മഴക്കാലത്ത് തുണികൾ ഉണക്കിയെടുക്കാം; ഫാനും വേണ്ട, ഇതൊന്ന് ചെയ്തു നോക്കൂ

  1. Home
  2. Lifestyle

മഴക്കാലത്ത് തുണികൾ ഉണക്കിയെടുക്കാം; ഫാനും വേണ്ട, ഇതൊന്ന് ചെയ്തു നോക്കൂ

cloth


മഴക്കാലത്ത് ഒട്ടുമിക്കയാളുകളും നേരിടുന്നൊരു പ്രശ്നമാണ് തുണികൾ ഉണക്കിയെടുക്കാൻ ആകുന്നില്ല എന്നുള്ളത്. പകുതി ഉണങ്ങിയ തുണികളായിരിക്കും മിക്കവരും ഈ കാലത്ത് ധരിക്കുന്നത്. നന്നായി ഉണങ്ങിയിട്ടില്ലാത്ത തുണികളിൽ ദുർഗന്ധം ഉണ്ടായിരിക്കും. മാത്രമല്ല ഈർപ്പംമൂലം ജലദോഷം, പനി എന്നിവ പിടിപെടാനും സാദ്ധ്യത കൂടുതലാണ്. ഇത്തരം പ്രശ്നങ്ങൾ നേരിടുന്നവർക്ക് തുണി എളുപ്പത്തിൽ ഉണക്കിയെടുക്കാനുള്ള ഈ ഐഡിയ പരീക്ഷിക്കാം.

ആദ്യം ഒരു പ്‌ളാസ്റ്റിക് മൂടി എടുക്കണം. പഴയ ബക്കറ്റിന്റെയോ പെയിന്റ് ബക്കന്റിയോ മൂടി എടുക്കാം. ഇനി ചെറിയ ഒരു കമ്പിയോ പപ്പടം കുത്തിയോ തീയിൽവച്ച് ചൂടാക്കിയെടുക്കാം. ഇത് ഉപയോഗിച്ച് മൂടിയുടെ ഓരോ വശത്തായി തുളകൾ ഇട്ടുകൊടുക്കാം. തുളകളുള്ള സ്റ്റീൽ പാത്രമോ ടേബിൾ ഫാനിന്റെ മൂടിയോ ഉപയോഗിക്കാവുന്നതാണ്.ഇനി ചെറിയ കയറോ കട്ടിയുള്ള നൂലോ ഉപയോഗിച്ച് മൂടിയുടെ നാലുവശത്തായുള്ള തുളകളിൽ കൂടി കടത്തിവിടണം. ശേഷം രണ്ടുവശത്തും കെട്ട് ഇട്ടുകൊടുക്കാം. അവസാനം എല്ലാ കയറുകളും കൂടി കൂട്ടികെട്ടാം. ഓരോ തുളയിൽകൂടിയും ചെറിയ നീളത്തിൽ കയർ കടത്തിവിട്ട് അറ്റം കൂട്ടികെട്ടാം. ഇനി കട്ടിയുള്ള ഒരു സ്റ്റീൽ വള എസ് രൂപത്തിലാക്കിയെടുക്കാം. കൈവശം കൊളുത്ത് ഉള്ളവരാണെങ്കിൽ അത് ഉപയോഗിക്കാം. അവസാനത്തെ കൂട്ടികെട്ടിയ ഭാഗത്ത് വളയം ഇട്ട് എവിടെവേണോ തൂക്കിയിടാം. ശേഷം ഓരോ ചെറിയ കയറുകളിലും ഹാങ്ങറിലിട്ട തുണികൾ കൊളുത്തിയിടാം. 

ഇനി ഇത് ഫാനിന്റെ കീഴിലോ ജനലിന്റെ ഭാഗത്തോ തൂക്കിയിടാം. ഇത്തരത്തിൽ വീടുമുഴുവൻ പല ഭാഗത്തായി തുണികൾ ഉണങ്ങാൻ ഇടാതെ ഒരു ഭാഗത്ത് മാത്രം എത്രവേണമെങ്കിലും തുണികൾ ഉണക്കിയെടുക്കാം.