എന്നന്നേക്കുമായ പാറ്റയെ തുരത്താം; ഇതാ ചില എളുപ്പ വഴികൾ
പാറ്റകൾ മൂലമുണ്ടാവുന്ന രോഗങ്ങളും അനേകമാണ്. പാറ്റ ശല്യമില്ലാത്ത വീടുകൾ കുറവായിരിക്കും. പഠിച്ചപണി പതിനെട്ടും പയറ്റി നോക്കിയിട്ടും ഇവയുടെ ശല്യം സഹിക്കുന്ന വീട്ടുകാരുണ്ട്. പാറ്റ ശല്യത്തിന് ഇനി അടിപൊളി പ്രതിവിധി വീട്ടിൽ തന്നെ തയ്യാറാക്കിയാലോ? ഒപ്പം ഈച്ചകളെ തുരത്താനുള്ള സൂത്രവിദ്യയും മനസിലാക്കാം.
പാറ്റ ശല്യത്തിന് ഇനി അടിപൊളി പ്രതിവിധി
ഇതിനായി ആദ്യം കുറച്ച് പഞ്ചസാര പൊടിച്ചത്, കുറച്ച് മൈദ പൊടി, കുറച്ച് ബോറിക് ആസിഡ് പൊടി എന്നിവയെടുക്കണം. വളരെ കുറഞ്ഞ വിലയിൽ എല്ലാ മെഡിക്കൽ ഷോപ്പുകളിലും ലഭിക്കുന്ന ഒന്നാണ് ബോറിക് ആസിഡ്. 20 രൂപയുടെ ചെറിയ പാക്കറ്റ് മുഴുവനായും ഉപയോഗിക്കാം.
ഇതിനൊപ്പം മൈദയും പഞ്ചസാര പൊടിച്ചതും ഓരോ ടേബിൾ സ്‌പൂൺ വീതമെടുത്ത് നന്നായി യോജിപ്പിക്കാം. ഇതിലേയ്ക്ക് കുറച്ച് കുറച്ചായി വെള്ളമൊഴിച്ച് ചെറിയ ഉരുളകളാക്കി പാറ്റ കൂടുതലായി കാണപ്പെടുന്നയിടത്ത് വയ്ക്കാം. രാത്രി വച്ചുകഴിഞ്ഞാൽ രാവിലെ തന്നെ പാറ്റകൾ ചത്തുകിടക്കുന്നതായി കാണാം.
അവശേഷിക്കുന്ന കുഞ്ഞ് പാറ്റകളെ കൊല്ലാൻ യൂക്കാലി തൈലം പാറ്റ വരുന്ന സ്ഥലങ്ങളിൽ തേച്ചുപിടിപ്പിക്കാം. യൂക്കാലി തേച്ചുപിടിപ്പിക്കുന്നത് ഈച്ച ശല്യം ഒഴിവാക്കാനും സഹായിക്കും. യൂക്കാലിക്ക് പകരം പുൽതൈലം ഉപയോഗിക്കുന്നതും ഈച്ചകളെ തുരത്താൻ ഉപയോഗിക്കാം.
ബേക്കിംഗ് സോഡയും പഞ്ചസാര പൊടിച്ചതും വിനാഗിരിയുമായി ചേർത്ത് കുഴച്ചെടുത്ത് ഉരുളകളാക്കി സൂക്ഷിച്ചും പാറ്റകളെ എന്നന്നേക്കുമായി വീട്ടിൽ നിന്നുമകറ്റാം. പാറ്റകളെ മാത്രമല്ല,