നാരങ്ങ നല്ല ഫ്രഷായി സൂക്ഷിക്കാം; ഇതാ ചില ഈസി ടിപ്പ്സ്

  1. Home
  2. Lifestyle

നാരങ്ങ നല്ല ഫ്രഷായി സൂക്ഷിക്കാം; ഇതാ ചില ഈസി ടിപ്പ്സ്

lemon


നാരങ്ങയുടെ ഉപയോഗം കൂടുന്ന സമയമാണിത്. പക്ഷെ നട്ടുച്ച വെയിലിൽ ശരീരത്തെ എങ്ങനെ തണുപ്പിക്കാം, വിയർപ്പിൽ നിന്ന് ശരീരത്തെ എങ്ങനെ സംരക്ഷിക്കാം എന്നൊക്കെ എല്ലാവരുടെയും മനസ്സിലൂടെ പോകുന്ന കാലമാണ്. എത്ര പുതിയ ജ്യൂസുകളൊക്കെ വന്നാലും ചൂട് വന്ന് കഴിഞ്ഞാൽ പിന്നെ നാരങ്ങ വെള്ളമാണ് എല്ലാവരുടെയും മനസിലേക്ക് ആദ്യം എത്തുന്നത്. മലയാളികളുടെ വീട്ടിൽ എപ്പോഴും നാരങ്ങ സ്റ്റോക്ക് കാണുമെന്നതാണ് പ്രത്യേകത. എന്നാൽ നാരങ്ങയ്ക്ക് കൂടുതൽ നേരം ഫ്രഷ് ആയി ഇരിക്കാൻ കഴിയുമോ? എല്ലാവരുടെും മനസിലേക്ക് ആദ്യം വരുന്ന ചിന്തയിതാണ്. നാരങ്ങ കേടാകാതെ ഒരു മാസം വരെ എങ്ങനെ സൂക്ഷിക്കാമെന്ന് നോക്കാം.

എയർ കയറാതെ സൂക്ഷിക്കുക


നാരങ്ങ ചീത്തയായി പോകാനുള്ള പ്രധാന കാരണം വായു കയറുന്നതാണ്. ഫ്രിഡ്ജിൽ നാരങ്ങ സൂക്ഷിക്കുമ്പോൾ വായു കയറാതെ അടച്ച് വയ്ക്കാൻ ശ്രമിക്കണം. ഇതിന് ഏറ്റവും നല്ലത് സിപ്പ് ലോക്ക് കവറാണ്. നാരങ്ങകൾ ദീർഘനേരം സംരക്ഷിക്കാൻ ഒരു സിപ്പ് ലോക്ക് ബാഗിൽ ഇത് സൂക്ഷിക്കാം. അതിൽ നിന്ന് കഴിയുന്നത്ര വായു പുറന്തള്ളുക.ഇത് നാരങ്ങാനീരും നാരങ്ങ പഴങ്ങളും നാലാഴ്ച വരെ അവയുടെ സ്വാദും ഘടനയും നിലനിർത്താൻ സഹായിക്കുന്നു. മുറിച്ചെടുത്ത കഷണങ്ങളും ഇതുപോലെ എയർ കയറാത്ത കവറിൽ സൂക്ഷിക്കാം.

നാരങ്ങ നീര് സൂക്ഷിക്കാൻ

നാരങ്ങ നീര് എങ്ങനെ സൂക്ഷിക്കണമെന്ന് പലർക്കും ആശങ്ക കാണും. നാരങ്ങകൾ ഉയർന്ന അസിഡിറ്റി ഉള്ളതിനാൽ, മുറിയിലെ ഊഷ്മാവിൽ സൂക്ഷിക്കുന്നത് ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു, നാരങ്ങ നീര് ഒരിക്കലും ഒരു ഗ്ലാസ് കുപ്പിയിൽ സൂക്ഷിക്കരുതെന്നാണ് വിദഗ്ധർ പറയുന്നത്. ഇത് കഴിയുന്നത്ര പ്ലാസ്റ്റിക് പാത്രത്തിലോ അതാര്യമായ ഗ്ലാസ് പാത്രത്തിലോ സൂക്ഷിക്കണം. ഇങ്ങനെ ചെയ്തു ഫ്രിഡ്ജിൽ വച്ചാൽ രണ്ടു മൂന്നു ദിവസം ഉപകാരപ്പെടും എന്ന് പറയാം. നാരങ്ങാനീര് സംഭരിക്കുന്നതിനുള്ള മറ്റൊരു മികച്ച മാർഗം ജ്യൂസ് ഒരു ഐസ് ട്രേയിൽ പിഴിഞ്ഞ് ഫ്രീസറിൽ സൂക്ഷിക്കുക എന്നതാണ്. ഇപ്പോൾ നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് ഭക്ഷണത്തിനും ഇത് ഉപയോഗിക്കാം. നാരങ്ങാനീരിന്റെ സ്വാദ് പിഴിഞ്ഞ് വച്ചാൽ മാറി പോകുമെന്ന പേടി ഇനി വേണ്ട എന്നതാണ് സത്യം. ഇത്തരത്തിൽ സൂക്ഷിക്കുന്നത് ഉപയോഗിക്കാൻ എളുപ്പമായിരിക്കും


വെള്ളത്തിൽ സൂക്ഷിക്കാം

ഒരു ഗ്ലാസ് ജാർ എടുത്ത് അതിൽ ധാരാളം വെള്ളം നിറച്ച് അതിൽ സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന നാരങ്ങകൾ ഇടുക എന്നതാണ് മറ്റൊരു ലളിതമായ തന്ത്രം. ഇനി ഗ്ലാസ് ജാർ നാരങ്ങാവെള്ളം നിറച്ച് ഫ്രിഡ്ജിൽ വയ്ക്കുക.

നാരങ്ങയ്ക്ക് എഥിലീൻ!

നാരങ്ങകൾ എഥിലീനിനോട് വളരെ സെൻസിറ്റീവ് ആണ്. ഇത് നാരങ്ങകൾ കായ്ക്കാനും ചീഞ്ഞഴുകാനും കേടാകാനും കാരണമാകുന്നു. അതിനാൽ എഥിലീൻ പുറത്തുവിടുന്ന ഒരു പഴത്തിനും സമീപം നാരങ്ങ വയ്ക്കരുത്. ഉദാഹരണത്തിന് ബട്ടർ ഫ്രൂട്ട്, ആപ്പിൾ, വാഴപ്പഴം തുടങ്ങിയവയ്ക്കൊപ്പം നാരങ്ങ വയ്ക്കാതിരിക്കാൻ ശ്രമിക്കണം. എപ്പോഴും കവറിൽ അടച്ച് എയർ കയറാത്തവിധം സൂക്ഷിക്കുന്നതാണ് നല്ലത്.

നാരങ്ങ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്

കടയിൽ പോയി നാരങ്ങ വാങ്ങുമ്പോൾ വെറുതെ വാരിയെടുത്തോണ്ട് വരാതിരിക്കാൻ ശ്രദ്ധിക്കുക. എപ്പോഴും നാരങ്ങ എടുത്ത് കൈയിൽ പിടിച്ച് നോക്കി വേണം വാങ്ങാൻ. നാരങ്ങയുടെ തൊലിയ്ക്ക് കട്ടി കുറവാണെങ്കിൽ അതായിരിക്കും കൂടുതൽ നല്ലത്. ഇതിൽ കൂടുതൽ നാരങ്ങ നീര് അടങ്ങിയിട്ടുണ്ട്. വാങ്ങിച്ച ഉടൻ തന്നെ നാരങ്ങകൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ, പച്ച നാരങ്ങ തിരഞ്ഞെടുക്കാൻ ശ്രമിക്കുന്നതായിരിക്കും ഏറെ നല്ലതാണ്. കാരണം ഇത് പിന്നീട് സമയം എടുത്താണ് പാകമാകുന്നത്. ആവശ്യമുള്ള സമയത്തേക്ക് പാകമാകുന്നത് പോലെ തിരഞ്ഞെടുത്താൽ മതി.