വീട്ടിൽ ചിലന്തിശല്യമുണ്ടോ?; ഓടിക്കാൻ ഇതാ ചില പൊടികൈകള്‍
വീടിന്റെ മുക്കും മൂലയും എത്രയൊക്കെ വൃത്തിയാക്കാലും തൊട്ടുപിറ്റേന്ന് തന്നെ ചിലപ്പോൾ അകത്തളങ്ങളിൽ ചിലന്തി വല കാണാം. ആർക്കായാലും ദേഷ്യം തോന്നും. മാത്രമല്ല ചിലന്തി വിഷം മിക്കവരിലും അലർജിയുണ്ടാക്കും. തൊലിയിൽ തടിപ്പും മറ്റും വരാം. അതിനാൽത്തന്നെ ചിലന്തിയെ വീട്ടിൽ നിന്ന് തുരത്തേണ്ടത് അത്യന്താപേക്ഷികമാണ്. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും പേടിയുള്ള ഒരു ജീവിയാണ് ചിലന്തി. ചില പൊടികൈകള്‍ പഠിച്ചു വച്ചാല്‍ ചിലന്തിയെ എളുപ്പത്തില്‍ ഓടിക്കാം..
കര്‍പ്പൂര തുളസി - ഒട്ടുമിക്ക പ്രാണികളുടെയും ശത്രുവാണ് കര്‍പ്പൂരതുളസി. സ്പ്രേ ബോട്ടിലില്‍ കര്‍പ്പൂര തുളസി, എണ്ണ ചേര്‍ത്ത് സ്പ്രേ ചെയ്തുനോക്കൂ . നിമിഷങ്ങള്‍ക്കുള്ളില്‍ എട്ടുകാലി സ്ഥലം കാലിയാക്കും.
വെളുത്തുള്ളി സ്പ്രേ- വെളുത്തുള്ളി ജ്യൂസ് വെള്ളവുമായി ചേർത്ത് സ്പ്രേ ബോട്ടിലിൽ ആക്കി സ്പ്രേ ചെയ്യുക.
വിനാഗിരി - ചിലന്തിയുടെ മറ്റൊരു പേടിസ്വപ്നമാണ് വിനാഗിരി. ഒരു കപ്പ് വിനാഗിരി രണ്ടു കപ്പ് വെള്ളവുമായി യോജിപ്പിച്ചു സ്പ്രേ ബോട്ടിലിൽ അടയ്ക്കുക. ഈ മിശ്രിതം വീടിനുചുറ്റും ഓരോ മൂലയിലും വാതിലിലും ജനാലയിലും എല്ലാം സ്പ്രേ ചെയ്യുക. ചിലന്തിയെ തുരത്താന്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ സ്പ്രേ ചെയ്യുന്നതും ഫലവത്തായ മാർഗമാണ്.
ടീ ട്രീ ഓയിൽ- ടീ ട്രീ ഓയിലും വിനാഗിരിയുമായി യോജിപ്പിച്ചു അലമാരയിലും ചിലന്തി ഉള്ളയിടങ്ങളിലും സ്പ്രേ ചെയ്യുന്നത് ചിലന്തിയെ ഓടിക്കും.
പുളിയുള്ള പഴങ്ങൾ- സിട്രിക് ആസിഡ് ധാരാളം അടങ്ങിയ പഴങ്ങള്‍ ചിലന്തികളുടെ ശത്രുക്കളാണ്. അതുകൊണ്ട് തന്നെ ലെമണ്‍ ഓയില്‍, ഓറഞ്ചിന്റെ തൊലി എന്നിവയെല്ലാം ചിലന്തികളെ ധാരാളമായി കാണുന്ന സ്ഥലത്ത് വയ്ക്കുക. പിന്നെ ചിലന്തി ആ വഴിക്ക് വരില്ല.
പുകയിലയാണ് ഇവയെ തുരത്താനുള്ള ഏറ്റവും നല്ല സാധനം. ഇത് ചെറിയ കഷ്ണങ്ങളാക്കി ചിലന്തിയുടെ സാന്നിദ്ധ്യമുള്ളയിടങ്ങളിൽ കൊണ്ടുവച്ചാൽ അവയെ തുരത്താം. അല്ലെങ്കിൽ പുകയില പൊടിച്ച്. കുറച്ച് വെള്ളത്തിലിട്ട് നേർപ്പിച്ചെടുക്കുക, ഇനി ഈ മിശ്രിതം ഒരു സ്പ്രേ ബോട്ടിലിലാക്കി ചിലന്തിയുടെ ശല്യമുള്ളയിടങ്ങളിൽ തളിച്ചുകൊടുക്കാം. ഇങ്ങനെയും ചിലന്തിയെ ഓടിക്കാം.
പുതീന ഉണക്കിയ ശേഷം നന്നായി പൊടിച്ചെടുക്കുക. ശേഷം വെള്ളം ചേർത്ത് യോജിപ്പിച്ച ശേഷം സ്പ്രേ ബോട്ടിലിലാക്കുക. ഇനി ഇത് വിവിധയിടങ്ങളിൽ തളിച്ചുകൊടുക്കുക. ഇതുവഴിയും ചിലന്തിയെ പടികടത്താം.