പൊട്ടിച്ച തേങ്ങ ഇനി പെട്ടെന്ന് ചീത്തയാവില്ല; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്
മുറിച്ച തേങ്ങ ചീത്തയാവാതെ സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. തേങ്ങ മുറിച്ച് വെച്ച് അൽപസമയം കഴിഞ്ഞാൽ തന്നെ അതിന്റെ നിറം റോസ് നിറമായി മാറുന്നു. ഇത് പിന്നീട് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തുകയും കളയേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു.
ഇനി തേങ്ങ ഫ്രിഡ്ജില്ലെങ്കിലും അല്ലെങ്കിൽ ഫ്രിഡ്ജിൽ വെക്കാൻ മറന്നാലും ഇതിനെല്ലാം പരിഹാരം കാണാവുന്നതാണ്. ഈ ആശ്രദ്ധക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. എന്നാൽ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം കാണുന്നതിനും തേങ്ങ കേടുകൂടാതെ ദീർഘനാൾ സൂക്ഷിക്കുന്നതിനും ചില നുറുങ്ങ് വിദ്യകൾ ഇതാ.
മുറിച്ച് വെച്ച തേങ്ങ
മുറിച്ച് വെച്ച തേങ്ങ ചീത്തയാവുന്നതായിരിക്കും എല്ലാ വീട്ടമ്മമാരുടേയും പരാതി. എന്നാൽ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഇനി തേങ്ങ പൊട്ടിച്ചതിന് ശേഷം അതിൽ അൽപം ഉപ്പ് തേച്ച് വെച്ചാൽ മതി. ഇത് മുറിച്ച തേങ്ങ ചീത്തയാവാതെ നാളുകളോളം ഇരിക്കാൻ സഹായിക്കുന്നുണ്ട്. ഉപ്പല്ലെങ്കിൽ അൽപംവിനാഗിരിയോ പുരട്ടി വെക്കാവുന്നതാണ്. ഇത് തേങ്ങ ദീർഘകാലം കേടു കൂടാതെ സൂക്ഷിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് വിനാഗിരിയും ഉപ്പും മികച്ചതാണ്.
തണുത്ത വെള്ളം
തേങ്ങാമുറി ചീത്തയാവാതിരിക്കുന്നതിന് വേണ്ടി നമുക്ക് തണുത്ത വെള്ളത്തിൽ തേങ്ങാമുറി ഇട്ട് വെക്കാവുന്നതാണ്. തണുത്ത വെള്ളത്തിൽ മുറിച്ച് വെച്ച തേങ്ങ ചിരകിയതിനു ശേഷമുണ്ടെങ്കിൽ കുതിർത്ത് വെക്കാം. ഇങ്ങനെ ചെയ്താൽ തേങ്ങ പെട്ടെന്ന് ചീത്തയാവുകയില്ല. മാത്രമല്ല പെട്ടെന്ന് ചിരകാൻ സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ദിവസവും നിങ്ങൾക്ക് ഈ മാർഗ്ഗം പ്രയോഗിച്ചാൽ തേങ്ങ ഒരിക്കലും കേടുവരികയില്ല.
ഉപ്പുവെള്ളം
പൊട്ടിച്ച തേങ്ങ കേടാകാതിരിക്കുന്നതിന് വേണ്ടി അൽപം ഉപ്പുവെള്ളത്തിൽ തേങ്ങാമുറി കുതിർത്ത് വെക്കാവുന്നതാണ്. ചിരട്ടയോടൊപ്പം തന്നെ ഇത് മുക്കി വെക്കാൻ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം തേങ്ങ പെട്ടെന്ന് ചീത്തയാവുന്നു. തേങ്ങ മുറിച്ച ചെറിയ കഷ്ണങ്ങൾ ആണെങ്കിൽ പോലും ഇത്തരത്തിൽ ഉപ്പുവെള്ളത്തിൽ മുക്കി വെക്കാവുന്നതാണ്. ഇതും ദീർഘകാലം തേങ്ങ കേടു കൂടാതെ ഇരിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ വളരെയധികം പ്രധാനപ്പെട്ടതാണ്.
തേങ്ങ ഉപയോഗിക്കുന്ന ഭാഗം
തേങ്ങപൊട്ടിച്ചാൽ ഏത് ഭാഗമാണ് ഉപയോഗിക്കുന്നത് എന്നതിനനുസരിച്ചാണ് പലപ്പോഴും തേങ്ങ ചീത്തയാവുന്നതും. അതുകൊണ്ട് തന്നെ തേങ്ങ പൊട്ടിച്ച് കഴിഞ്ഞാൽ ആദ്യം ഉപയോഗിക്കേണ്ടത് കണ്ണുള്ള ഭാഗമാണ്. ഈ ഭാഗമാണ് പെട്ടെന്ന് ചീത്തയാവുന്നത്. ഇത് ചിരകി കഴിഞ്ഞതിന് ശേഷം മാത്രം മറ്റേ ഭാഗം ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം തേങ്ങ ചീത്തയാവുന്നതിന് പരാതി പറഞ്ഞിട്ട് കാര്യമില്ല എന്നുള്ളതാണ് സത്യം.
ചകിരിയിൽ നിന്ന് വേർപെടുത്താതിരിക്കുക
തേങ്ങ പൊട്ടിക്കുന്നതിന് മുൻപ് തന്നെ പലപ്പോഴും ചീത്തയായി പോവുന്നുണ്ട്. എന്നാൽ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തേങ്ങ പൊട്ടിക്കുമ്പോൾ അതിന്റെ മുൻഭാഗത്ത് ചകിരി കളയാതെ നിലനിർത്താൻ ശ്രദ്ധിക്കുക. ഇത് പൊട്ടിക്കാത്ത തേങ്ങയാണെങ്കിൽ പോലും കൂടുതൽ കാലം ഫ്രഷ് ആയി നിൽക്കാൻ സഹായിക്കുന്നു. തേങ്ങയുടെ കണ്ണിന്റെ ഭാഗത്ത് ചകിരി നിർത്തിയിട്ട് ബാക്കി പൊരിച്ച് കളയാവുന്നതാണ്.
മൂക്കാത്ത തേങ്ങ
പലപ്പോഴും മൂക്കാത്ത തേങ്ങയാണെങ്കിൽ അത് പെട്ടെന്ന് തേങ്ങ ചീത്തയാവുന്നതിനുള്ള സാധ്യതയുണ്ട്. ഇനി തേങ്ങക്ക് മൂപ്പ് കുറഞ്ഞതാണെങ്കിൽ അത് പൊട്ടിക്കുന്നതിനു മുൻപേ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. അതിനായി തേങ്ങ പൊട്ടിക്കും മുൻപ് കുലുക്കി നോക്കുന്നതോടൊപ്പം തേങ്ങയുടെ കനം കൂടി നോക്കാവുന്നതാണ്. കനം കൂടിയ തേങ്ങയാണ് എന്നുണ്ടെങ്കിൽ അത് മൂത്തിട്ടില്ല എന്നുള്ളതാണ്.
ചീത്ത തേങ്ങ
ഇനി നിങ്ങൾ പൊട്ടിക്കുന്ന തേങ്ങ ചീത്തയാണെങ്കിൽ നമുക്ക് അത് പൊട്ടിക്കുന്നതിന് മുൻപ് തന്നെ മനസ്സിലാക്കാൻ സാധിക്കും. അതിനായി തേങ്ങയിൽ കണ്ണിന്റെ മുകളിൽ നനവുണ്ടോ എന്ന് നോക്കാവുന്നതാണ്. അതുകൊണ്ട് തന്നെ മുകളിൽ പറഞ്ഞ മാർഗ്ഗങ്ങൾ എല്ലാം നിങ്ങളുടെ തേങ്ങ ചീത്തയാവാതിരിക്കുന്നതിന് സഹായിക്കുന്നുണ്ട്.