കരയാതെ തന്നെ ഉളളിയും സവാളയും അരിയാം; ഈ സൂത്രവിദ്യകൾ ഒന്ന് നോക്കൂ

  1. Home
  2. Lifestyle

കരയാതെ തന്നെ ഉളളിയും സവാളയും അരിയാം; ഈ സൂത്രവിദ്യകൾ ഒന്ന് നോക്കൂ

ONION


ചെറിയ ഉളളിയും സവാളയും അരിയുമ്പോൾ കണ്ണെരിയുന്നതും കണ്ണിൽ നിന്നും വെളളം വരുന്നതും പതിവാണ്. ഉളളിയിലും സവാളയിലും അടങ്ങിയിരിക്കുന്ന സൾഫർ വാതകത്തിന്റെ സാന്നിദ്ധ്യത്തെ കണ്ണ് പ്രതിരോധിക്കുമ്പോഴാണ് കണ്ണുനീരുണ്ടാകുന്നത്. ഉള്ളിയുടെയും സവാളയുടെയും വേരുകൾ ഉളള ഭാഗത്താണ് സൾഫർ അധികമായി അടങ്ങിയിരിക്കുന്നത്. ഇവ അരിയുന്നതിന് മുൻപ് തന്നെ വേരുകൾ നീക്കം ചെയ്യാൻ മറക്കരുത്.

  • വേരുകൾ നീക്കം ചെയ്ത ഉളളിയും സവാളയും ഉപ്പുവെളളത്തിൽ കുറച്ച് നേരം ഇട്ടുവയ്കക്കുക. ഉപ്പുവെളളം ഇവയിലടങ്ങിയിരിക്കുന്ന സൾഫറിനെ വലിച്ചെടുക്കും.
  • ഉപ്പിന് പകരം വിനാഗിരി കലർത്തിയ വെളളത്തിലും ഉളളിയും സവാളയും അൽപസമയം ഇട്ടുവയ്ക്കാവുന്നതാണ്.
  • ഒരു പിടി ഐസിട്ട വെളളത്തിൽ വൃത്തിയാക്കിയ ഉളളിയും സവാളയും 15 മിനിട്ട് നേരം ഫ്രിഡ്ജിൽ സൂക്ഷിച്ചതിന് ശേഷം അരിയുക.
  • വേര് നീക്കം ചെയ്ത സവാളയോ ഉളളിയോ ഒരു ടിഷ്യൂ പേപ്പറിലോ കിച്ചൺ ടൗവലിലോ തലകീഴായി സവാള അഞ്ച് മിനിട്ട് നേരം വയ്ക്കുക.
  • നാരങ്ങാ നീര് പുരട്ടിയ കത്തിയുപയോഗിച്ച് സവാള അരിയാം.
  • കണ്ണെരിയാതെ ഉളളിയരിയാനുളള സേഫ്?റ്റി ഗ്ലാസുകൾ വിപണിയിൽ ലഭ്യമാണ്. ഇവ ഉപയോഗിക്കാം.