ചായയുണ്ടാക്കുമ്പോൾ തേയില ഇങ്ങനെ ഇട്ടുനോക്കൂ; അപാര രുചിയിൽ ചായ കിട്ടും

  1. Home
  2. Lifestyle

ചായയുണ്ടാക്കുമ്പോൾ തേയില ഇങ്ങനെ ഇട്ടുനോക്കൂ; അപാര രുചിയിൽ ചായ കിട്ടും

TEA


ചായയിടുമ്പോൾ ചില പൊടിക്കൈകൾ പരീക്ഷിച്ചാൽ നല്ല കിടിലൻ രുചിയിൽ ചായ ലഭിക്കും.

  • ഏതാനും ദിവസത്തേക്ക് ആവശ്യമുള്ള തേയില കണക്കാക്കി ചെറിയ പായ്ക്കറ്റുകൾ മാത്രം വാങ്ങുക.
  • പായ്ക്കറ്റു പൊട്ടിച്ചു തേയില തകരത്തിലോ മറ്റോ ഇട്ടുവയ്ക്കരുത്. തകരത്തിന്റെ ഒരു പ്രത്യേകഗന്ധം തേയിലയ്ക്കുണ്ടാകും. മണവും ഈർപ്പവും തേയില പെട്ടെന്നു പിടിച്ചെടുക്കും. അതുകൊണ്ടു തേയില പായ്ക്കറ്റോടു കൂടി സ്ഫടിക ഭരണിയിൽ അടച്ചു ഭദ്രമായി സൂക്ഷിക്കുക. പായ്ക്കറ്റിൽ നിന്ന് അപ്പോഴപ്പോൾ ആവശ്യമുള്ള തേയില നനവില്ലാത്ത സ്പൂൺ കൊണ്ട് എടുത്ത് ഉപയോഗിക്കണം. 
  • ചായ ഉണ്ടാക്കാനുള്ള പാത്രം, തേയില, സ്പൂൺ മുതലായ സാമഗ്രികൾ എല്ലാം എടുത്തു വച്ച ശേഷം മാത്രമേ ചായയ്ക്കുള്ള വെള്ളം തിളപ്പിക്കാൻ അടുപ്പത്തു വയ്ക്കാവൂ. വെള്ളം തിളച്ചു കഴിഞ്ഞ് ഇവയൊന്നും തപ്പിനടക്കാനിടയാകരുത്. 
  • കൂടുതൽ സമയം തിളച്ച വെള്ളത്തിൽ തേയില ഇട്ടിരുന്നാൽ ചായയ്ക്കു രുചി കുറയും. 
  • ചായ തയാറാക്കുന്ന പാത്രം തിളച്ച വെള്ളത്തിൽ കഴുകിത്തുടച്ചു ചൂടു മാറുന്നതിനു മുമ്പു തന്നെ തേയില ഇടണം. പിന്നീടു തിളച്ച വെള്ളം അതിൽ ഒഴിച്ചാൽ ചായയുടെ സത്തു കൃത്യമായി ഇറങ്ങും. രണ്ടു കപ്പു ചായയ്ക്കു മൂന്നു റ്റീസ്പൂൺ തേയില ഇട്ടാൽ മതി. അതുപോലെ തന്നെ രണ്ടു കപ്പു ചായയ്ക്കു രണ്ടു കപ്പു വെള്ളം മാത്രം അളന്നൊഴിച്ചു തിളപ്പിച്ചാൽ മതിയാകും. 
  • തേയില, തിളച്ച വെള്ളത്തിൽ രണ്ടോ മൂന്നോ മിനിറ്റിൽ കൂടുതൽ കിടക്കരുത്. പിന്നീടു ചായ ഇളക്കിയശേഷം മറ്റൊരു ഉണങ്ങിയ പാത്രത്തിലേക്ക് അരിച്ച് ഊറ്റണം. ചായയ്ക്കു പാൽ അധികം ആവശ്യമില്ല. ചായ കപ്പിൽ ഒഴിച്ച ശേഷം കുറച്ചു തിളച്ച പാൽ ഒഴിച്ച് ആവശ്യത്തിനു പഞ്ചസാര ചേർത്തു കഴിക്കുക. ഇങ്ങനെ തയാറാക്കിയെടുക്കുന്ന ചായയ്ക്ക് നല്ല മണവും ഗുണവും രുചിയുമുണ്ടായിരിക്കും. 
  • ചായ തണുത്തു കഴിഞ്ഞു വീണ്ടും ചൂടാക്കിയാൽ സ്വാഭാവികമായ സ്വാദ് നഷ്ടപ്പെടും.