ഹെയർ ഡൈ ആവശ്യം ഇല്ല; ഒരു കഷ്ണം വെണ്ണ മതി, നര അപ്രത്യക്ഷമാകും
പോഷക ഭക്ഷണത്തിന്റെ അഭാവമാണ് അകാലനരയുടെ പ്രധാന കാരണം. അയൺ, കോപ്പർ, വിറ്റാമിൻ ബി. ഒമേഗ 3 എന്നിവയുടെ കുറവുമൂലം നര ബാധിക്കാം. ഇവയടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. മാനസിക പിരിമുറുക്കങ്ങളാണ് അകാലനരയുടെ മറ്റൊരു കാരണം. ഹോർമോണിലുണ്ടാകുന്ന മാറ്റങ്ങളും മുടി വേഗം നരക്കാൻ കാരണമാകുന്നു.
അകാലനരയെ പ്രതിരോധിക്കാൻ വെണ്ണ നല്ലൊരു പോംവഴിയാണ്. വീട്ടിലുണ്ടാക്കിയ വെണ്ണ ആഴ്ചയിൽ രണ്ട് തവണ തലയിൽ തേച്ചുകൊടുക്കുകവഴി നരയെ പ്രതിരോധിക്കാം. കാച്ചിയ വെളിച്ചെണ്ണയാണ് മറ്റൊരു പ്രതിവിധി. ഉള്ളിയും കറിവേപ്പിലയുമൊക്കെയിട്ടിട്ട് വേണം ഇതുണ്ടാക്കാൻ.
ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമായ നെല്ലിക്കയാണ് അകാലനരയെ പ്രതിരോധിക്കാനുള്ള മറ്റൊരു വഴി. കുറച്ച് നെല്ലിക്ക ചെറിയ കഷ്ണങ്ങളാക്കുക. ഇനി പാത്രം അടുപ്പിൽവച്ച് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക. ഇതിലേക്ക് നെല്ലിക്കയിട്ട് നന്നായി ചൂടാക്കുക. ചൂടാറിയ ശേഷം കുപ്പിയിലാക്കി ആഴ്ചയിൽ രണ്ട് തവണ തലയിൽ തേച്ചാൽ നരയെ അകറ്റാൻ കഴിയും. കറിവേപ്പില മിക്‌സിയിലിട്ട് പൊടിച്ചെടുക്കുക. ഇതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് തലയിൽ തേക്കുന്നത് അകാല നരയെ അകറ്റാൻ സഹായിക്കും. ഉള്ളി മിക്‌സിയിൽ അടിച്ചെടുത്ത് തലയിൽ തേക്കുന്നതും ഉത്തമമാണ്.