്ച് പിടിപ്പിച്ച ശേഷം അൽപം പച്ചക്കുരുമുളകും അരച്ച് ചേർത്ത് നോക്കൂ. ഇത് നിങ്ങൾക്ക് നൽകുന്ന സ്വാദ് അൽപം സ്‌പെഷ്യൽ തന്നെയാണ്.
മുളക് പൊടിക്ക് പകരം മുളക്
മുളക് പൊടിയാണ് മീൻ വറുക്കാൻ മസാലക്ക് വേണ്ടി ചേർക്കുന്നത്. എന്നാൽ ഇനി മുളക് പൊടി ചേർക്കുന്നതിന് പകരം അൽപം ചുവന്ന മുളക് ചുട്ട് അരച്ച് ചേർത്ത് നോക്കൂ. ചുവന്ന മുളക് ചുട്ടല്ലാതെയും അരക്കാവുന്നതാണ്. ഇത് മുളക് പൊടിക്ക് പകരം ചേർക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അൽപം ഉപ്പും മുളക് ചുട്ടരച്ചതും അൽപം മഞ്ഞൾപ്പൊടിയും എല്ലാം നല്ല അമ്മിയിൽ അരച്ചാൽ ആ മസാല ചേർക്കുന്നതിലൂടെ അത് മീൻ വറുത്തതിന് നൽകുന്ന സ്വാദ് നാവിൽ നിന്ന് മായില്ല.
ഉള്ളി അരച്ച് ചേർക്കാം
ഒന്നു കൂടി സ്വാദിൽ മീൻ വറുക്കണോ? എന്നാൽ ഈ അരക്കുന്ന ചുവന്ന മുളകിനോടൊപ്പം അൽപം ചെറിയ ഉള്ളിയും ഒരു കഷ്ണം ഇഞ്ചിയും മൂന്നോ നാലോ വെളുത്തുള്ളിയും കൂട്ടി അരച്ച് നല്ല കിടിലൻ മസാലയാക്കി അത് വരഞ്ഞ് വെച്ചിരിക്കുന്ന മീനിൽ ചേർത്ത് നോക്കൂ. ഇത് ഒരു പാത്രം ചോറ് അധികം കഴിക്കാൻ നിങ്ങളെ പ്രലോഭിപ്പിക്കുന്നു എന്ന കാര്യത്തിൽ സംശയം വേണ്ട. ഈ മസാല ചേർത്ത മീൻ നല്ല വെളിച്ചെണ്ണയിൽ മൊരുമൊരുന്നനെ വറുത്തെടുത്താൽ അതിന്റെ സ്വാദ് വേറെ ഒരു സ്ഥലത്തും കിട്ടില്ല.
മസാല ചേർക്കുമ്പോൾ
മീൻ വറുക്കാൻ വേണ്ടി മസാല ചേർക്കുമ്പോൾ അതിൽ പച്ചക്കുരുമുളക് ചേർക്കാൻ ഇല്ലാത്തവർ അൽപം കുരുമുളക് പൊടി ചേർത്താൽ മതി. മുളക് പൊടിയും അൽപം മഞ്ഞൾപ്പൊടിയും ഉപ്പും അതോടൊപ്പം ഒരു നുള്ള് കുരുമുളക് കൂടി ചേർക്കുമ്പോൾ അത് നിങ്ങളുടെ മീൻ വറുക്കലിനെ ഒന്നു കൂടി ടേസ്റ്റിയാക്കുന്നു എന്ന കാര്യത്തിൽ സംശയം വേണ്ട.
നാരങ്ങ നീര്
ചിലർക്ക് മീൻ വറുത്തതിന് അൽപം പുളി വേണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടാവും. വ്യത്യസ്തമായ രുചി ആഗ്രഹിക്കുന്നവർക്ക് മീൻ വറുക്കുന്നതിന് മുൻപ് മസാലയെല്ലാം പുരട്ടിയതിന് ശേഷം അതിൽ അൽപം നാരങ്ങ നീര് കൂടി മിക്‌സ് ചെയ്ത് പുരട്ടി മീൻ വറുത്താൽ അത് മത്സ്യത്തിൻറെ രുചി വർദ്ധിപ്പിക്കുകയും അൽപം വ്യത്യസ്തമായ രുചിയും നൽകുന്നുണ്ട്. ഈ മാർഗ്ഗങ്ങളെല്ലാം തന്നെ നിങ്ങൾക്ക് നിങ്ങളുടെ മീൻ വറുക്കുന്ന രുചി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.