തേങ്ങ ചിരകാം; ചിരവയുടെ ആവശ്യം ഇല്ല, ഇങ്ങനെ ചെയ്താൽ മതി

  1. Home
  2. Lifestyle

തേങ്ങ ചിരകാം; ചിരവയുടെ ആവശ്യം ഇല്ല, ഇങ്ങനെ ചെയ്താൽ മതി

coconut


ദിവസം ഒരു തേങ്ങയെങ്കിലും മിക്ക വീടുകളിലും ഉപയോഗിക്കാറുണ്ട്. എന്നാൽ പാചകം ചെയ്യുന്നതിനേക്കാൾ പലർക്കും മടിയുള്ള ഒരു കാര്യമാണ് തേങ്ങ ചിരകുന്നത്. ചിരവ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ കൈ മുറിയാനും സാദ്ധ്യതയുണ്ട്. മാത്രമല്ല ഒരു മുറി തേങ്ങ ചിരകാൻ പോലും കുറച്ചധികം സമയം വേണ്ടി വരുന്നവരുമുണ്ട്. അങ്ങനെയുള്ളവർക്ക് ഒരു കിടിലൻ ടിപ്സ് പരീക്ഷിക്കാം.

ചിരവ ഇല്ലാതെ തന്നെ തേങ്ങ ചിരകിയെടുക്കുന്ന സൂത്രമാണിത്. വലിയ മെനക്കേടും ഇല്ല. ഒരു മുറി തേങ്ങയെടുക്കുക. ശേഷം ഗ്യാസ് കത്തിച്ച് അതിനുമുകളിൽ കുറച്ച് സമയം വച്ചുകൊടുക്കാം. അപ്പോൾ ചിരട്ടയിൽ നിന്ന് അടർന്നുവരുന്നത് കാണാം. ഇത് കഷ്ണങ്ങളാക്കി മിക്സിയിലിട്ട് ചെറുതായൊന്ന് തിരിച്ചുകൊടുത്താൽ മതി. നിമിഷ നേരം കൊണ്ട് തന്നെ ഒരു പ്ലേറ്റ് നിറയെ തേങ്ങ ചിരകിയത് റെഡി.

തേങ്ങ നേരിട്ട് സ്റ്റൗവിൽ വയ്ക്കുന്നതിന് പകരം ആവിയിൽ വേവിച്ചും ചെയ്യാം. തേങ്ങാ മുറി ഇഡ്ഡലി പാത്രത്തിലോ മറ്റോ വച്ച് ഒരു പത്ത് മിനിട്ട് ചൂടാക്കുക. അപ്പോൾ ചിരട്ടയിൽ നിന്ന് തേങ്ങ വേർപെട്ട് വരും. നേരത്തെ ചെയ്തപോലെ മിക്‌സിയിലിട്ട് കറക്കിയെടുത്താൽ മതി.