അകാലനരയാണോ പ്രശ്‌നം; ഇതാ ചില ടിപ്സുകൾ

  1. Home
  2. Lifestyle

അകാലനരയാണോ പ്രശ്‌നം; ഇതാ ചില ടിപ്സുകൾ

GREYING


പല ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് അകാലനര. അകാലനരയ്ക്ക് പാരമ്പര്യം ഒരു ഘടകമാണെങ്കിലും ഹോർമോൺ അസന്തുലിതാവസ്ഥയും കൂടാതെ പോഷകങ്ങളുടെ അഭാവവും മോശം ജീവിതശൈലിയുമെല്ലാം ഇതിന് പിന്നിലെ ചില കാരണങ്ങളാണ്. അകാലനര അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകൾ 

  • മുടിയുടെ ആരോഗ്യത്തിന് മികച്ച ഒന്നാണ് കടുകെണ്ണ. കടുകെണ്ണയിൽ ഒമേഗ 3 ആസിഡുകളും ഒമേഗ 6 ഫാറ്റി ആസിഡുകളും ശരിയായ അളവിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിൻ ഇ, ആൻറി ഓക്‌സിഡൻറുകളാൽ സമ്പുഷ്ടവുമാണ് ഇവ. കടുകെണ്ണ ഇളം ചൂടോടെ തലയിൽ തേച്ചുപിടിപ്പിക്കുക. 20 മിനുട്ടിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂവോ താളിയോ ഉപയോ?ഗിച്ച് കഴുകുക. ഇത് അകാലനര തടയാൻ സഹായിക്കും,
  • മുടിയുടെ ആരോഗ്യത്തിന് ബദാം ഓയിലും മികച്ചതാണ്. ഇതിലെ വൈറ്റമിൻ ഇ അടക്കമുള്ള പോഷകങ്ങൾ ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ നൽകുന്നു. ബദാം ഓയിലിൽ അൽപം നാരങ്ങാനീര് ചേർത്ത് മുടിയിൽ പരുട്ടാം.  ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ഇടാം.
  • മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ് വെളിച്ചെണ്ണ. എണ്ണ ചൂടാക്കി തലമുടിയിലും ശിരോചർമ്മത്തിലും ധാരാളമായി പുരട്ടുക. 10 മിനുട്ട് മസാജ് ചെയ്ത ശേഷം കഴുകി കളയുക.