പാത്രം കഴുകാൻ ഇനി സോപ്പോ ലോഷനോ വേണ്ട; എളുപ്പത്തിൽ വൃത്തിയാക്കാൻ പറ്റിയ ടിപ്സ് ഇതാ

  1. Home
  2. Lifestyle

പാത്രം കഴുകാൻ ഇനി സോപ്പോ ലോഷനോ വേണ്ട; എളുപ്പത്തിൽ വൃത്തിയാക്കാൻ പറ്റിയ ടിപ്സ് ഇതാ

Washing


പാത്രം കഴുകുന്ന സോപ്പോ ലോഷനോ എല്ലാം തീര്‍ന്നുപോയാല്‍ പരിഹാരമായി ചെയ്യാവുന്ന ചില പൊടിക്കൈകലെ കുറിച്ചറിയാം. നല്ല ചൂടുള്ള വെള്ളത്തില്‍ പാത്രങ്ങള്‍ കഴുകിയെടുക്കാമെന്നതാണ്. പാത്രത്തിലെ എണ്ണമയവും അണുക്കളുമെല്ലാം പോകാൻ ചൂടുവെള്ളത്തില്‍ കഴുകിയാല്‍ മതിയാകും.

നല്ലൊരു ക്ലീനിംഗ് ഏജന്‍റാണ് ബേക്കിംഗ് സോഡ. ബേക്കിംഗ് സോഡയിട്ടും പാത്രം ഉരച്ചുകഴുകാവുന്നതാണ്. പാത്രങ്ങള്‍ നല്ലതുപോലെ വൃത്തിയാക്കാൻ ഇത് മതി. ചെറുനാരങ്ങ ഇരിപ്പുണ്ടെങ്കില്‍ അതും അല്‍പം ഉപ്പും ചേര്‍ത്ത് കഴുകിയാലും തല്‍ക്കാലം പാത്രങ്ങള്‍ നല്ല വൃത്തിയായി കിട്ടും. പാത്രങ്ങളിലെ മെഴുക്കും ഗന്ധവുമെല്ലാം കളയാൻ ഇവയ്ക്കാകും. അതുപോലെ തന്നെ രോഗാണുക്കളെയും ഒരു പരിധി വരെ നശിപ്പിക്കാൻ ചെറുനാരങ്ങയ്ക്ക് കഴിയും.

വിനാഗിരി. ഇത് വച്ചും പാത്രങ്ങള്‍ വൃത്തിയാക്കിയെടുക്കാവുന്നതാണ്. പാത്രം മെഴുക്കെല്ലാം അകന്ന് വൃത്തിയാക്കാനും ഒപ്പം രോഗാണുക്കളെ നശിപ്പിക്കാനും, പാത്രങ്ങളിലെ കറ നീങ്ങാനുമെല്ലാം വിനാഗിരി സഹായിക്കുന്നു.