പച്ചക്കറികൾ ദീർഘകാലം സൂക്ഷിക്കാം; കേടാകില്ല, ചില പൊടിക്കൈകൾ

  1. Home
  2. Lifestyle

പച്ചക്കറികൾ ദീർഘകാലം സൂക്ഷിക്കാം; കേടാകില്ല, ചില പൊടിക്കൈകൾ

Vegetables


നല്ല ഫ്രഷ് ആയി തന്നെ പച്ചക്കറികൾ സൂക്ഷിച്ച് വെക്കുന്നതിനും വേണ്ടി നമുക്ക് ചില പൊടിക്കൈകൾ പരീക്ഷിക്കാവുന്നതാണ്. ആരോഗ്യകരമായ ജീവിത രീതിയിൽ ഒഴിവാക്കാനാവാത്തതാണ് പച്ചക്കറികൾ എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ അവ ദീർഘകാലം സൂക്ഷിച്ച് വെക്കേണ്ടത് വളരെ അത്യാവശ്യമുള്ള ഒന്നാണ്.

പച്ചക്കറികൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതോ പുറത്ത് സൂക്ഷിക്കുന്നതോ എന്തോ ആവട്ടെ നിങ്ങൾക്ക് ഇത് കൂടുതൽ കാലം സൂക്ഷിക്കുന്നതിന് വേണ്ടി ചില കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്. ചീഞ്ഞ് എടുത്ത് ദൂരെ കളയുന്ന പച്ചക്കറികളുടെ കാര്യത്തിൽ പലർക്കും കണക്കും കൈയ്യും ഇല്ല എന്ന് പറയുന്നതാണ് ശരി. എന്നാൽ നമ്മുടെ തന്നെ ചില പൊടിക്കൈകളിലൂടെ നമുക്ക് ഇനി ഈ പച്ചക്കറികളെ ദീർഘകാലം ഫ്രഷ് ആയി സൂക്ഷിക്കാം.

കഴുകേണ്ടത്
പലരും പച്ചക്കറികൾ കഴുകിയതിന് ശേഷം ഫ്രിഡ്ജിലോ അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിലോ സൂക്ഷിക്കുന്നുണ്ട്. എന്നാൽ ഒരിക്കലും ഇത്തരത്തിൽ ചെയ്യരുത്. നമ്മൾ ഉപയോഗിക്കുന്നതിന് മുമ്പ് മാത്രം പച്ചക്കറികൾ കഴുകുന്നതിന് ശ്രദ്ധിക്കണം ഇത് അവയുടെ ഷെൽഫ് ആയുസ്സ് വർദ്ധിപ്പിക്കും. പച്ചക്കറികൾ വെള്ളമില്ലാതിരിക്കുമ്പോൾ അവ കൂടുതൽ കാലം ഫ്രഷ് ആയി നിലനിൽക്കുന്നു.

വെള്ളമില്ലാതെ സൂക്ഷിക്കുക
പലപ്പോഴും പച്ചക്കറികൾ ഉപയോഗിക്കുമ്പോൾ എപ്പോഴും ഈർപ്പമില്ലാതെ സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഇവ പെട്ടെന്ന് ചിഞ്ഞ് പോവുന്നതിന് കാരണമാകുന്നു.. അതുകൊണ്ട് തന്നെ ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ പ്രത്യേകിച്ച് ടവ്വലോ ടിഷ്യൂവോ ഉപയോഗിച്ച് ഈർപ്പം മുഴുവൻ തുടച്ച് കളഞ്ഞതിന് ശേഷം മാത്രം വെക്കുന്നതിന് ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം ഇത് പെട്ടെന്ന് ചീത്തയാവുന്നതിനുള്ള സാധ്യതയുണ്ട്.

ശരിയായ സ്ഥലത്ത്
ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിലും അത് കൃത്യമായ സ്ഥലത്ത് സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കണം. ഏതൊക്കെ ഊഷ്മാവിൽ എങ്ങനെ സൂക്ഷിക്കണം എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കണം. ചീര പോലുള്ള ഇലക്കറികൾ റഫ്രിജറേറ്ററിന്റെ വെജിറ്റബിൾ ഡ്രോയറിൽ സൂക്ഷിക്കണം, അതേസമയം ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട് എന്നിവ അടുക്കളയൽ തന്നെ നിങ്ങൾക്ക് സൂക്ഷിക്കാവുന്നതാണ്.

ആവശ്യമുള്ളപ്പോൾ മുറിക്കുക
പച്ചക്കറികൾ മുറിക്കുന്ന കാര്യത്തിലും അൽപം ശ്രദ്ധിക്കണം. കാരണം മുറിച്ചതിനുശേഷം പച്ചക്കറികൾ വായുവിൽ തുറന്ന് വെക്കുന്നതിനാൽ അത് പെട്ടെന്ന് ചീത്തയായി പോവുന്നു. ഫ്രഷ് ആയി നിലനിർത്തം എന്നുണ്ടെങ്കിൽ നമ്മുടെ ആവശ്യത്തിന് മാത്രം മുറിച്ച് ഉപയോഗിച്ച് ബാക്കി വായു കടക്കാത്ത പാത്രത്തിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം അത് കൂടുതൽ പ്രശ്നമുണ്ടാക്കുന്നു.

പതിവായി പരിശോധിക്കുക
പച്ചക്കറികൾ വാങ്ങി ഫ്രിഡ്ജിൽ വെച്ച് കഴിഞ്ഞാലും അത് ഇടക്കിടക്ക് പരിശോധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കേടാവുന്നതിനുള്ള സാധ്യത കൂടുതലാണ്. എന്ന് മാത്രമല്ല പലപ്പോഴും ഇതിലുള്ള നിറവ്യത്യാസം, ദുർഗന്ധം എന്നിവയെല്ലാം നിങ്ങൾക്ക് ഈ പച്ചക്കറികൾ പെട്ടെന്ന് ഉപേക്ഷിക്കുന്നതിന് കാരണമാകുന്നു. അല്ലാത്ത പക്ഷം അത് മറ്റ് പച്ചക്കറികളേയും നശിപ്പിക്കുന്നു.