കഴുകിയിട്ടും ചായക്കപ്പിലെ കറ പോകുന്നില്ലേ?; എങ്കില്‍ ഇതാ ഒരു എളുപ്പവഴി

  1. Home
  2. Lifestyle

കഴുകിയിട്ടും ചായക്കപ്പിലെ കറ പോകുന്നില്ലേ?; എങ്കില്‍ ഇതാ ഒരു എളുപ്പവഴി

EGG TEA


ചായ കുടിക്കാത്തവരോ ചായ തയ്യാറാക്കാത്ത വീടുകളോ വിരളമായിരിക്കും. അത്രമാത്രം പ്രിയങ്കരമായതും ജനകീയമായതുമായ പാനീയമാണ് ചായ. രാവിലെ ഉറക്കമുണരുന്നയുടൻ തന്നെ ഒരു കപ്പ് ചൂട് ചായ കുടിച്ചുകൊണ്ട് ദിവസം തുടങ്ങുന്നവരാണ് ഏറെ പേരും. 

എപ്പോഴും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് ചായ കപ്പിലെ കറ കഴുകിക്കളയുക എന്നത്. സ്ഥിരമായി ഒരേ കപ്പില്‍ ചായ കുടിക്കുകയണെങ്കില്‍ ബ്രൗണ്‍ നിറത്തില്‍ ഒരു കറ ചായക്കപ്പില്‍ അടിഞ്ഞുകൂടും. എത്രതവണ സോപ്പിട്ട് കഴുകിയാലും ആ കറ പോവുകയുമില്ല.

ചിലര്‍ക്ക് ചില ചായക്കപ്പുകള്‍ അത്രമാത്രം പ്രിയപ്പെട്ടതാണ്. അതിനാല്‍ത്തന്നെ എത്ര കറപറ്റിയാലും ആ കപ്പുകള്‍ കളയാന്‍ മനസ് അനുവദിക്കുകയുമില്ല. എന്നാല്‍ കപ്പിലെ കറ മാറാത്തതിനാല്‍ ആ കപ്പില്‍ ചായ കുടിക്കാനും തോന്നുകയില്ല.

അത്തരത്തില്‍ വിഷമിക്കുന്നവര്‍ക്ക് ചായക്കപ്പിലെ കറ മാറാന്‍ ഒരു എളുപ്പവഴി പറഞ്ഞുതരാം. ചായക്കപ്പിലെ കറകളായാന്‍ കുറച്ചു വിനാഗിരിയും ബേക്കിംഗ് പൗഡര്‍ ഉപയോഗിച്ച് കഴുകിയാല്‍ മതി. ചായക്കപ്പിലെ കറ മാറാന്‍ ഇനി ഇങ്ങനെ പരീക്ഷിച്ച് നോക്കൂ.

അതേപോലെ ചായ നിത്യവും തയ്യാറാക്കുന്ന ഒരു പാനീയമായതിനാല്‍ തന്നെ ഇതിനായി ഉപയോഗിക്കുന്ന അരിപ്പ പോലുള്ള ഉപകരണങ്ങളും മറ്റ് പാത്രങ്ങളും കൂടുതല്‍ ഉപയോഗത്തില്‍ വരുന്നവയാണ്.  അതിനാല്‍ തന്നെ ഈ ഉപകരണങ്ങളെല്ലാം വൃത്തിയാക്കുന്നതിനും പതിവായി വൃത്തിയായി സൂക്ഷിക്കുന്നതിനുമെല്ലാം അല്‍പം പ്രയാസമാണ്. ഇവയില്‍ തേയിലയുടെയോ പാലിന്‍റെയോ അവശിഷ്ടങ്ങള്‍ കുടുങ്ങിക്കിടക്കുകയും കറ പറ്റുകയുമെല്ലാം ചെയ്യാറുണ്ട്. മിക്കവരും ഇതൊന്നും ശ്രദ്ധിക്കാതെ പതിവ് രീതിയില്‍ അങ്ങ് വൃത്തിയാക്കി വയ്ക്കുകയാണ് ചെയ്യുക.

എന്നാല്‍ ചായ അരിപ്പ ഈ രീതിയില്‍ അശ്രദ്ധമായി വൃത്തിയാക്കി വയ്ക്കുമ്പോള്‍ അത് പല ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കാം. അരിപ്പയില്‍ ചായയുടെ അവശിഷ്ടങ്ങള്‍ അടിഞ്ഞുകിടക്കുകയോ, ഇതിലൂടെ കറ പിടിക്കുകയോ എല്ലാം ചെയ്തിട്ടുണ്ടെങ്കില്‍ അവ ആരോഗ്യത്തിന് ഭീഷണി തന്നെയാണ്.  ഫുഡ് പോയിസണ്‍ മുതല്‍ വയറിനെ ബാധിക്കുന്ന പ്രയാസങ്ങള്‍ അടക്കം പലതും ഈ ശുചിത്വമില്ലായ്മ മൂലമുണ്ടാകാം. 

അരിപ്പ വൃത്തിയാക്കുമ്പോള്‍ അത് നല്ലരീതിയില്‍ വൃത്തിയാക്കാൻ സഹായിക്കുന്ന ചില ടിപ്സ് 

ബേക്കിംഗ് സോഡയും വിനാഗിരിയും 

അരിപ്പ വൃത്തിയാക്കുമ്പോള്‍ ബേക്കിംഗ് സോഡയും വിനാഗിരിയും ഉപയോഗിക്കുമ്പോള്‍ ഇത് അരിപ്പ നല്ലരീതിയില്‍ വൃത്തിയായി കിട്ടാൻ സഹായിക്കുന്നു. ഇതിനായി ബേക്കിംഗ് സോഡയും വിനാഗിരിയും ഒരേ അളവിലെടുത്ത് യോജിപ്പിക്കുകയാണ് വേണ്ടത്. ഇതില്‍ അരിപ്പ ഒരു മണിക്കൂറോളം കുതിര്‍ത്തുവയ്ക്കണം. ശേഷം തേച്ച് കഴുകിയെടുക്കാംം. 

തിളച്ച വെള്ളം

അരിപ്പ വൃത്തിയാക്കുമ്പോള്‍ ഇതിനായി തിളച്ച വെള്ളമുപയോഗിക്കുന്നത് ഏറെ നല്ലതാണ്. ഇത് അപ്പപ്പോള്‍ അരിപ്പ ശുദ്ധീകരിക്കുന്നതിന് ഉപകരിക്കും. അതിലൂടെ അണുക്കള്‍ ശരീത്തിലെത്തുന്നതും തടയാൻ സാധിക്കും. 

ചെറുനാരങ്ങാ നീര്

അരിപ്പ വൃത്തിയാക്കുമ്പോള്‍ ചെറുനാരങ്ങാനീര് ചേര്‍ക്കുന്നതും ഏറെ നല്ലതാണ്. ഇതിലെ ആസിഡ് അംശമാണ് അരിപ്പ നല്ലതുപോലെ വൃത്തിയാകുന്നതിന് സഹായിക്കുന്നത്. അരിപ്പ കഴുകുമ്പോള്‍ ഒരു മുറി ചെറുനാരങ്ങ ഇതില്‍ തേച്ചാല്‍ മതിയാകും. നല്ലതുപോലെ ഉരച്ച ശേഷം മാത്രം അരിപ്പ കഴുകിയെടുക്കുക. 

ബ്രഷും സോപ്പും

അരിപ്പ നന്നായി വൃത്തിയാക്കിയെടുക്കാൻ സോപ്പും ടൂത്ത്ബ്രഷും ഉപയോഗിക്കാവുന്നതാണ്. ഇതും അരിപ്പയില്‍ അഴുക്ക് അടിയുന്നത് തടയാൻ സഹായിക്കും. ഇളം ചൂടുവെള്ളത്തില്‍ അല്‍പം സോപ്പ് കലക്കി ഇതില്‍ അരിപ്പ കുറച്ചുസമയം ഇട്ടുവയ്ക്കണം. ശേഷം ടൂത്ത് ബ്രഷുപയോഗിച്ച് കഴുകിയാല്‍ മതിയാകും. 

ഡെഞ്ചര്‍ ടാബ്‍ലറ്റ്സ്

ക്ലീനിംഗിന് വേണ്ടി ഉപയോഗിക്കുന്ന ഡെഞ്ചര്‍ ടാബ്‍ലറ്റ്സും ഇതുപോലെ അരിപ്പ വൃത്തിയാക്കുന്നതിനായി ഉപയോഗിക്കാവുന്നതാണ്. ഒരു പാത്രത്തില്‍ ഇളംചൂടുവെള്ളമെടുത്ത് ടാബ്‍ലറ്റ്സ് ഇതിലിട്ട് അരിപ്പ ഇതില്‍ കുതിര്‍ത്താൻ വയ്ക്കാം. 15-20 മിനുറ്റ് കഴിഞ്ഞാല്‍ അരിപ്പ വൃത്തിയാക്കിയെടുക്കാം.